Readers Corner – First Edition News

അടിയന്തരാവസ്ഥ ദിനങ്ങളിലെ ഭരണകൂടഭീകരതകളും ആധുനിക കാലത്തെ ഡിജിറ്റൽ ചൂഷണങ്ങളും പ്രമേയമാക്കിയിട്ടുള്ള നെക്സസ് 44 വായനക്കാരിലേക്ക്
അടിയന്തരാവസ്ഥ ദിനങ്ങളിലെ ഭരണകൂട ഭീകരതകളും ആധുനികകാലത്തെ ഡിജിറ്റൽ ചൂഷണങ്ങളും തമ്മിലുള്ള അദൃശ്യബന്ധത്തെ പ്രമേയമാക്കിയുള്ള നെക്സസ് 44 വായനക്കാരിലേക്ക്

തൃശ്ശൂർ: അടിയന്തരാവസ്ഥക്കാലത്തെ ഭരണകൂട ഭീകരതകളും ആധുനികകാലത്തെ ഡിജിറ്റൽ ചൂഷണങ്ങളും തമ്മിലുള്ള അദ്യശ്യവും ആഴത്തിലുള്ളതുമായ ബന്ധത്തെ പ്രമേയമാക്കിയ നെക്സസ് 44 (Nexus 44 ) വായനക്കാരിലേക്ക്. ദി ബോയ്, ദി മാൻ , മാൻകൈൻഡ് എന്നിങ്ങനെയുള്ള മൂന്ന് ഭാഗങ്ങളിലൂടെ മനുഷ്യ ജീവിതത്തിൻ്റെ പരിണാമവും വ്യവസ്ഥിതിയുമായുള്ള പോരാട്ടവുമാണ് ഡോ ഹേമ സാവിത്രിയുടെ ക്രൈം തില്ലർ സ്വഭാവത്തിലുള്ള രണ്ടാമത്തെ നോവൽ പറയുന്നത്. അടിയന്തരാവസ്ഥയുടെ വർഷങ്ങളിലൂടെ കടന്നുപ്പോവുകയും മനുഷ്യ ജീവിതം ഒരു ഉൽപ്പന്നം മാത്രമാണെന്ന് തിരിച്ചറിയുകയും ചെയ്യുന്ന കൈസർ , എസിപി ഇറ കോഹ്ലി എന്നീ രണ്ട് കഥാപാത്രങ്ങളിലൂടെയാണ് പ്രധാനമായും മൂന്നുറോളം പേജുകൾ ഉള്ള നോവൽ സഞ്ചരിക്കുന്നത്. വായനക്കാരനെന്നും ആസ്വാദകനെന്നും അവകാശപ്പെട്ട് കൊണ്ട് ഇൻസ്റ്റാഗ്രാമിലൂടെ ഉടലെടുത്ത സൗഹൃദം വ്യാജ അക്കൗണ്ട് ആണെന്നും ഉദ്ദേശങ്ങൾ തിരിച്ചറിഞ്ഞതോടെ ഉണ്ടായ നടുക്കവുമാണ് രചനയ്ക്കുള്ള പ്രേരണയായി മാറിയതെന്ന് എഴുത്തുകാരി പറയുന്നു. പേപ്പർ ടൗൺസ് ആണ് പ്രസാധകർ . ഇരിങ്ങാലക്കുട സ്വദേശിനിയായ ഡോ ഹേമ സാവിത്രിയുടെ ആറാമത്തെ രചന കൂടിയാണിത്. പുസ്തകം ആമസോണിൽ ലഭ്യമാണ്.

വിഖ്യാത ഇന്ത്യൻ എഴുത്തുകാരൻ റസ്കിൻ ബോണ്ട് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ചെറുകഥാ സമാഹാരത്തിൽ ഇടം പിടിച്ച് ഇരിങ്ങാലക്കുടയിൽ നിന്നുള്ള എഴുത്തുകാരിയുടെ രചനയും; ഇരുപത് കഥകൾ തിരഞ്ഞെടുത്തത് ആയിരത്തോളം എൻട്രികളിൽ നിന്നും
വിഖ്യാത ഇന്ത്യൻ എഴുത്തുകാരൻ റസ്കിൻ ബോണ്ട് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ചെറുകഥാ സമാഹാരത്തിൽ ഇടം പിടിച്ച് ഇരിങ്ങാലക്കുടയിൽ നിന്നുള്ള എഴുത്തുകാരിയുടെ രചനയും; ഇരുപത് കഥകൾ തിരഞ്ഞെടുത്തത് ആയിരത്തോളം എൻട്രികളിൽ നിന്നും

ഇരിങ്ങാലക്കുട : വിഖ്യാത ഇന്ത്യൻ എഴുത്തുകാരൻ റസ്കിൻ ബോണ്ട് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ഇംഗ്ലീഷിലുള്ള ചെറുകഥ സമാഹാരത്തിൽ ഇടം പിടിച്ച് ഇരിങ്ങാലക്കുടയിൽ നിന്നുള്ള എഴുത്തുകാരിയുടെ രചനയും. ” പ്രണയത്തിന് വേണ്ടിയുള്ള എഴുത്ത് ” എന്ന വിഷയം ആസ്പദമാക്കി പ്രസാധകരായ രൂപ പബ്ലിക്കേഷൻ ദേശീയതലത്തിൽ നടത്തിയ മൽസരത്തിൽ ലഭിച്ച ആയിരത്തോളം എൻട്രികളിൽ നിന്നാണ് ഇരുപത് കഥകൾ പത്മശ്രീ ജേതാവായ റസ്കിൻ ബോണ്ട് തിരഞ്ഞെടുത്തിരിക്കുന്നത്. പ്രണയത്തിൻ്റെ വ്യത്യസ്ത ഭാവങ്ങൾ ആവിഷ്ക്കരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള രചനകളാണ് കഥാസമാഹാരത്തിലുള്ളത്. എഴുത്തുകാരിയും പ്രഭാഷകയുമായ ഡോ ഹേമ സാവിത്രിയുടെ ” ദി മൂൺ ഫ്ലവർ ” എന്ന കഥ മാത്രമാണ് കേരളത്തിൽ നിന്നും ഇടം പിടിച്ചിരിക്കുന്നത്. വടക്കൻ കേരത്തിലെ ഒരു ഗ്രാമത്തെ പശ്ചാത്തലമാക്കി തെയ്യം കലാകാരൻ്റെ സ്വത്വപരമായ പ്രതിസന്ധികൾ ആവിഷ്ക്കരിച്ച നോവൽ ” ദി മിസ്റ്റീരയസ് ഡാൻസ് ഓഫ് വിൻ്റേജ് ഫോളീസ് ” , കുട്ടികൾക്ക് വേണ്ടിയുള്ള സയൻസ് ഫിക്ഷനായ ” സിഗ്നൽ സീറോ എസ്കപേഡ്സ് ” , കവിതാ സമാഹാരങ്ങളായ ” ഫയർ ഫ്ലൈസ് “, ” ഫുട്പ്രിൻ്റ്സ് ഫ്രം മിസ്റ്റ് ടു സാൻഡ് ” എന്നിവയാണ് ഡോ ഹേമയുടെ മറ്റ് രചനകൾ. ഇരിങ്ങാലക്കുടയ്ക്കടുത്ത് ഐക്കരക്കുന്നിൽ അരിയ്ക്കത്ത് മനയിൽ സജുവിൻ്റെ ഭാര്യയാണ്. ബിടെക് വിദ്യാർഥിയായ ശ്രീദത്തൻ മകനാണ്.

” സംഗമഗ്രാമമാധവൻ്റെ രണ്ട് കൃതികൾ ” വായനക്കാരിലേക്ക്; പ്രകാശനം ഡൽഹിയിൽ വേൾഡ് ബുക്ക് ഫെയറിൽ വച്ച്
” സംഗമഗ്രാമമാധവൻ്റെ രണ്ട് കൃതികൾ ” വായനക്കാരിലേക്ക്; പ്രകാശനം ഡൽഹിയിൽ വേൾഡ് ബുക്ക് ഫെയറിൽ വച്ച്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ് അധ്യാപികയായ ലിറ്റി ചാക്കോ രചിച്ച ‘ സംഗമഗ്രാമമാധവൻ്റെ രണ്ടു കൃതികൾ’ പ്രകാശനം ചെയ്തു. ആധുനിക ഗണിതത്തിൻ്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കപ്പെടുന്ന സംഗമഗ്രാമമാധവനെക്കുറിച്ചുള്ള പഠനം നാഷണൽ ബുക്ക് ട്രസ്റ്റ്, ഇന്ത്യയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ, യു ജി സി ചെയർമാൻ പ്രൊഫ എം. ജഗദേഷ് കുമാർ, ത്രിപുര ഗവർണർ എൻ. ഇന്ദ്രസേന റെഡ്ഡി, ദേശീയ ഹയർ എഡ്യൂക്കേഷൻ സെക്രട്ടറി വിനീത് ജോഷി, ദേശീയ സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ, എൻ ബി ടി ചെയർമാൻ പ്രൊഫ.മിളിന്ദ് സുധാകർ മറാത്തെ, ഡയറക്ടർ യുവരാജ് മാലിക് എന്നിവർ ചേർന്ന് വേൾഡ് ബുക്ക് ഫെയറിൻ്റെ തീം പവലിയനിൽ വച്ചാണ് പ്രകാശനം ചെയ്തത്.

സംഗമഗ്രാമമാധവനെക്കുറിച്ചുള്ള പഠനവും മാധവൻ്റെ അപ്രകാശിതവും അലഭ്യവുമായിരുന്ന കൃതികളും ഉൾപ്പെടുത്തിയിട്ടുള്ളതാണ് ‘സംഗമഗ്രാമമാധവൻ്റെ രണ്ടു കൃതികൾ’ എന്ന ലിറ്റി ചാക്കോയുടെ പുസ്തകം.

സംഗമഗ്രാമമാധവനെ കുറിച്ച് കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളം കാലത്തെ ഇവരുടെ ഗവേഷണത്തിൻ്റെ ഒരു ഫലം കൂടിയാണിത്. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി , സിസ്റ്റർ സങ്കീർത്തനയും , പ്രൊഫ ലിറ്റി ചാക്കോ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

എ പ്ലസ് ഗ്രേഡ് നേട്ടം നിലനിർത്തി ഇരിങ്ങാലക്കുട മഹാത്മ ലൈബ്രറി ; മുകന്ദപുരം താലൂക്കിൽ നാല് ലൈബ്രറികൾക്ക് എ ഗ്രേഡ് ; എസ്എൻവൈഎസ് ലൈബ്രറിക്ക് സി ഗ്രേഡ്
എ പ്ലസ് ഗ്രേഡ് നേട്ടം നിലനിർത്തി ഇരിങ്ങാലക്കുട മഹാത്മാഗാന്ധി റീഡിങ് റൂം ആൻഡ് ലൈബ്രറി ; താലൂക്കിൽ നാല് ലൈബ്രറികൾക്ക് എ ഗ്രേഡ് ; എസ്എൻവൈഎസ് ലൈബ്രറിക്ക് സി ഗ്രേഡ്

ഇരിങ്ങാലക്കുട : സംസ്ഥാന ലൈബ്രറി കൗൺസിലിൻ്റെ ഗ്രഡേഷനിൽ ഇരിങ്ങാലക്കുട മഹാത്മാഗാന്ധി റീഡിങ് റൂം ആൻഡ് ലൈബ്രറി ക്ക് വീണ്ടും എ പ്ലസ് നേട്ടം. ജില്ലയിൽ എട്ട് ലൈബ്രറികൾക്കാണ് ഇത്തവണ എ പ്ലസ് ഗ്രേഡ് ലഭിച്ചിട്ടളളത്. 2018 -19 മുതൽ തൃശ്ശൂർ ജില്ലയിൽ എ പ്ലസ് ഗ്രേഡ് പട്ടികയിൽ മഹാത്മ ലൈബ്രറി ഇടം പിടിച്ചിട്ടുണ്ട്.ബാലവേദി,വനിതാവേദി,യുവത,വയോജന വിഭാഗം,കലാസാംസ്കാരിക വിഭാഗം,കായിക വിഭാഗം,ലഹരി വിരുദ്ധ ക്ലബ്ബ്,അക്ഷര സേന , വായനാ മത്സരങ്ങൾ,സർഗോത്സവങ്ങൾ എന്നിവയിലെ സ്ഥിരം സാന്നിധ്യം താലൂക്ക് ജില്ലാ സംസ്ഥാന ലൈബ്രറി കൗൺസിലുകളുടെ എല്ലാ നിർദ്ദേശങ്ങളും പരിപാടികളും നടപ്പാക്കിയത് ലൈബ്രറിക്ക് തുണയായി.

എ പ്ലസ് ഗ്രേഡ് ലഭിച്ച മുകുന്ദപുരം താലൂക്കിലെ ഏക ലൈബ്രറിയും മഹാത്മാഗാന്ധി റീഡിങ് റൂം ആൻഡ് ലൈബ്രറിയാണ്.1889 സ്ഥാപിതമായ മഹാത്മാഗാന്ധി ലൈബ്രറിക്ക് ആശാ പി സി സെക്രട്ടറിയും അഡ്വക്കേറ്റ് അജയ്കുമാർ കെ ജിയും ഉൾപ്പെട്ട 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്.

താലൂക്കിൽ പട്ടേപ്പാടം താഷ്കൻ്റ് ലൈബ്രറി, പുത്തൻചിറ ഗ്രാമീണവായനശാല, അവിട്ടത്തൂർ സ്പേസ് ലൈബ്രറി, ഇരിങ്ങാലക്കുട എസ് എൻ ലൈബ്രറി എന്നിവയ്ക്കാണ് എ ഗ്രേഡ് ഉള്ളത്. ഇരിങ്ങാലക്കുട വിശ്വനാഥപുരം ക്ഷേത്രത്തോട് അനുബന്ധിച്ച് എസ്എൻബിഎസ് സമാജത്തിൻ്റെ കീഴിലുള്ള എസ്എൻവൈഎസ് ലൈബ്രറിക്ക് സി ഗ്രേഡ് ആണ് ലഭിച്ചിരിക്കുന്നത്.