” കുഴികൾക്കിടയിൽ ചിലപ്പോൾ റോഡ് കണ്ടേക്കാം ” – യുഡിഎഫ് ഭരണം കയ്യാളുന്ന ഇരിങ്ങാലക്കുട നഗരസഭയിലെ ഭരണസ്തംഭനത്തിനെതിരെ ബിജെപി കൗൺസിലർമാരുടെ ഉപവാസ സമരം തുടങ്ങി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ ” കുഴികൾക്കിടയിൽ ചിലപ്പോൾ റോഡ് കണ്ടേക്കാം ” എന്ന പരിഹാസവും വിമർശനവുമായി ഭരണസമിതിയിലെ ബിജെപി കൗൺസിലർമാരുടെ ഉപവാസസമരം. യുഡിഎഫ് ഭരിക്കുന്ന ഇരിങ്ങാലക്കുട നഗരസഭയുടെ ഭരണസ്തംഭനത്തിനെതിരെയും, നഗരസഭയിലെ മുഴുവൻ റോഡുകളും സഞ്ചാര യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഠാണാവിൽ ആരംഭിച്ച ഉപവാസസമരം
ഠാണാ- ചന്തക്കുന്ന് റോഡ് വികസനം; നഗരസഭയുടെ വീഴ്ച മറച്ച് വെച്ച് കള്ളം പറഞ്ഞ നഗരസഭ ചെയർപേഴ്സൻ്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം; പട്ടണത്തിലെ വ്യാപാരസമൂഹത്തെയും ചെയർപേഴ്സനും കൂട്ടാളികളും തെറ്റിദ്ധരിപ്പിച്ചതായും വിമർശനം. ഇരിങ്ങാലക്കുട : ഠാണാ- ചന്തക്കുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട് നഗരസഭയുടെ വീഴ്ച മറച്ച് വെച്ച് മാധ്യമങ്ങളിലൂടെ കള്ളം പറഞ്ഞ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ മന്ദിരത്തിന് മുന്നിൽ ഭരണസമിതിയിലെ എൽഡിഎഫ് കൗൺസിലർമാരുടെ
ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ പരിശോധന; ബൈപ്പാസ് റോഡിൽ പ്രവർത്തിക്കുന്ന “ബോബനും മോളിയും ” യിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ബൈപ്പാസ് റോഡിൽ പ്രവർത്തിക്കുന്ന ബോബനും മോളിയും റെസ്റ്റോറൻ്റിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. അടുക്കളയിൽ ഉണ്ടായിരുന്ന ഫ്രീസറിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. രാവിലെ എഴ് മണി മുതൽ പത്ത് മണി വരെ പട്ടണത്തിലെ ഒൻപത് ഹോട്ടലുകളിലും ബേക്കറികളിലുമാണ്
ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ട് വർഷം; മാപ്രാണം ചാത്തൻ മാസ്റ്റർ ഹാളിൽ സംഭവിക്കുന്നത്…. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെപിഎംഎസ് രംഗത്ത് ഇരിങ്ങാലക്കുട : നിർമ്മാണത്തിനായി നഗരസഭ ചിലവഴിച്ചത് പട്ടികജാതി ഫണ്ടിൽ നിന്നുള്ള മൂന്നരക്കോടി രൂപ. ഉദ്ഘാടനം നിർവഹിച്ചത് 2023 ഏപ്രിൽ 22 ന് അന്നത്തെ പട്ടികജാതി പട്ടിക വർഗ്ഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. രണ്ട് നിലകളിലായി 12000 ചതുരശ്ര അടിയിൽ ഒരേ സമയം 800 പേർക്ക് ഇരിക്കാവുന്ന
Designed and developed by WWM