ഠാണാ – ചന്തക്കുന്ന് റോഡ് വികസനം; പ്രാരംഭ പ്രവൃത്തികൾക്ക് തുടക്കമായി ഇരിങ്ങാലക്കുട: നീണ്ട് പോയ ഠാണാ- ചന്തക്കുന്ന് റോഡ് വികസന പ്രവൃത്തികളുടെ പ്രാരംഭ നടപടികള്‍ക്ക് തുടക്കമായി . രാവിലെ പൂതംകുളം ജംഗ്ഷനു സമീപം ഠാണാ ജംഗ്ഷനിലേക്കുള്ള റോഡിന്റെ കിഴക്കു വശം ജെസിബി ഉപയോഗിച്ച് കാടും പടലവും നീക്കി നിരപ്പാക്കി. പൂതംകുളം മുതല്‍ ഠാണാ ജംഗ്ഷനില്‍ നിന്നും കിഴക്കുവശം ആശുപത്രി കവാടം വരെയുള്ള ഭാഗത്തെ കാനയും ഫുട്പാത്തും നിര്‍മിക്കുന്നതിനുള്ള അലൈമെന്റ് മാര്‍ക്ക്
മാപ്രാണം ചാത്തൻ മാസ്റ്റർ ഹാൾ; മൂന്നരക്കോടി ചിലവഴിച്ച് രണ്ട് വർഷം മുമ്പ് നിർമ്മിച്ച ഹാളിൽ ചോർച്ചയുടെ ദൃശ്യങ്ങളും; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി ഇരിങ്ങാലക്കുട : പട്ടികജാതി ഫണ്ടിൽ നിന്ന് മൂന്നരക്കോടി രൂപ ചിലവഴിച്ച് ഇരിങ്ങാലക്കുട നഗരസഭ നിർമ്മിച്ച പി കെ ചാത്തൻമാസ്റ്റർ ഹാളിനെ സംബന്ധിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി. പ്രവർത്തനം ആരംഭിച്ച് രണ്ട് വർഷത്തിനുള്ളിൽ പ്രധാന ഹാളിൽ ചോർച്ച അടക്കമുള്ള ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിലാണിത്. അടുത്ത ദിവസം
താഴെക്കാട് സഹകരണ ബാങ്കിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും നാശനഷ്ടം വരുത്തുകയും ചെയ്ത പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട : താഴേക്കാട് സർവീസ് സഹകരണ ബാങ്കിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ബാങ്കിലെ ഡോറും കസേരയും നശിപ്പിക്കുകയും ചെയ്ത കേസിൽ താഴെക്കാട് പറമ്പി റോഡ് കണക്കുംകടവ് വീട്ടിൽ കുഴി രമേഷ് എന്നു വിളിക്കുന്ന സുരേഷ്. കെ.എസ് നെ (44 വയസ്സ്) ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെ
കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധവുമായി സംഘടനകൾ ; ക്രൈസ്തവ വിശ്വാസത്തെയും സംസ്കാരത്തെയും തകർക്കാനുള്ള ബോധപൂർവമായ ശ്രമമെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും കത്തോലിക്ക കോൺഗ്രസ്സ് ഇരിങ്ങാലക്കുട : ചത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മേഖലയിൽ പ്രതിഷേധം. കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത കന്യാസ്ത്രീകളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സെൻ്റ് തോമസ് കത്തോലിക്ക കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പരിപാടി കത്തീഡ്രൽ വികാരി ഫാ ലാസ്സർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ വിശ്വാസത്തെയും സംസ്കാരത്തെയും
Designed and developed by WWM