Top Stories/ Videos – First Edition News
വെസ്റ്റ് ലയൺസ് ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ജൂൺ 27 ന്
വെസ്റ്റ് ലയൺസ് ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ജൂൺ 27 ന്
ബൈക്ക് അപകടത്തിൽ കരുവന്നൂർ, വല്ലച്ചിറ സ്വദേശികളായ യുവാക്കൾ മരിച്ചു
നെടുമ്പാശ്ശേരിയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ കരുവന്നൂർ, വല്ലച്ചിറ സ്വദേശികളായ യുവാക്കൾ മരിച്ചു.
​തൃശ്ശൂർ: നെടുമ്പാശ്ശേരി ഫാർമസി കവലയ്ക്ക് സമീപം ദേശീയപാതയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാക്കൾ മരിച്ചു. കരുവന്നൂർ പുറത്താട് പുരയാറ്റുപറമ്പിൽ മനോജ് മകൻ ഗോകുൽകൃഷ്ണ (27) , ആറാട്ടുപുഴ വല്ലച്ചിറ വട്ടപ്പറമ്പിൽ ശിവരാമൻ്റെ മകൻ അശ്വിൻ (23) എന്നിവരാണ് മരിച്ചത്.ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലെ മീഡിയനിൽ ഉണ്ടായിരുന്ന വൈദ്യുത വിളക്കിലിടിച്ച് ബൈക്ക് മറിയുകയായിരുന്നുവെന്ന് പറയുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിന്ദുവാണ് ഗോകുലിൻ്റെ അമ്മ. ഗൗരി കൃഷ്ണ സഹോദരിയാണ്. അജിതയാണ് അശ്വിൻ്റെ അമ്മ. അഞ്ജലി, അനന്തു എന്നിവർ സഹോദരങ്ങളാണ്.
ഓപ്പറേഷൻ തൂഫാൻ ; എടതിരിഞ്ഞി സ്വദേശി അറസ്റ്റിൽ
ഓപ്പറേഷൻ തൂഫാൻ;കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി നിരോധിത പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ച കേസ്സിൽ എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശി അറസ്‌റ്റിൽ
ഇരിങ്ങാലക്കുട :സ്കൂൾ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് നിരോധിത പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചു വെച്ച് വിൽപ്പന നടത്തിവന്നയാളെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശി തൊപ്പിയിൽ വീട്ടിൽ ഷിഹാബ് (42) എന്നയാളാണ് പോലീസിന്റെ പിടിയിലായത്. ഇന്ന് രാവിലെ കാട്ടൂരിൽ നടത്തിയ പരിശോധനയിലാണ് 142 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഇയാൾ പിടിയിലായത്. കാട്ടൂർ പോലീസ് സ്റ്റേഷൻ എസ് ഐ ബാബു ജർജ്ജ്, ജി എസ് ഐ സുധീർ, ജി എ എസ് ഐ ധനേഷ്, മിനി, എസ് സി പി ഒ മുഹമ്മദ് ഷൗക്കർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
നാലമ്പല തീർഥാടന പാക്കേജിന് പത്ത് കോടി രൂപ
നാലമ്പല തീർത്ഥാടന പാക്കേജിന് പത്ത് കോടി രൂപ അനുവദിച്ച്‌ മുഖ്യമന്ത്രി; നടപടി അഡ്വ തോമസ് ഉണ്ണിയാടൻ എം എൽ എ യുടെ ആവശ്യത്തെ തുടർന്ന് .
കാറ്ററേഴ്‌സ് അസോസിയേഷൻ ജില്ലാ വാർഷിക യോഗം നാളെ ഇരിങ്ങാലക്കുടയിൽ
കാറ്ററേഴ്‌സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ വാർഷിക യോഗം നാളെ ഇരിങ്ങാലക്കുടയിൽ
ഇരിങ്ങാലക്കുട : കേരള കാറ്ററേഴ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ വാർഷിക യോഗവും കുടുംബ സംഗമവും ജൂൺ 25 ന് ഇരിങ്ങാലക്കുട സിന്ധു കൺവെൻഷൻ സെൻ്ററിൽ നടക്കും. വൈകീട്ട് 4 മുതൽ 9 വരെ നീണ്ടു നിൽക്കുന്ന പരിപാടികൾ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിക്കും . ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി 400 ഓളം പേർ യോഗത്തിൽ പങ്കെടുക്കുമെന്ന് അസോസിയേഷൻ പ്രസിഡൻ്റ് പി പി ബാബു, സെക്രട്ടറി ചാൾസ് ജോൺസൻ , ട്രഷറർ ടി എൽ ജയ്‌സൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. അംഗങ്ങൾക്കുള്ള വാർഷിക പെൻഷൻ സ്കീം, സംഘനാ ലീഗൽ സെൽ, തുടങ്ങിയ പദ്ധതികളും ചടങ്ങിൽ ഉദ്ഘാടനം ചെയ്യും. എക്സിക്യൂട്ടീവ് അംഗങ്ങളായ സുജോയ് പടിയൂർമന , സിജോ വർഗ്ഗീസ്, ഷൈജു അക്കരക്കാരൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു .
പി എം ശ്രീ പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സിപിഐ മാർച്ച്
പി എം ശ്രീ പദ്ധതി നടപ്പിലാക്കാനുളള നീക്കത്തിൽ നിന്നും യുഡിഎഫ് സർക്കാർ പിൻമാറണമെന്ന് ആവശ്യപ്പെട്ട് സിപിഐ പ്രവർത്തകരുടെ മാർച്ച്
ഇരിങ്ങാലക്കുട : കേന്ദ്രസർക്കാരിൻ്റെ പി എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള നീക്കത്തിൽ നിന്നും സംസ്ഥാന സർക്കാർ പിൻമാറണമെന്ന് ആവശ്യപ്പെട്ട് സിപിഐ മണ്ഡലം മണ്ഡലം കമ്മിറ്റിയുടെ വില്ലേജ് ഓഫീസ് മാർച്ച്. പാർട്ടി ഓഫീസിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.മണി ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി എൻ.കെ ഉദയപ്രകാശ് അധ്യക്ഷത വഹിച്ചു. മണ്ഡലം അസി: സെക്രട്ടറി അഡ്വ: പി.ജെ ജോബി, എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ, സെക്രട്ടേറിയറ്റ് അംഗം കെ.എസ് പ്രസാദ് എന്നിവർ സംസാരിച്ചു. സെക്രട്ടേറിയറ്റ് അംഗങ്ങളായ എ.ജെ ബേബി, കെ.എസ് ബൈജു വി. ആർ രമേഷ്, എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി
കുട്ടംകുളം സമരത്തിൻ്റെ വാർഷിക ദിനാചരണം; സമര സ്മാരകം യാഥാർഥ്യമാക്കണമെന്ന് സിപിഐ
കുട്ടംകുളം സമരത്തിൻ്റെ വാർഷിക ദിനാചരണം; കുട്ടംകുളം സമര സ്മാരകം ഉടനെ യാഥാർത്ഥ്യമാക്കണമെന്ന് സി പി ഐ
ഇരിങ്ങാലക്കുട:കുട്ടംകുളം സമരത്തിൻ്റെ സമരവാർഷിക ദിനം ആചരിച്ചു. സിപിഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. .കുട്ടംകുളം സമരത്തിൻ്റെ സ്മാരകം യാഥാർത്ഥ്യമാക്കാൻ ആവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് കെ ജി.ശിവാനന്ദൻ ആവശ്യപ്പെട്ടു
സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.മണി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എൻ കെ.ഉദയപ്രകാശ്,മുൻ സ്റ്റേറ്റ് കൗൺസിൽ അംഗം കെ.ശ്രീകുമാർ,മണ്ഡലം അസി:സെക്രട്ടറി അഡ്വ:പി ജെ.ജോബി എന്നിവർ സംസാരിച്ചു . മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ കെ.ശിവൻ,അനിതാ രാധാകൃഷ്ണൻ,കെ.എസ്.പ്രസാദ്,വി ആർ.രമേശ്,മിഥുൻ പോട്ടേക്കാരൻ
എന്നിവർ നേതൃത്വം നൽകി
ആളൂരിൽ പോലീസ് ജീപ്പ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.
ആളൂരിൽ പോലീസ് ജീപ്പ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു.
ഇരിങ്ങാലക്കുട : ആളൂരിൽ പോലീസ് ജീപ്പ് ഇടിച്ച് ഗുരതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. ആളൂർ പീണിക്കപ്പറമ്പിൽ രാജു മകൻ ജുവിൻ ( 16 വയസ്സ് ) ആണ് മരിച്ചത്. ജൂൺ 15 ന് രാവിലെ പോട്ട മൂന്നുപീടിക റോഡിൽ ആളൂർ എടത്താടൻ സെൻ്ററിന് അടുത്ത് വച്ചായിരുന്നു അപകടം. ജുവിനും സുഹൃത്ത് ആളൂർ തയ്യിൽ വീട്ടിൽ അനന്തകൃഷ്ണനും ചാലക്കുടി ക്രസൻ്റ് സ്കൂളിൽ പോയി ഇലക്ട്രിക് സ്കൂട്ടറിൽ മടങ്ങുമ്പോൾ പുറകിൽ വരികയായിരുന്ന ഡാൻസാഫ് പോലീസ് സംഘം സഞ്ചരിച്ചിരുന്ന ജീപ്പ് ഇടിക്കുകയായിരുന്നു . എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജുവിൻ ഇന്ന് രാവിലെ എഴരയോടെയാണ് മരിച്ചത്. വണ്ടി ഓടിച്ചിരുന്ന അനന്തകൃഷ്ണനും ചികിത്സയിലാണ് . പത്താം ക്ലാസ് പഠനം പൂർത്തിയാക്കി പ്ലസ് വണ്ണിന് ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നു ജൂവിൻ . ബീനയാണ് അമ്മ . ജുനിയ സഹോദരിയാണ്
സംസ്ഥാന ബജറ്റിൽ ഇരിങ്ങാലക്കുട മണ്ഡലത്തിന് 300 കോടി എന്ന തോമസ് ഉണ്ണിയാടൻ എംഎൽഎ യുടെ അവകാശവാദം വാസ്‌തവ വിരുദ്ധമെന്ന് സിപിഎം
സംസ്ഥാന ബജറ്റിൽ ഇരിങ്ങാലക്കുട മണ്ഡലത്തിന് 300 കോടി രൂപ എന്ന തോമസ് ഉണ്ണിയാടൻ എംഎൽഎ യുടെ അവകാശവാദം വാസ്തവ വിരുദ്ധമെന്ന് സിപിഎം; കഴിഞ്ഞ ബജറ്റുകളിൽ ഫണ്ട് അനുവദിച്ച ബൈപ്പാസ് റോഡ് ഉൾ പ്പെടെയുള്ള പ്രവൃത്തികൾ ഉടൻ ആരംഭിക്കണമെന്നും സിപിഎം
ഇരിങ്ങാലക്കുട : എൽഡിഎഫ് ആവിഷ്ക്കരിച്ച പദ്ധതികൾ മാത്രമാണ് സംസ്ഥാന ബജറ്റിൽ ഇരിങ്ങാലക്കുട മണ്ഡലത്തിന് ലഭ്യമായിട്ടുള്ളതെന്നും 300 കോടി രൂപയുടെ പദ്ധതികൾ എന്ന അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ യുടെ അവകാശവാദം രാഷ്‌ട്രീയ കാപട്യമാണെ വിമർശനവുമായി സിപിഎം. നടവരമ്പ് സ്കൂൾ കെട്ടിടത്തിന് 5 കോടി , ഇരിങ്ങാലക്കുട വെറ്റിനറി ആശുപത്രി കെട്ടിടത്തിന് 5 കോടി , എഡ്യൂക്കേഷൻ ഹബ്ബിന് 6 കോടി, അച്യുതമേനോൻ സ്മാരക ലൈബ്രറിക്ക് ഒരു കോടി, ഗേൾസ് സ്കൂൾ കെട്ടിടത്തിന് 5 കോടി എന്നീ പദ്ധതികൾക്ക് നേരത്തെ തന്നെ 20 % തുക അനുവദിച്ചിരുന്നു. ഇതൊഴിച്ച് മറ്റൊരു പ്രവൃത്തിക്കും ഇപ്പോഴത്തെ ബജറ്റിൽ 20 % സംഖ്യ മാറ്റി വച്ചിട്ടില്ലെന്ന് സിപിഎം ഏരിയ സെക്രട്ടറി വി എ മനോജ്കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. 36 പദ്ധതികൾക്ക് ആകെ മാറ്റി വച്ചിരിക്കുന്നത് 5200 രൂപ മാത്രമാണ്. ലോനപ്പൻ നമ്പാടൻ എംഎൽഎ ആയിരുന്ന ഘട്ടത്തിൽ തുടക്കം കുറിച്ച പദ്ധതികൾ അല്ലാതെ പുതിയതായി ഒന്നും ആരംഭിക്കാൻ നേരത്തെയും ഉണ്ണിയാടന് കഴിഞ്ഞിട്ടില്ല. നീണ്ട 15 വർഷം എംഎൽഎ ആയിരുന്ന ഘട്ടത്തിൽ ഠാണാ ചന്തക്കുന്ന് വികസനം തമസ്‌കരിക്കുകയും റോഡിൻ്റെ വീതി 17 മീറ്റർ വീതിയിൽ നിന്നും 14 മീറ്ററാക്കി കുറയ്ക്കാനുള്ള ശ്രമം നടത്തുകയുമായിരുന്നു . നിരവധി കടമ്പകൾ കടന്ന് ഡോ ആർ ബിന്ദുവിൻ്റെ തുടർച്ചയായ ഇടപെടലികളിലൂടെയാണ് ഠാണാ വികസന പദ്ധതി ഇപ്പോൾ അന്തിമ ഘട്ടത്തിൽ എത്തിയിട്ടുള്ളത്. ഠാണാ സെൻ്ററിലെ മുനിസിപ്പൽ കെട്ടിടം പൊളിച്ച് മാറ്റാതെ പദ്ധതി വൈകിപ്പിച്ചത് യുഡിഎഫ് ഭരിക്കുന്ന നഗരസഭയാണ്. കഴിഞ്ഞ ബജറ്റുകളിൽ 20 % സംഖ്യ അനുവദിച്ച് ഉൾപ്പെടുത്തിയ ഇരിങ്ങാലക്കുട ബൈപ്പാസ് റോഡ് , കാട്ടൂർ മിനി സിവിൽ സ്റ്റേഷൻ, എഡ്യൂക്കേഷൻ ഹബ്ബ് തുടങ്ങിയ പ്രവൃത്തികൾ അടിയന്തരമായി ആരംഭിക്കണമെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന എം എൽ എ യെയും യുഡിഎഫിനെയും ജനങ്ങൾ തിരിച്ചറിയണം. എരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ കെ ആർ വിജയ , ആർ എൽ ശ്രീലാൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു .
ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷന് അടുത്ത് ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന ഹോട്ടലിൽ ആരോഗ്യവിഭാഗത്തിൻ്റെ പരിശോധന
ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷന് അടുത്ത് നിയമം ലംഘിച്ച് പ്രവർത്തിച്ചിരുന്ന ഹോട്ടൽ വിനയനെതിരെ ആരോഗ്യവിഭാഗത്തിൻ്റെ നടപടി; ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് കാൻ്റീനുകൾക്ക് നോട്ടീസ്
ഇരിങ്ങാലക്കുട : മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗവും പൊറത്തിശ്ശേരി പ്രാഥമികരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തിയ പരിശോധനയിൽ ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷൻ പരിസരത്തുള്ള ഹോട്ടൽ വിനയനിൽ ഭക്ഷ്യ യോഗ്യമല്ലാത്ത ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ഭക്ഷണ പദാർഥങ്ങൾ കണ്ടെത്തി. തദ്ദേശ സ്ഥാപന ലൈസൻസോ, ജീവനക്കാർക്കുള്ള ഹെൽത്ത്‌ കാർഡോ ഇല്ലാതെയാണ് വീട്ടിലെ ഊണ് എന്ന പേരിൽ സ്ഥാപനം പ്രവർത്തിച്ചിരുന്നത്.
നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർ നിസാർ, പൊറത്തിശ്ശേരി പ്രാഥമികരോഗ്യ കേന്ദ്ര ഹെൽത്ത്‌ ഇൻസ്‌പെക്ടർ ടി കെ . അജീഷ്, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ എൻ ആർ രതീഷ്, വി എസ് സുജിത്, ലേഖ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
വരും ദിവസങ്ങളിൽ നഗരസഭ പരിധിയിൽ പരിശോധന തുടരുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും ക്ലീൻ സിറ്റി മാനേജർബേബി എസ് വ്യക്തമാക്കിയിട്ടുണ്ട്.
ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണത്തിൽ വില്പന നടത്തി വന്നിരുന്ന ഇരിങ്ങാലക്കുട ഠാണാവിലെ ജമുനാ ബേക്കറി പരിശോധന നടത്തി കഴിഞ്ഞ ദിവസം ആരോഗ്യ വിഭാഗം അടച്ചിട്ടിരുന്നു. ന്യൂനതകൾ പരിഹരിക്കാൻ ആവശ്യപ്പെട്ട് ബൈപ്പാസ് റോഡിൽ പ്രവർത്തിക്കുന്ന വിംബീസ് ഹോട്ടൽ, ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ രണ്ട് കാൻ്റീനുകൾ, ക്രൈസ്റ്റ് കോളേജ് റോഡിൽ പ്രവർത്തിക്കുന്ന കെഎൽ 45 എന്നിവയ്ക്ക് നോട്ടീസും നൽകിയിരുന്നു. ലൈസൻസ് ഇല്ലാതെയാണ് ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ കാൻ്റീനുകൾ പ്രവർത്തിച്ചിരുന്നതെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.