ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻ്റ്; ഗോകുലം എഫ് സി ജേതാക്കൾ. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് ഒളിമ്പ്യൻ സ്പോർട്ടിംഗ് എഫ് സി യുടെ നേതൃത്വത്തിൽ നടന്ന പ്രഥമ ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ഗോകുലം എഫ് സി കോഴിക്കോട് ജേതാക്കൾ. ഫൈനലിൻ്റെ എല്ലാ ആവേശവും നിറഞ്ഞു നിന്ന മൽസരത്തിൽ 2-1 എന്ന സ്കോറിന് കേരള പോലീസിനെ ഗോകുലം എഫ് സി പരാജയപ്പെടുത്തി. കളിയുടെ ആദ്യ മിനിറ്റിൽ
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ്റെ 34-മത് വാർഷികാഘോഷം ഇരിങ്ങാക്കുട : ഭാരതീയ വിദ്യാഭവന്റെ 34-മത് വാർഷികാഘോഷത്തിൻ്റെ ഉദ്ഘാടനം വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീജ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. കൂടിയാട്ടം കലാകാരി അപർണ നങ്ങ്യാർ വിശിഷ്ടാതിഥിയായിരുന്നു. ചെയർമാൻ ടി എ നായർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബിജു ഗീവർഗീസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ഡയറക്ടർ ഇ. രാമൻകുട്ടി സ്കൂൾ മാഗസിൻ പ്രകാശനം നിർവഹിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്ത് അംഗംബിനോയ് അക്കരപറമ്പിൽ,
ഇരിങ്ങാലക്കുട അസംബ്ലി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് യൂത്ത് കോൺഗ്രസ്; തോമസ് ഉണ്ണിയാടന് ജയസാധ്യത ഇല്ലെന്നും കോൺഗ്രസ് നേതൃത്വത്തിന് മുമ്പാകെ വ്യക്തമാക്കി ബൂത്ത് ലെവൽ എജൻ്റുമാർ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട അസംബ്ലി സീറ്റ് കോൺഗ്രസ് എറ്റെടുക്കണമെന്ന് യൂത്ത് കോൺഗ്രസ്. ഇരിങ്ങാലക്കുട മണ്ഡലത്തിലെ ബൂത്ത് ലെവൽ എജൻ്റുമാരുടെ യോഗത്തിന് എത്തിയ എഐസിസി ജനറൽ സെക്രട്ടറി പി വി മോഹൻ്റെ മുമ്പാകെയാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സനൽ കല്ലൂക്കാരൻ ഇക്കാര്യം ഉന്നയിച്ചത്.
കൊറിയർ സർവീസിൻ്റെ മറവിൽ ലഹരി മരുന്ന് വിൽപ്പന; കാറിൽ കടത്തുകയായിരുന്ന ആറ് കിലോയോളം കഞ്ചാവുമായി ചാലക്കുടി സ്വദേശികളായ പ്രതികൾ അറസ്റ്റിൽ ഇരിങ്ങാലക്കുട : കൊറിയർ സർവീസിന്റെ മറവിൽ ഓൺലൈൻ കൂട്ടായ്മകൾ രൂപീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്ന ചാലക്കുടി മൂഞ്ഞേലി അമ്പൂക്കൻ വീട്ടിൽ ജിത്തു വർഗ്ഗീസ് (28), തിരുത്തിപറമ്പ് ചില്ലായി വീട്ടിൽ ഷൈൻ ഷിജു (25) എന്നിവരെ തൃശ്ശൂർ റൂറൽ പോലീസ് സംഘം അറസ്റ്റ് ചെയ്തു. കൊമ്പിടിഞ്ഞാമാക്കൽ വോക്സ് വാഗൺ
Designed and developed by WWM