First Edition News
ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി; ക്രമവിരുദ്ധമായ ലോണുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് മുൻ മാനേജർമാരിൽ നിന്നും വിശദീകരണങ്ങൾ തേടി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി; ക്രമവിരുദ്ധമായ ലോണുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് മുൻ മാനേജർമാരിൽ നിന്നും വിവരങ്ങൾ നേടി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ;ഫൊറൻസിക് ഓഡിറ്റ് നടക്കുന്നത് ആറ് ലോൺ ഫയലുകൾ കേന്ദ്രീകരിച്ച്
ഇരിങ്ങാലക്കുട : ക്രമവിരുദ്ധമായ ലോണുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ നിന്നും വിരമിച്ച ജനറൽ മാനേജർ ഉൾപ്പെടെയുള്ള എട്ടോളം മാനേജർമാരിൽ നിന്നും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി വിവരങ്ങൾ തേടി. വസ്തുക്കളുടെ മൂല്യം കൃത്യമായി നിർണ്ണയിക്കാതെ കോടികൾ വായ്പകൾ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് വിവിധ ശാഖകളിൽ നിന്നും വിരമിച്ച മാനേജർമാരെ വിളിച്ച് വരുത്തി ആർബിഐ ചുമതലപ്പെടുത്തിയ അഡ്‌മിനിസ്ട്രേറ്റിവ് കമ്മിറ്റി വിവരങ്ങൾ തേടിയത്. എന്നാൽ ബാങ്കിൻ്റെ പിരിച്ച് വിടപ്പെട്ട ഭരണ നേതൃത്വത്തിൻ്റെയും ഭരണ സമിതിയുടെയും നിർദ്ദേശങ്ങൾക്ക് വഴങ്ങിയാണ് വൻതുകകൾ ലോണായി അനുവദിച്ചതെന്ന് ഇവരിൽ ചിലർ വ്യക്തമാക്കിയതായിട്ടാണ് സൂചന. ചർച്ചക്കിടയിൽ ഒരു റിട്ട മാനേജരുമായി വാക്കേറ്റം ഉണ്ടായതായും വ്യക്തമായിട്ടുണ്ട്. കുടിശ്ശികകൾ പിരിച്ചെടുക്കാൻ മുൻ മാനേജർമാരുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട് . അതേ സമയം ബാങ്കിൽ ഫൊറൻസിക് ഓഡിറ്റ് ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ഇരിങ്ങാലക്കുട സ്വദേശികൾ ഉൾ പ്പെടെയുള്ളവർക്ക് അനുവദിച്ച ആറ് ലോൺ ഫയലുകളെ കേന്ദ്രീകരിച്ചാണ് ഫൊറൻസിക് ഓഡിറ്റ് നടക്കുന്നത് . നടപടികളെക്കുറിച്ചുള്ള ആശങ്കകളെ തുടർന്ന് വിരമിച്ച ചില മാനേജർമാർ ഹൈക്കോടതി അഭിഭാഷകരുമായി ബന്ധപെട്ട് കഴിഞ്ഞതായും വ്യക്തമായിട്ടുണ്ട്.
അതേ സമയം ബാങ്കിൻ്റെ പ്രവർത്തന പരിധിയായ തൃശ്ശൂർ ജില്ലയ്ക്ക് പുറത്തുള്ള സ്ഥലങ്ങളും വസ്തുക്കളും ഈട് വച്ച് കോടികൾ വായ്പ നൽകിയതിൻ്റെ കണക്കുകളും പുറത്ത് വന്നു. മെയിൻ ബ്രാഞ്ച്, ആളൂർ , കാട്ടൂർ, കൊരട്ടി , അന്നമനട ബ്രാഞ്ചുകളിൽ നിന്നായി കോട്ടയം, മലപ്പുറം , പാലക്കാട് , കണ്ണൂർ, എറണാകുളം ജില്ലകളിലെ സ്ഥലങ്ങൾ ഈട് വച്ച് 24 കോടിയോളം രൂപയാണ് വായ്പ നൽകിയിരിക്കുന്നത്.
ഇരിങ്ങാലക്കുട ഠാണാവിൽ സബ് ജയിൽ പ്രവർത്തിച്ചിരുന്ന സ്ഥലം ഉപയോഗാനുമതിയുമായി പോലീസ് വകുപ്പിന് കൈമാറിയതായി റവന്യൂ അധികൃതർ
ഇരിങ്ങാലക്കുട ഠാണാവിൽ സബ് ജയിൽ പ്രവർത്തിച്ചിരുന്ന സ്ഥലം ഉപയോഗാനുമതിയുമായി പോലീസ് വകുപ്പിന് നൽകി കഴിഞ്ഞതായി റവന്യൂ അധികൃതർ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഠാണാവിൽ സബ് ജയിൽ പ്രവർത്തിച്ചിരുന്ന സ്ഥലം പോലീസ് കൺട്രോൾ റൂം ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിർത്തി കൊണ്ട് പോലീസ് വകുപ്പിന് ഉപയോഗാനുമതി നൽകി 2024 ആഗസ്റ്റ് 19 ന് ജില്ലാ കളക്ടർ ഉത്തരവായതാണെന്ന് റവന്യൂ അധികൃതർ. മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് തഹസിൽദാർ ആൻ്റോ ജേക്കബ് ഇക്കാര്യം വിശദീകരിച്ചത്. ബിടിആർ പ്രകാരം പുറമ്പോക്ക് പോലീസ് സ്റ്റേഷൻ എന്നും സെറ്റിൽമെൻ്റ് രജിസ്റ്റർ പ്രകാരം ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എന്നുമാണ് സ്ഥലത്തെ രേഖപ്പെടുത്തിയിരിക്കുന്നതെന്നും തഹസിൽദാർ അറിയിച്ചു.
പുതിയ കോർട്ട് കോംപ്ലക്സ് പ്രവർത്തനക്ഷമമാകുന്നതോടെ സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലെ പാർക്കിംഗ് പ്രശ്നവും ഗതാഗത കുരുക്കിനും പരിഹാരമാകുമെന്ന് യോഗത്തിൽ തഹസിൽദാർ അറിയിച്ചു.
വെള്ളാങ്ങല്ലൂരിൽ കെഎസ്ടിപി യുടെ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായി നടന്നിട്ടില്ലെന്നും വെള്ളക്കെട്ട് ഉൾപ്പെടെയുള്ള വിഷയങ്ങളും അപകടങ്ങളും ഉണ്ടാകുന്നുണ്ടെന്നും പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷംസു വെളുത്തേരി യോഗത്തിൽ ചൂണ്ടിക്കാട്ടി. പടിയൂർ പുളിക്കലച്ചിറ റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറുന്നത് സംബന്ധിച്ച തീരുമാനം പഞ്ചായത്ത് ഭരണ സമിതി എടുത്ത് കഴിഞ്ഞതായി പ്രസിഡണ്ട് കെ പി കണ്ണൻ അറിയിച്ചു.
വിട പറഞ്ഞ ഗായകൻ പി ജയചന്ദ്രൻ്റെ പേരിൽ ഇരിങ്ങാലക്കുടയിൽ സ്മാരകം നിർമ്മിക്കണമെന്ന് കേന്ദ്ര മന്ത്രിയുടെ പ്രതിനിധി കൃപേഷ് ചെമ്മണ്ടയും ഇരിങ്ങാലക്കുട കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെൻ്ററിൽ നിന്നും രാമേശ്വരത്തേക്കും വേളാങ്കണ്ണിയിലേക്കും സർവീസ് ആരംഭിക്കണമെന്ന് മുസ്ലീം ലീഗ് പ്രതിനിധി കെ എ റിയാസുദ്ദീനും യോഗത്തിൽ ആവശ്യപ്പെട്ടു . ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ പെട്രോൾ പമ്പിന് എതിർവശത്തായി റോഡിനെക്കാൾ ഉയരത്തിലായുള്ള മൂന്ന് സ്ലാമ്പുകൾ അപകട ഭീഷണി ഉയർത്തുന്നുണ്ടെന്നും ഇവ നീക്കം ചെയ്യാൻ നടപടികൾ സ്വീകരിക്കണമെന്നും സിപിഐ പ്രതിനിധി കെ എസ് പ്രസാദ് ആവശ്യപ്പെട്ടു
യോഗത്തിൽ അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡൻ്റ് ഭാഗ്യവതി ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ഭക്തിയുടെ നിറവിൽ ശ്രീകൃഷ്ണജയന്തി ആഘോഷം
ഭക്തിയുടെ നിറവിൽ നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷം; ആട്ടവും പാട്ടുമായി മണ്ഡലത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ ശോഭയാത്രകളും
ഇരിങ്ങാലക്കുട : ഭക്തിയുടെ നിറവിൽ നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷം. ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ മണ്ഡലത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ നടന്ന ശോഭയാത്രകളിൽ ഉണ്ണികണ്ണൻമാരുടെയും ഗോപികമാരുടെയും വേഷമണിഞ്ഞ് കുട്ടികൾ അണിനിരന്നു. ഇരിങ്ങാലക്കുട പട്ടണത്തിൽ സംഗമേശ്വര ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ശോഭയാത്ര ശ്രീകൂടൽമാണിക്യം ക്ഷേത്ര നടയിൽ നിന്നും പുറപ്പെട്ട് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ച് കാരുകുളങ്ങര, പുറ്റിങ്ങൽ ക്ഷേത്രം,ചെട്ടിപ്പറമ്പ് എന്നിവടങ്ങളിൽ നിന്നുള്ള ശോഭയാത്രകളുമായി ചേർന്ന് കൂടൽമാണിക്യം ക്ഷേത്രനടയിൽ സമാപിച്ചു. ഗോപിക നൃത്തം, പ്രസാദ വിതരണം എന്നീ പരിപാടികളും ഇതോടനുബന്ധിച്ച് നടന്നു
യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പൊറത്തിശ്ശേരി സ്വദേശി അറസ്റ്റിൽ
യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ പൊറത്തിശ്ശേരി സ്വദേശി ഡ്യൂക്ക് പ്രവീൺ അറസ്റ്റിൽ
കാട്ടൂരിൽ എംഡിഎംഎ യുമായി രണ്ട് പേർ പിടിയിൽ
ഓപ്പറേഷൻ തൂഫാൻ; കാട്ടൂരിൽ അതിമാരക രാസലഹരിയായ എംഡിഎംഎയുമ്മായി രണ്ട് പ്രതികൾ അറസ്റ്റിൽ
ഇരിങ്ങാലക്കുട : 20 ഗ്രാം എംഡിഎംഎ യുമായി രണ്ട് പ്രതികൾ പിടിയിൽ.കാട്ടൂർ എടതിരിഞ്ഞി വടക്കുമുറി സ്വദേശി കാഞ്ഞിരപറമ്പിൽ വീട്ടിൽ മിഥുൻ (29) എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 20 ഗ്രാം എംസിഎംഎ ,ഇലക്ട്രോണിക് ത്രാസ്, എംഡിഎംഎ ചില്ലറ വിൽപ്പന നടത്തുന്നതിനായി ഉപയോഗിക്കുന്ന 56 ചെറിയ സിപ് ലോക്ക് കവറുകൾ, വിൽപ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച 1,36,700/- (ഒരു ലക്ഷത്തി മുപ്പത്തിയാറായിരത്തി എഴുനൂറ്) രൂപ എന്നിവയും മറ്റും പിടിച്ചെടുത്തത്. ഇയാൾക്ക് എംഡിഎംഎ നൽകിയഎടതിരിഞ്ഞി പോത്താനി സ്വദേശി എടച്ചാലി വീട്ടിൽ അനന്തകൃഷ്ണൻ (25) എന്നയാളെയും കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. മിഥുൻ കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു കിലോ കഞ്ചാവുമായി അറസ്റ്റിലായ കേസിലും പൊതു സ്ഥലത്ത് വെച്ച് ലഹരി ഉപയോഗിച്ച കേസിലും പ്രതിയാണ്.അനന്തകൃഷ്ണൻ കാട്ടൂർ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു മോഷണക്കേസിലും സ്ഫോടകവസ്തു നിയമപ്രകാരമുള്ള ഒരു കേസ്സിലും രണ്ട് അടിപിടിക്കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസിലും ഏതെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെടാതിരിക്കാൻ അറസ്റ്റ് ചെയ്ത കേസിലും അടക്കം ആറ് ക്രമിനൽക്കേസുകളിൽ പ്രതിയാണ്.കാട്ടൂർ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ വിനോജ് എ, എസ് ഐ റഫീഖ് പി കെ, ജി എ എസ് ഐ മാരായ ശ്രീജിത്ത്, മിനി പി എ, എസ് സി പി ഒ മുസ്തഫ ഷൗക്കർ, ജി എസ് സി പി ഒ മാരായ ധനീഷ്, സിജു, സി പി ഒ മാരായ സിമി മോഹൻദാസ്, ശരത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഇരിങ്ങാലക്കുട മണ്ഡലത്തിലെ കുടിവെള്ള പദ്ധതികളിലെ ന്യൂനതകൾ പരിഹരിക്കാൻ ഉന്നതതലയോഗത്തിൽ തീരുമാനം
ഇരിങ്ങാലക്കുട മണ്ഡലത്തിലെ പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികളിലെ ന്യൂനതകൾ പരിഹരിക്കാൻ ഉന്നതതലയോഗത്തിൽ തീരുമാനം.
ഇരിങ്ങാലക്കുട : പടിയൂർ, പൂമംഗലം, കാട്ടൂർ, കാറളം ശുദ്ധജല പദ്ധതിയിലെയും മുരിയാട്, വേളൂക്കര, ഇരിങ്ങാലക്കുട നഗരസഭ എന്നിവിടങ്ങളിലെ ജൽജീവൻ പദ്ധതിയുടെ ന്യൂനതകൾ പരിഹരിക്കാൻ ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം.
ആളൂർ പഞ്ചായത്തിനെ ജൽജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ കുടിവെള്ള പദ്ധതികൾ ആരംഭിക്കുന്നതിനും തീരുമാനമായി.
പടിയൂർ, എടത്തിരുത്തി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഉപ്പുംതുരുത്തി പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ സ്വീകരിക്കാനും എടതിരിഞ്ഞിയിൽ നിലവിലുള്ള പഴയ വാട്ടർ ടാങ്കിന് പകരം പുതിയ വാട്ടർ ടാങ്ക് നിർമ്മിക്കാനും യോഗം തീരുമാനിച്ചു .
ഇല്ലിക്കൽ, കൊറ്റങ്കടവ് റെഗുലേറ്റർ കം ബ്രിഡ്ജുകളുടെ പുനരുദ്ധാരണം, താമരവളയം പാലം, മുനയം പാലം തുടങ്ങിയ പദ്ധതികൾ സംബന്ധിച്ച് വിശദമായ ചർച്ച നടത്തി. ഷണ്മുഖം കനാലിന്റെ നവീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളും വിശദമായി ചർച്ച ചെയ്ത് തുടർനടപടികൾക്ക് തീരുമാനമായി. കേന്ദ്രസർക്കാർ ഫണ്ട്, സംസ്ഥാന ബജറ്റ്, ജൽ ജീവൻ പദ്ധതി എന്നിവയിലൂടെ ആവശ്യമായ സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച അഡ്വ തോമസ് ഉണ്ണിയാടൻ എം എൽ എ അറിയിച്ചു. യോഗത്തിൽ ജലവിഭവ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ, ചീഫ് എഞ്ചിനീയർമാർ, സൂപ്രണ്ടിംഗ് എഞ്ചിനീയർമാർ, എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.
മാപ്രാണം ഹോളിക്രോസ് ദൈവാലയത്തിലെ തിരുനാളിന് കൊടിയേറ്റി
മാപ്രാണം ഹോളിക്രോസ് ദൈവാലയത്തിലെ തിരുനാളിന് കൊടിയേറ്റി
ഇരിങ്ങാലക്കുട : മാപ്രാണം ഹോളിക്രോസ് ദൈവാലയത്തിലെ കുരിശുമുത്തപ്പൻ്റെ തിരുനാളിന് കൊടിയേറ്റി. രാവിലെ നടന്ന ചടങ്ങിൽ മെൽബൺ രൂപത പ്രഥമ മെത്രാൻ മാർ ബോസ്കോ പുത്തൂർ കൊടിയേറ്റ കർമ്മം നിർവ്വഹിച്ചു. വികാരി ഫാ ആൻ്റോ പാണാടൻ, കൈക്കാരൻമാർ, വിശ്വാസികൾ തുടങ്ങിയവർ പങ്കെടുത്തു. സെപ്തംബർ 13 , 14 , 15 തീയതികളാണ് തിരുനാൾ ആഘോഷം
ഇരിങ്ങാലക്കുടയിൽ ” നാട്യസൗരഭം ” കൂടിയാട്ട ആസ്വാദനക്കളരിക്ക് തുടക്കമായി
ഇരിങ്ങാലക്കുടയിൽ ‘നാട്യസൗരഭം’ കൂടിയാട്ട ആസ്വാദനക്കളരിക്ക് തുടക്കമായി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബും അമ്മന്നൂർ ഗുരുകുലവും സംയുക്തമായി സ്കൂൾ-കോളേജ് വിദ്യാർത്ഥികൾവേണ്ടി ഒരുക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന ‘നാട്യസൗരഭം’ കൂടിയാട്ട പരിചയ-ആസ്വാദനക്കളരിക്ക് മാധവനാട്യഭൂമിയിൽ തുടക്കമായി.
അഡ്വക്കേറ്റ് തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കഥകളി ക്ലബ്ബ് പ്രസിഡണ്ട് രമേശൻ, ഗുരുകുലം പ്രസിഡണ്ട് കലാമണ്ഡലം രാജീവൻ , കലാമണ്ഡലം നാരായണൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.തുടർന്ന് പർണ്ണശാലാങ്കം കൂടിയാട്ടത്തിലെ ലളിതയുടെ ഭാഗം കൂടിയാട്ട കലാകാരി കപില ചൊല്ലിയാടി. മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ എന്നിവരും ഇടയ്ക്കയിൽ കലാനിലയം ഉണ്ണിക്കൃഷ്ണനും താളത്തിൽ കൂടിയാട്ട കലാകാരി സരിത കൃഷ്ണകുമാറും പക്കമേളമൊരുക്കി.കൂടിയാട്ട കലാകാരി ഡോക്ടർ അപർണ്ണ നങ്ങ്യാർ ആസ്വാദന ക്ലാസ്സ് നയിച്ചു.
ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് വീണ്ടും ബ്രേക്ക്
നഗരസഭയുടെ ” ടേക്ക് എ ബ്രേക്ക് ” പദ്ധതിക്ക് വീണ്ടും ബ്രേക്ക്
ഇരിങ്ങാലക്കുട : 2022 ഡിസംബറിൽ തദ്ദേശ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യുകയും പിന്നീട് ദീർഘകാലം ഏറ്റെടുക്കാൻ ആരുമില്ലാതെ അടച്ചിടുകയും തുടർന്ന് നഗരസഭയിലെ താത്കാലിക ജീവനക്കാരൻ്റെ ബന്ധു അഞ്ച് മാസത്തോളം തട്ടുകട ശൈലിയിൽ നടത്തി പൂട്ടിടുകയും ഒടുവിൽ കണ്ടിജൻ്റ് ജീവനക്കാരനെ വച്ച് ടോയ്ലറ്റ് സേവനങ്ങൾ മാത്രമായി നഗരസഭ നേരിട്ട് നടത്തിയ ” ടേക്ക് എ ബ്രേക്ക് ” പദ്ധതിക്ക് വീണ്ടും ബ്രേക്ക്. ദേശീയ സംസ്ഥാന പാതയോരങ്ങളിലൂടെ കുടുംബസമേതം യാത്ര ചെയ്യുന്നവർക്ക് സുരക്ഷിതവും ഉന്നത നിലവാരമുള്ളതുമായ ശുചി മുറികൾ ലഭ്യമാക്കുക എന്ന സംസ്ഥാന സർക്കാരിൻ്റെ തന്നെ കാഴ്ചപ്പാടിൻ്റെ ഭാഗമായിട്ടാണ് ഇരുപത് ലക്ഷത്തോളം രൂപ ചിലവഴിച്ച് എഴ് ടോയ്ലറ്റുകളും ബാത്ത്റൂമും വിശ്രമമുറിയുമടങ്ങുന്ന കെട്ടിടം ഠാണാവിൽ പൂതംക്കുളത്തിന് സമീപത്തായി നിർമ്മിച്ചത്. കോഫി ഷോപ്പും റിഫ്രഷ്മെൻ്റ് സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിട്ടിരുന്നു. ശുചീകരണ സംവിധാനങ്ങൾക്കായി ടാങ്കുകൾ സ്ഥാപിക്കാൻ 2023-24 വർഷത്തിൽ നാല് ലക്ഷം രൂപ കൂടി നഗരസഭ ചിലവഴിച്ചു. 2024 ൽ നഗരസഭയിലെ താത്കാലിക ജീവനക്കാരൻ്റെ ബന്ധു 4.5 ലക്ഷം രൂപ വാടകയ്ക്ക് എറ്റെടുത്ത് പ്രവർത്തനം ആരംഭിച്ചെങ്കിലും അഞ്ച് മാസം മാത്രമാണ് ബ്രേക്ക് ഇല്ലാതെ പ്രവർത്തിച്ചത്. വിമർശനങ്ങൾ ഉയർന്നതിനെ തുടർന്നാണ് 4000 രൂപ പ്രതിമാസ വാടകയ്ക്ക് കുടുംബശ്രീ സിഡിഎസിനെ നടത്തിപ്പ് എല്പിക്കാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചത്. എന്നാൽ ചായയും ചെറുകടികളും മിഠായിയും മാത്രമേ വില്ക്കാൻ പാടുള്ളൂവെന്നും കെട്ടിടത്തിൻ്റെ അറ്റകുറ്റപ്പണികൾ സിഡിഎസ് തന്നെ ചെയ്യണമെന്നും വീട്ടിൽ നിന്ന് പോലും ഭക്ഷണം ഉണ്ടാക്കി കൊണ്ട് വന്ന് നൽകാൻ കഴിയില്ലെന്നുമുള്ള നിബന്ധനകൾ അംഗീകരിക്കാൻ കഴിയില്ലെന്നും ലാഭകരമായി നടത്താൻ കഴിയില്ലെന്നും കുടുംബശ്രീ സിഡിഎസും അറിയിച്ചതോടെ കണ്ടിജൻ്റ് ജീവനക്കാരനെ വച്ച് ടോയ്‌ലറ്റ് സൗകര്യങ്ങൾ മാത്രമായി പദ്ധതി നഗരസഭ നേരിട്ട് ഉന്തി തള്ളുകയായിരുന്നു. പദ്ധതിയുടെ നടത്തിപ്പ് പൊറത്തിശ്ശേരി സ്വദേശി ലേലത്തിലൂടെ 25000 രൂപ അഡ്വാൻസും 10500 രൂപ പ്രതിമാസ വാടകയും എന്ന വ്യവസ്ഥകളിൽ ഏറ്റെടുത്തതോടെയാണ് അറ്റകുറ്റപ്പണികൾക്കായി നാല് വർഷം മുമ്പ് മാത്രം ഉദ്ഘാടനം ചെയ്ത കെട്ടിടം അടച്ചിട്ടിരിക്കുന്നത്.
എൻഎസ്എസ് യൂണിയൻ്റെ നേതൃത്വത്തിൽ ചട്ടമ്പിസ്വാമികളുടെ ജയന്തി ആചരിച്ചു
എൻ.എസ്. എസ്. മുകുന്ദപുരം താലൂക്ക് യൂണിയൻ്റെ നേതൃത്വത്തിൽ ചട്ടമ്പിജയന്തി ആചരിച്ചു
ഇരിങ്ങാലക്കുട: ചട്ടമ്പിസ്വാമികളുടെ ജന്മജയന്തി മുകുന്ദപുരം താലൂക്ക് എൻ. എസ്. എസ്. കരയോഗ യൂണിയൻ ആചരിച്ചു. അലങ്കരിച്ച ഛായാചിത്രത്തിനു മുൻപിൽ താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് ആർ. ബാലകൃഷ്ണൻ വിളക്കുകൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
താലൂക്ക് യൂണിയൻ ഭരണസമിതി അംഗങ്ങളായ പി.ആർ. അജിത്കുമാർ, രമ വിജയൻ, എൻ. ഗോവിന്ദൻകുട്ടി, സുനിൽ കെ. മേനോൻ, ചന്ദ്രമതി സുരേഷ്, നന്ദൻ പറമ്പത്ത്, സോമൻ മുത്രത്തിക്കര, വിജയൻ ചിറ്റേത്ത് തുടങ്ങിയവർ സംസാരിച്ചു.
താലൂക്ക് യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ സ്വാഗതവും ഇരിങ്ങാലക്കുട മേഖല കൺവീനർ രവി കണ്ണൂർ നന്ദിയും പറഞ്ഞു.