കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രത്തിൻ്റെ ഉടമസ്ഥാവകാശം എൻഎസ്എസിൻ്റെതെന്ന് കാരുകുളങ്ങര എൻഎസ്എസ് കമ്മിറ്റി ; 1975 ൽ ചാഴൂർ കോവിലകം ക്രയവിക്രയം ഒഴിയുള്ള എല്ലാ അധികാരങ്ങളും കൈമാറിയിട്ടുണ്ടെന്നും മേൽശാന്തിയെ അധിക്ഷേപിച്ച് കൊണ്ടുള്ള ഭക്തയുടെ പരാമർശം അപലപനീയമെന്നും കമ്മിറ്റി. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിലുള്ള കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രം എൻഎസ്എസിൻ്റെതാണെന്ന് എൻഎസ്എസ് കാരുകുളങ്ങര കരയോഗം കമ്മിറ്റി. ക്ഷേത്രത്തിൻ്റെ നടത്തിപ്പ് ചാഴൂർ കോവിലകം 1975 ൽ കോവിലകത്തിൻ്റെ മൂന്നാം താവഴിയിൽ ഉള്ള 10 പേരാണ്
കാരുകുളങ്ങര ക്ഷേത്രം മേൽശാന്തിക്കെതിരെ ” പൂണുലിട്ട പുലയൻ ” പ്രയോഗം; പട്ടികജാതി സമുദായങ്ങളെ ആക്ഷേപിച്ചവർക്കെതിരെ പികെഎസിൻ്റെ നവോത്ഥാനസദസ്സ് ഇരിങ്ങാലക്കുട : കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രം മേൽശാന്തിയെ ” പൂണുലിട്ട പുലയൻ ” എന്ന് വിളിച്ചതിലൂടെ പട്ടികജാതി സമുദായങ്ങളെ ആക്ഷേപിച്ചവർക്കെതിരെ പൊതുസമൂഹം ജാഗ്രതയോടെ രംഗത്തിറങ്ങണമെന്നാവശ്യപ്പെട്ട് പി കെ എസ് നേതൃത്വത്തിൽ ഇരിങ്ങാലക്കുട ആൽത്തറയ്ക്കൽ നവോത്ഥാന സദസ്സ് സംഘടിപ്പിച്ചു. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെ പോകാൻ തയ്യാറാണെന്നും, ആർ എസ് എസ് നിയന്ത്രിക്കുന്ന
എല്‍.ഇ.ഡി വോളും സൗണ്ട് സിസ്റ്റവും ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജിന് മന്ത്രി ഡോ.ആര്‍.ബിന്ദു കൈമാറി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് (ഓട്ടോണമസ്) കോളജിലേക്ക് ഇരിങ്ങാലക്കുട എം.എല്‍.എ യും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ.ആര്‍.ബിന്ദുവിന്റെ 2023- 24 വര്‍ഷത്തെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച എല്‍.ഇ.ഡി വോളിന്റെയും സൗണ്ട് സിസ്റ്റത്തിന്റെയും ഉദ്ഘാടനം മന്ത്രി ഡോ.ആര്‍.ബിന്ദു നിര്‍വ്വഹിച്ചു. സെന്റ് ജോസഫ്‌സ് കോളജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ മന്ത്രി
കരുവന്നൂർ തേലപ്പിള്ളിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവം; ആത്മഹത്യാ പ്രേരണ കുറ്റത്തിന് ഒല്ലൂർ, വല്ലച്ചിറ സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ ഇരിങ്ങാലക്കുട : കരുവന്നൂർ തേലപ്പിള്ളിയിൽ വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ കെട്ടിതൂങ്ങി യുവാവ് ആത്മഹത്യ ചെയ്യാൻ ഇടയായ കേസിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ഒല്ലൂർ അഞ്ചേരി സ്വദേശി കൊല്ലംപറമ്പിൽ വീട്ടിൽ അഖില (31 വയസ് ) , ഒല്ലൂർ അഞ്ചേരി സ്വദേശി കൊല്ലംപറമ്പിൽ വീട്ടിൽ ജീവൻ ( 31
Designed and developed by WWM