ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോൽസവം; മൈതാനത്ത് അശാസ്ത്രീയമായി മാലിന്യങ്ങൾ സംസ്കരിച്ചെന്ന സിപിഐ കൗൺസിലറുടെ പരാതിയിൽ നഗരസഭ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം ; അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കാൻ തദ്ദേശ വകുപ്പ് ജോയിൻ്റ് സെക്രട്ടറിക്കും ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർക്കും നിർദ്ദേശം. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ മൈതാനത്ത് നഗരസഭ നടത്തിയ ഞാറ്റുവേല മഹോൽസവത്തെ തുടർന്ന് മൈതാനം മാലിന്യ നിക്ഷേപകേന്ദ്രമായെന്ന സിപിഐ കൗൺസിലറും വാർഡ് 12 മെമ്പറുമായ മാർട്ടിൻ ആലേങ്ങാടൻ്റെ
നാലമ്പലദർശനത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മഴയെ അവഗണിച്ച് തീർഥാടകർ ; നാല് സർവീസുകളുമായി കെഎസ്ആർടിസിയും ഇരിങ്ങാലക്കുട :കർക്കിടകമാസത്തിലെ നാലമ്പലദർശനത്തിന് ഭക്തിസാന്ദ്രമായ തുടക്കം. തുടർച്ചയായ മഴയെയും അവഗണിച്ച് ആയിരങ്ങളാണ് ആദ്യദിനത്തിൽ തന്നെ ക്ഷേത്രങ്ങളിൽ എത്തിയത്. മഴ നനയാതെ ദർശനം നടത്താനുള്ള പന്തൽ, ക്യൂവിൽ തന്നെ ഇരിപ്പിട സൗകര്യം, വഴിപാടുകൾക്കായി കൂടുതൽ കൗണ്ടറുകൾ, ആരോഗ്യ, സുരക്ഷാ സംവിധാനങ്ങൾ, അന്നദാനം , പാർക്കിംഗ് സംവിധാനങ്ങൾ ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളാണ് ഇത്തവണയും കൂടൽമാണിക്യം ക്ഷേത്രത്തിലും പായമ്മൽ ശത്രുഘ്ന
ഋതു അന്താരാഷ്ട്രപരിസ്ഥിതി ചലച്ചിത്രമേള; ഫെസ്റ്റിവൽ ബ്രോഷർ പ്രകാശനം ചെയ്തു; കാട്, കാടർ, ഒങ്കൽ ഉദ്ഘാടനചിത്രം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ ജൂലൈ 18, 19 തിയതികളിലായി നടക്കുന്ന ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയുടെ ഫെസ്റ്റിവൽ ബ്രോഷർ കോളേജിലെ സ്ക്രിപ്റ്റ് ഗാർഡനിൽ നടന്ന ചടങ്ങിൽ എഴുത്തുകാരിയും സംഗീത നാടക അക്കാദമി നിർവാഹക സമിതി അംഗവുമായ രേണു രാമനാഥൻ പ്രകാശനം ചെയ്തു. ചലച്ചിത്ര സാക്ഷരതയുടെ കാര്യത്തിൽ കേരളം എറെ മുന്നിലാണെന്നും
വെള്ളാങ്ങല്ലൂരിൽ ഗ്യാസ് സിലിണ്ടർ ചോർച്ചയെ തുടർന്നുണ്ടായ തീപിടുത്തത്തിൽ പൊള്ളലേറ്റ് ചികിൽസയിലായിരുന്ന ഗൃഹനാഥനും മരിച്ചു. ഇരിങ്ങാലക്കുട : ഗ്യാസ് സിലിണ്ടർ ചോർച്ചയെ തുടർന്നുണ്ടായ തീപിടുത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിൽസയിലായിരുന്ന ഗൃഹനാഥനും മരിച്ചു.വെള്ളാങ്ങല്ലൂർ എരുമത്തടം ഫ്രൻഡ്സ് ലെയ്നിൽ തൃക്കോവിൽ വാരിയത്ത് രവീന്ദ്രനാണ് ( 70 വയസ്സ്) മരിച്ചത്. ജൂലൈ എട്ടിനായിരുന്നു രവീന്ദ്രനും ഭാര്യ ജയശ്രീക്കും പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ ജയശ്രീ ( 60) അന്ന് രാത്രി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ രാത്രി പത്തരയ്ക്ക്
Designed and developed by WWM