ടൗൺ സഹകരണ ബാങ്കിലെ കോൺഗ്രസ്സ് ഭരണസമിതി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിലേക്ക് ബിജെപി പ്രവർത്തകരുടെ മാർച്ചും ധർണ്ണയും ഇരിങ്ങാലക്കുട : ക്രമക്കേടുകളുടെ പേരിൽ ടൗൺ സർവീസ് സഹകരണ ബാങ്കിൽ ആർബിഐ നിയന്ത്രണങ്ങൾ എർപ്പെടുത്തിയ പശ്ചാത്തലത്തിൽ ബാങ്ക് ഭരിക്കുന്ന കോൺഗ്രസ്സ് ഭരണസമിതി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിലേക്ക് ബിജെപി പ്രവർത്തകരുടെ മാർച്ചും ധർണ്ണയും. നിക്ഷേപത്തുക നഷ്ടമാകാതിരിക്കാൻ നടപടികൾ എടുക്കണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ബിജെപി സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി കെ
കരുവന്നൂർ ബാങ്കിന് ശേഷം നിക്ഷേപകർക്ക് ആശങ്ക സൃഷ്ടിച്ച് ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കും; ആറ് മാസത്തേക്ക് സാമ്പത്തിക ഇടപാടുകൾക്ക് കർശന നിയന്ത്രണങ്ങൾ; നിക്ഷേപം പിൻവലിക്കാനും കടുത്ത നിയന്ത്രണം; ആർബിഐ മാനദണ്ഡങ്ങൾ പാലിച്ച് പ്രതിസന്ധി മറി കടക്കുമെന്ന് ബാങ്ക് അധികൃതർ ഇരിങ്ങാലക്കുട : കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിന് ശേഷം നിക്ഷേപർക്ക് ആശങ്ക സൃഷ്ടിച്ച് ഇരിങ്ങാലക്കുട ടൗൺ സഹകരണബാങ്കും. 2024- 25 വർഷത്തിൽ 40 കോടി രൂപ നഷ്ടത്തിൽ പ്രവർത്തിക്കുന്ന ബാങ്കിൽ
മാപ്രാണം ചാത്തൻമാസ്റ്റർ ഹാൾ; വിഷയങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് പട്ടികജാതി ക്ഷേമസമിതി; നിർമ്മാണത്തിൽ അഴിമതി നടന്നതിൻ്റെ തെളിവാണ് രണ്ട് വർഷത്തിനുള്ളിൽ കെട്ടിടം ചോർന്ന് ഒലിക്കുന്നതെന്നും വിമർശനം. ഇരിങ്ങാലക്കുട : ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷത്തിനുള്ളിൽ ചോർച്ച അടക്കമുള്ള പ്രശ്നങ്ങൾ നേരിടുന്ന മാപ്രാണത്തുള്ള പി കെ ചാത്തൻമാസ്റ്റർ ഹാളിൻ്റെ വിഷയങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് പട്ടികജാതി സമിതി നിർമ്മാണത്തിൽ വലിയ അഴിമതി നടന്നതിൻ്റെ തെളിവാണ് ചോർച്ചയെന്നും പികെഎസ് ചൂണ്ടിക്കാട്ടി ഇത് സംബന്ധിച്ച
മാനസികാസ്വാസ്ഥ്യമുള്ള പുല്ലൂർ തുറവൻകാട് സ്വദേശിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ ഇരിങ്ങാലക്കുട : പുല്ലൂർ ഗാന്ധിഗ്രാം സ്വദേശി എലമ്പലക്കാട്ട് വീട്ടിൽ അനിത് കുമാർ (50 വയസ്സ് )എന്നയാളെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് പുല്ലൂർ തുറവൻകാട് സ്വദേശി തേക്കൂട്ട് വീട്ടിൽ സനീഷ് (38 വയസ്സ്), പുല്ലൂർ തുറവൻകാട് സ്വദേശി മരോട്ടിച്ചോട്ടിൽ വീട്ടിൽ അഭിത്ത് (35 വയസ്സ്) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 29 ന് രാത്രി
Designed and developed by WWM