നവീകരിച്ച സംവിധാനങ്ങളോടെ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ പ്രദർശനങ്ങൾക്ക് തുടക്കമായി; കലാമൂല്യമുള്ള ചലച്ചിത്രങ്ങൾ യുവജനങ്ങളിലേക്കും വിദ്യാർഥികളിലേക്കും എത്തിക്കാൻ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങൾക്ക് കഴിയേണ്ടതുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു ഇരിങ്ങാലക്കുട : കലാമൂല്യമുള്ള ചലച്ചിത്രങ്ങൾ യുവജനങ്ങളിലേക്കും വിദ്യാർഥികളിലേക്കും എത്തിക്കാൻ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങൾക്ക് കഴിയേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ഇരിങ്ങാലക്കുട റോട്ടറി മിനി എസി ഹാളിൽ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നവീകരിച്ച പ്രദർശന സംവിധാനങ്ങളുടെ സ്വിച്ച്
ഭരണഘടനയെ തമസ്കരിക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ; ക്രൈസ്തവ സമൂഹത്തിൻ്റെ സംഭാവനകളെ തമസ്കരിക്കാനും ശ്രമമെന്ന് വിമർശനം. ഇരിങ്ങാലക്കുട : നാനാത്വത്തെയും ബഹുസ്വരതയെയും അംഗീകരിക്കുന്ന ഭരണഘടനയെ തമസ്കരിക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ . നാനാത്വത്തിൽ ഏകത്വം കണ്ടെത്തി ഭാരത സംസ്കാരത്തെ കൊണ്ട് നടക്കേണ്ടവർ തന്നെ ഇതിനായി ശ്രമിക്കുകയാണെന്നും ബിഷപ്പ് കുറ്റപ്പെടുത്തി. ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ കൗൺസിൽ
തളിയക്കോണത്ത് വച്ച് പോലീസ് ഉദ്യോഗസ്ഥൻ്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിൽ നിരവധി ക്രിമിനൽക്കേസുകളിലെ പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട : തൃശ്ശൂർ റൂറൽ വനിതാ പോലീസ് സ്റ്റേഷനിലെ ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ അഖിൽ.എം.ആർ ന്റെ ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിലെ പ്രതിയായ എടത്തുരുത്തി പുളിഞ്ചോട് സ്വദേശി ചൂണ്ടയിൽ വീട്ടിൽ ധനേഷ് (42 ) അറസ്റ്റിൽ . തൃശ്ശൂർ റൂറൽ വനിതാ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇൻചാർജ് & സബ് ഇൻസ്പെക്ടർ സൗമ്യ.ഇയു,
വൈവിധ്യമാർന്ന പരിപാടികളോടെ മേഖലയിൽ സ്വാതന്ത്ര്യദിനാഘോഷം . ഇരിങ്ങാലക്കുട : വൈവിധ്യമാർന്ന പരിപാടികളോടെ മേഖലയിൽ സ്വാതന്ത്യദിനാഘോഷം. ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആർഡിഒ പി ഷിബു പതാക ഉയർത്തി. തഹസിൽദാർ സിമീഷ് സാഹു , വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ആദ്യമായി സിവിൽ സ്റ്റേഷൻ ഡേയും സംഘടിപ്പിച്ചിരുന്നു. ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാവ് മൈതാനത്ത് നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്
Designed and developed by WWM