ഇരിങ്ങാലക്കുട സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ട് എം എസ് കൃഷ്ണകുമാർ അന്തരിച്ചു

ഇരിങ്ങാലക്കുട സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ട് എം എസ് കൃഷ്ണകുമാർ അന്തരിച്ചു.

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ട് കാരുകുളങ്ങര മൂലയിൽ വീട്ടിൽ പരേതരായ കരുണാകരപ്പിള്ളയുടെയും തങ്കമണിഅമ്മയുടെയും മകൻ എം എസ് കൃഷ്ണകുമാർ അന്തരിച്ചു. 65 വയസ്സായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയായി ചികിൽസയിലായിരുന്നു. മുപ്പത് വർഷത്തോളം ബാങ്കിൻ്റെ സാരഥ്യം വഹിച്ച കൃഷ്ണകുമാർ കൂടൽമാണിക്യ ഉൽസവാഘോഷകമ്മിറ്റിയിൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ ആയും പ്രവർത്തിച്ചിട്ടുണ്ട്. അവിവാഹിതനാണ്. മാധ്യമ പ്രവർത്തകനായ മൂലയിൽ വിജയകുമാർ സഹോദരനാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് പാറേമക്കാവ് ശാന്തീഘട്ടിൽ നടക്കും

Please follow and like us: