പാരിവെയർ എക്സ്ക്യൂസീവ് ഷോറൂം ഇരിങ്ങാലക്കുടയിലും

പാരിവെയർ എക്സ്ക്യൂസീവ് ഷോറൂം ഇരിങ്ങാലക്കുടയിലും; ഷോറൂം ഇരിങ്ങാലക്കുട ഠാണാവിൽ കെസി മേനോൻ സെൻ്ററിൽ

ഇരിങ്ങാലക്കുട : പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇൻസൈഡ് ഔട്ട്സൈഡ് ഹോം ഗ്യാലറിയോടനുബന്ധിച്ച് പാരിവെയറിൻ്റെ എക്സ്ക്യൂസീവ് ഷോറൂം ഠാണാ മെയിൻ റോഡിലുള്ള കെ സി മേനോൻ സെൻ്ററിൽ പ്രവർത്തനം ആരംഭിച്ചു. രാവിലെ നടന്ന ചടങ്ങിൽ ഇൻസൈഡ് ഔട്ട്സൈഡ് ഹോം ഗ്യാലറി ഉടമയും പ്രവാസി വ്യവസായിയുമായ വേണുഗോപാൽ തോട്ടാപ്പിള്ളിയുടെ ഭാര്യ ഗീത വേണുഗോപാൽ ഷോറൂം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി, മുൻ നഗരസഭ ചെയർമാൻ എം പി ജാക്സൻ,മുൻ ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ ,നഗരസഭ കൗൺസിലർമാരായ അഡ്വ കെ ആർ വിജയ, സന്തോഷ് ബോബൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എബിൻ മാത്യു വെള്ളാനിക്കാരൻ, തോട്ടാപ്പിള്ളി വേണുഗോപാൽമേനോൻ തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: