സെൻ്റ് ജോസഫ്സ് കോളേജിൽ രണ്ടാമത് അന്തർദേശീയ പരിസ്ഥിതി ചലച്ചിത്രമേളയ്ക്ക് കൊടിയേറ്റി. ഇരിങ്ങാലക്കുട : ജൂലൈ 18, 19 തീയതികളിലായി സെൻ്റ് ജോസഫ്സ് കോളേജിൽ നടക്കുന്ന രണ്ടാമത് അന്തർദേശീയ പരിസ്ഥിതി ചലച്ചിത്രമേളയ്ക്ക് ( ഋതു) കൊടിയേറ്റി. കോളേജിൻ്റെ മുൻവശത്ത് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു കൊടിയേറ്റ കർമ്മം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് , വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഫെനി എബിൻ
നാലമ്പല ദര്‍ശനം; സ്‌പെഷ്യല്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകൾ ജൂലൈ 17 ന് ആരംഭിക്കും. ഇരിങ്ങാലക്കുട : നാലമ്പല ദര്‍ശനത്തിനായുള്ള കെ.എസ്.ആര്‍.ടി.സി സ്‌പെഷ്യല്‍ സര്‍വീസുകളുടെ ഫ്ളാഗ് ഓഫ് കൂടൽ മാണിക്യം ക്ഷേത്രം കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വ്വഹിച്ചു. കെ.എസ്.ആര്‍.ടി.സി ഇരിങ്ങാലക്കുട യൂണിറ്റില്‍ നിന്നും രണ്ട് നാലമ്പല സര്‍വ്വീസുകള്‍ ജൂലായ് 17 മുതല്‍ ആരംഭിക്കും. രാവിലെ 6 മണിക്കും
പടിയൂർ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ ഇരിങ്ങാലക്കുട : പടിയൂർ സ്വദേശി കോഴിപ്പറമ്പിൽ അനന്തുവിനെ (26 വയസ്സ്) 2024 ഡിസംബർ 25 ന് രാവിലെ പത്തരയോടെ കൊമ്പിടിഞ്ഞാമാക്കലിൽ നിന്നും ഇയാൾ സഞ്ചരിച്ചിരുന്ന കാറടക്കം തട്ടിക്കൊണ്ടുപോയി വെടിമറയിലുള്ള ഖുറേഷി എന്നയാളുടെ ഹോട്ടലിൽ എത്തിച്ചു മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ നോർത്ത് പറവൂർ വെടിമറ കഞ്ഞിരപ്പറമ്പിൽ വീട്ടിൽ അബ്‌ദുള്ള (34 വയസ്സ് )
രാസവള വില വർധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കർഷക സംഘം പ്രവർത്തകരുടെ മാർച്ചും ധർണ്ണയും ഇരിങ്ങാലക്കുട: രാസവള വില വർധനവ് പിൻവലിക്കുക, കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്ത മിനിമം താങ്ങുവില പ്രഖ്യാപിക്കുക, രാസവള സബ്ബ്സിഡി പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കേരള കർഷക സംഘം ഏരിയാ പ്രസിഡന്റ് ടി.എസ്.സജീവൻ
Designed and developed by WWM