വൈവിധ്യമാർന്ന പരിപാടികളോടെ മേഖലയിൽ റിപ്പബ്ലിക് ദിനാഘോഷം . ഇരിങ്ങാലക്കുട: വൈവിധ്യമാർന്ന പരിപാടികളോടെ മേഖലയിൽ റിപ്പബ്ലിക് ദിനാഘോഷം . ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ അയ്യങ്കാവ് മൈതാനത്ത് നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ ചിന്ത ധർമ്മരാജൻ പതാക ഉയർത്തി. നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. വൈകീട്ട് പട്ടണത്തിൽ നടന്ന റാലിയിൽ കുട്ടികൾ അടക്കം ഒട്ടേറെ പേർ പങ്കെടുത്തു. ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷൻ ആസ്ഥാനത്ത്
ഭാര്യയെ കാറിടിച്ച് പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ആളൂർ സ്വദേശി അറസ്റ്റിൽ ഇരിങ്ങാലക്കുട : ആളൂർ പറമ്പിറോഡിന് അടുത്തുള്ള മുസ്ലിം പള്ളിക്ക് സമീപം വെച്ച് ടൂവിലറിൽ പോകുകയായിരുന്ന സ്ത്രീയെ കാറിടിപ്പിച്ച് വീഴ്ത്തിയ കേസിലെ പ്രതിയും ഭർത്താവുമായ ആളൂർ വെള്ളാഞ്ചിറ പാലപ്പെട്ടി ഉന്നതി സ്വദേശി വല്ലിയങ്കൽ വീട്ടിൽ ഡെനീഷ് (38 വയസ് ) അറസ്റ്റിൽ .2025 നവംബർ 11 ന് പകൽ ആയിരുന്നു സംഭവം.വെള്ളാഞ്ചിറ സ്വദേശിയായ ഭാര്യയുടെ സ്വർണ്ണം പ്രതി
ഫാ. ജോസ് ചുങ്കൻ കലാലയരത്ന പുരസ്കാരം അമല അന്ന അനിലിന് സമ്മാനിച്ചു ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഉന്നത വിദ്യാഭ്യാസരംഗത്തെ മികച്ച വിദ്യാർത്ഥിക്ക് നൽകുന്ന ഫാ. ജോസ് ചുങ്കൻ കലാലയ രത്ന സംസ്ഥാനതല പുരസ്കാരം ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിലെ പി ജി വിദ്യാർഥിനി അമല അന്ന അനിലിന് മലയാളം സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. എൽ. സുഷമ സമ്മാനിച്ചു. കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ.ജോളി ആൻഡ്രൂസ് അധ്യക്ഷത
കെ വി രാമകൃഷ്ണന് ആശാൻ സ്മാരക കവിതാ പുരസ്കാരം തൃശ്ശൂർ : ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആശാൻ സ്മാരക അസോസിയേഷൻ്റെ 2025 ലെ ആശാൻ സ്മാരക പുരസ്കാരത്തിന് കവി കെ വി രാമകൃഷ്ണൻ അർഹനായി. 50000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്ക്കാരം. മലയാള കവിതാ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം നൽകുന്ന എന്ന് ഡോ സി കെ രവി , പി വി കൃഷ്ണൻനായർ, പി
Designed and developed by WWM