MORE – First Edition News

ചെമ്മണ്ടയിൽ അപകടാവസ്ഥയിലായ കിണർ മൂടണമെന്ന് ആവശ്യപ്പെട്ട് കാറളം പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളുടെ പ്രതിഷേധം
കാറളം പഞ്ചായത്ത് ചെമ്മണ്ടയിൽ അപകട ഭീഷണി ഉയർത്തുന്ന കിണർ മൂടാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതിയുടെ പ്രതിഷേധസമരം; ജില്ലാ ഭരണകൂടത്തെ സാഹചര്യം ധരിപ്പിക്കുമെന്ന ഉറപ്പ് നൽകി റവന്യൂ അധികൃതർ

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്ത് നാലാം വാർഡിൽ ചെമ്മണ്ട നാല് സെൻ്റ് ഉന്നതിയിൽ അപകടാവസ്ഥയിലായ കിണർ മൂടണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളുടെ പ്രതിഷേധ സമരം.എട്ട് വർഷത്തോളമായി ഉപയോഗശൂന്യമായി തുടരുന്ന കിണറിനോട് ചേർന്ന് ഗർത്തം രൂപപ്പെട്ടത് അടുത്തുള്ള കുടുംബങ്ങളെ ആശങ്കയിലാക്കിയിരുന്നു. അപകട ഭീഷണിയെ തുടർന്ന് ഒരു കുടുംബം താമസം മാറ്റുകയും ചെയ്തു. ഉപയോഗശൂന്യമായ കിണർ മൂടി അപകടാവസ്ഥ ഒഴിവാക്കണമെന്ന ആവശ്യം നാളുകളായി മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗങ്ങളിൽ അടക്കം ഉയരാറുണ്ടെങ്കിലും കിണർ അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കണമെന്ന നിർദ്ദേശമാണ് ജില്ലാ ഭരണകൂടത്തിൽ നിന്നും ലഭിച്ചത്. എന്നാൽ ഇടിഞ്ഞ അവസ്ഥയിലുള്ള കിണർ അടിയന്തരമായി മൂടി അപകടാവസ്ഥ ഒഴിവാക്കണമെന്ന് വ്യാഴാഴ്ച ചേർന്ന അടിയന്തരഭരണസമിതി യോഗം തീരുമാനിക്കുകയായിരുന്നു. തുടർന്ന് ആവശ്യം നേടിയെടുക്കുന്നത് വരെ സമരം പ്രഖ്യാപിച്ച് പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ശിവൻകുട്ടിയുടെ നേതൃത്വത്തിൽ മുഴുവൻ ഭരണസമിതി അംഗങ്ങളും കിണർ സ്ഥിതി ചെയ്യുന്ന ഉന്നതിയിൽ എത്തുകയായിരുന്നു. മുകുന്ദപുരം തഹസിൽദാറുടെ നിർദ്ദേശമനുസരിച്ച് സ്ഥലത്ത് എത്തിയ ഡെപ്യൂട്ടി തഹസിൽദാർ കെ ബിന്ദു, വില്ലേജ് ഓഫീസർ വൃന്ദാദേവി എന്നിവർ നൽകിയ ഉറപ്പിൻ്റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്. പഞ്ചായത്ത് കമ്മിറ്റിയുടെ അടിയന്തര പ്രമേയം ജില്ലാ ഭരണകൂടത്തിന് ഉടൻ തന്നെ അയച്ച് നൽകുമെന്നും സ്ഥലത്തെ അപകട സാഹചര്യം തഹസിൽദാരെ ധരിപ്പിക്കുമെന്നും സ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥ സംഘം അറിയിച്ചു. ഇതേ തുടർന്നാണ് സമരക്കാർ പിരിഞ്ഞ് പോയത്. വിവരമറിഞ്ഞ് കാട്ടൂർ പോലീസും സ്ഥലത്ത് എത്തിയിരുന്നു.

തെരുവു നായ സംരക്ഷണ ഷെൽട്ടർ നിർമ്മിക്കാൻ സ്ഥലം നേടി ഇരിങ്ങാലക്കുട നഗരസഭ
തെരുവുനായ സംരക്ഷണ ഷെൽട്ടർ നിർമ്മിക്കാൻ അനുയോജ്യമായ സ്ഥലം തേടി ഇരിങ്ങാലക്കുട നഗരസഭ; പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് മൂർക്കനാട് ഡോഗ് ഷെൽട്ടർ സ്ഥാപിക്കാനുള്ള തീരുമാനത്തിൽ തുടർ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് സമരസമിതിക്ക് വിശദീകരണവും നൽകി നഗരസഭ അധികൃതർ

ഇരിങ്ങാലക്കുട : തെരുവുനായ സംരക്ഷണ ഷെൽട്ടർ നിർമ്മിക്കാനായി അനുയോജ്യമായ സ്ഥലം തേടി ഇരിങ്ങാലക്കുട നഗരസഭ. അനുയോജ്യമായ 25 സെൻ്റ് കരഭൂമി അഞ്ച് വർഷത്തേക്ക് പ്രതിമാസ വാടകയ്ക്ക് വിട്ടുനൽകാൻ അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം നഗരസഭ നൽകിക്കഴിഞ്ഞു. നഗരസഭയുടെ മൂർക്കനാട് ഒന്നാം വാർഡിൽ വള്ളിക്കാഞ്ഞിരത്ത് ഡോഗ് ഷെൽട്ടറിനായി 40 സെൻ്റ് സ്ഥലം പതിനായിരം രൂപ വാടകയ്ക്ക് കണ്ടെത്തിയിട്ടുള്ളതായി നേരത്തെ കൗൺസിൽ യോഗത്തിൽ അറിയിച്ചിരുന്നു. എന്നാൽ നടപടിക്രമങ്ങൾ പാലിക്കാതെ വാർഡ് കൗൺസിലർ കൂടിയായ വൈസ് ചെയർപേഴ്സൻ്റെ അടുത്ത ബന്ധുവിൻ്റെ വെള്ളക്കെട്ട് ഭീഷണിയുള്ള സ്ഥലം തിരഞ്ഞെടുത്തതിൽ വിമർശനം ഉയർന്നിരുന്നു. ഇതേ തുടർന്ന് നടപടികൾ നിയമവിധേയമാക്കാനുള്ള നടപടികളുടെ ഭാഗമായിട്ടാണ് താൽപ്പര്യപത്രം ക്ഷണിച്ചിരിക്കുന്നതെന്നാണ് സൂചന. വെള്ളക്കെട്ട് ഭീഷണിയും പാരിസ്ഥിതിക വിഷയങ്ങളും ചൂണ്ടിക്കാട്ടി സമര രംഗത്തുള്ള ഒന്നാം വാർഡിലെ കൂട്ടായ്മ സെക്രട്ടറിക്കും ഇത് സംബന്ധിച്ച് കത്ത് നൽകിയിട്ടുണ്ട്. പ്രദേശവാസികളുടെ എതിർപ്പും ആശങ്കയും കണക്കിലെടുത്ത് വള്ളിക്കാഞ്ഞിരത്ത് ഡോഗ് ഷെൽട്ടർ സ്ഥാപിക്കാനുള്ള കൗൺസിൽ തീരുമാനത്തിൽ തുടർ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്

ഐടിയു ബാങ്കിലെ തട്ടിപ്പ് ;കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമമെന്നും നഗരസഭ ചെയർമാൻ എം പി ജാക്സൻ രാജി വയ്ക്കണമെന്നും സിപിഎം
ഐടിയു ബാങ്കിലെ കോടികളുടെ തട്ടിപ്പ്; കുറ്റവാളികളെ സംരക്ഷിക്കാനാണ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ശ്രമിക്കുന്നതെന്നും നിക്ഷേപകരുടെ ആശങ്ക പരിഹരിക്കണമെന്നും ജന വിശ്വാസം നഷ്ടപ്പെട്ട നഗരസഭ ചെയർമാൻ എം പി ജാക്സൻ രാജിവെയ്ക്കണമെന്നും സിപിഎം

ഇരിങ്ങാലക്കുട : ഐടിയു ബാങ്കിൽ നടന്ന 400 കോടി രൂപയുടെ തട്ടിപ്പിലെ കുറ്റക്കാരെ ശിക്ഷിക്കണമെന്നും ബാങ്കിൻ്റെ മുൻ ചെയർമാൻ കൂടിയായ മുനിസിപ്പൽ ചെയർമാൻ എം പി ജാക്സൻ രാജിവയ്ക്കണമെന്നും സിപിഎം. ബാങ്കിൻ്റെ മുൻ ചെയർമാനെയും ഭരണസമിതിയെയും സംരക്ഷിക്കാനാണ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ശ്രമിക്കുന്നത്. മൂല്യമില്ലാത്ത വസ്‌തുക്കൾക്ക് കോടികളുടെ ലോൺ നൽകി കമ്മീഷൻ പറ്റുകയാണ് ഇക്കൂട്ടർ ചെയ്തത്. ഠാണാവിൽ പൂതംക്കുളം മൈതാനത്തിന് അടുത്ത് മാനദണ്ഡങ്ങൾ ലംഘിച്ച് നിർമ്മിച്ച കെട്ടിടത്തിന് 12 കോടിയും വട്ടക്കുഴി ജ്വല്ലറിയ്ക്ക് 29 കോടി രൂപയുമാണ് ലോൺ നൽകിയിരിക്കുന്നത്. കള്ള മേൽവിലാസത്തിൽ കോട്ടയത്തും കോഴിക്കോടും കണ്ണൂരും ഉള്ള ഭൂമിയിൽ മേൽ കമ്മീഷൻ പറ്റി വായ്പകൾ നൽകിയിട്ടുണ്ട്. ഇവർക്കെതിരെ എന്ത് കൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്ന് ആർബിഐ വിശദീകരിക്കണം. ഭരണസമിതി പിരിച്ച് വിട്ട നടപടിക്കെതിരെ ഹൈക്കോടതിയിൽ പരാതി നൽകാൻ എം പി ജാക്സൻ വൈകിയത് എന്ത് കൊണ്ടാണ്. വിഷയത്തിൽ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ നിലപാട് വ്യക്തമാക്കണം. നിക്ഷേപകർ നിവേദനം നൽകിയപ്പോൾ വിഷയത്തിൽ ഇടപെടാതെ നിക്ഷേപകരുടെ ലിസ്റ്റ് എടുക്കാൻ പറഞ്ഞ് സുരേഷ് ഗോപി എം പി ഒഴിഞ്ഞ് മാറുകയായിരുന്നു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ മുൻനിറുത്തി ബിജെപി കള്ളക്കളി കളിക്കുകയാണെന്നും സിപിഎം എരിയ സെക്രട്ടറി വി എ മനോജ്കുമാർ , ജില്ലാ കമ്മിറ്റി അംഗം അഡ്വ കെ ആർ വിജയ എന്നിവർ പത്ര സമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഇടതുപക്ഷം ദീർഘകാലമായി ഭരിച്ച കരുവന്നൂർ ബാങ്കിൽ പരാതികൾ ഉയർന്നപ്പോൾ സർക്കാർ സ്വീകരിക്കുവാൻ തയ്യാറായി. ഐടിയു ബാങ്കിൽ ഒരു വർഷമായിട്ടും കുറ്റവാളികൾക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ബാങ്കിനെ സംരക്ഷിക്കണമെന്നും നഗരസഭ ചെയർമാൻ എം പി ജാക്സൻ രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ട് സിപിഎമ്മിൻ്റെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകിയിട്ടുണ്ടെന്നും ഇവർ അറിയിച്ചു

കെഎസ്ആർടിസി സെൻ്ററുകളിലെ താത്കാലികനിയമനങ്ങൾ മരവിപ്പിച്ചു; ഇരിങ്ങാലക്കുട കെഎസ്ആർടിസി സെൻ്ററിൽ നിന്നുള്ള നാല് പ്രിയദർശിനി സർവീസുകൾ മുടങ്ങി
കെഎസ്ആർസി സെൻ്ററുകളിൽ നടത്തിയ താത്കാലിക നിയമനങ്ങൾ മരവിപ്പിച്ചു; ഇരിങ്ങാലക്കുട കെഎസ്ആർടിസി സെൻ്ററിൽ നിന്നും അധികമായി ആരംഭിച്ച നാല് പ്രിയദർശിനി സർവീസുകൾ മുടങ്ങി

ഇരിങ്ങാലക്കുട : ഡ്രൈവർ – കണ്ടക്ടർ തസ്‌തികയിൽ നടത്തിയ താത്കാലിക നിയമനങ്ങൾ മരവിപ്പിച്ചത് തിരിച്ചടിയായത് കെഎസ്ആർടിസി യുടെ പ്രിയദർശിനി സർവീസുകൾക്ക്. ജീവനക്കാരുടെ കുറവുള്ള കെഎസ്ആർടിസി ഡിപ്പോകളിലും ഓപ്പറേറ്റിംഗ് സെൻ്ററുകളിലുമാണ് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ നിന്നും താത്കാലിക ജീവനക്കാരെ കഴിഞ്ഞ ആഴ്ച നിയമിച്ചത്. ഇത് അനുസരിച്ച് മാളയിലും ഇരിങ്ങാലക്കുടയിലും 8 പേർ വീതവും ചാലക്കുടിയിൽ 12 ഉം ഗുരുവായൂരിൽ 10 പേരുമാണ് കൂടുതലായി ജോലിക്കെത്തിയത്. വണ്ടികൾ ഉണ്ടെങ്കിലും ജീവനക്കാരുടെ കുറവ് നേരിട്ടിരുന്ന സെൻ്ററുകൾക്ക് നടപടി ആശ്വാസവുമായി. ഇരിങ്ങാലക്കുട സെൻ്ററിൽ കൂടുതൽ ജീവനക്കാരെ വച്ച് സ്ത്രീകൾക്ക് യാത്ര സൗജന്യം നൽകുന്ന എട്ട് സർവീസുകൾ വരെ നിരത്തിൽ ഇറക്കാൻ കഴിയുകയും ചെയ്തു. എന്നാൽ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി നേരത്തെ തയ്യാറാക്കിയിട്ടുള്ള ലിസ്റ്റിൽ ന്യൂനതകൾ ഉണ്ടെന്നും ഇവ പരിഹരിച്ച് മാത്രം താത്കാലിക നിയമനങ്ങൾ നടത്തിയാൽ മതിയെന്നും കെഎസ്ആർസി മാനേജ്മെൻ്റിൽ നിന്നും വാക്കാൽ നിർദ്ദേശം വന്നതോടെ അധികമായി ആരംഭിച്ച നാല് സർവീസുകളാണെയാണ് ബാധിച്ചിരിക്കുന്നത്. എറണാകുളം , ഗുരുവായൂർ , ഗ്രാമവണ്ടി, മെഡിക്കൽ കോളേജ് എന്നീ പ്രിയദർശിനി സർവീസുകളാണ് ഇപ്പോൾ ഇരിങ്ങാലക്കുട സെൻ്ററിൽ നിന്നും നടത്തുന്നത്. കൂടുതൽ ജീവനക്കാരെ ലഭിച്ചതോടെ അധികമായി ആരംഭിച്ച എറണാകുളം , ഗുരുവായൂർ , ആലുവ, ചോറ്റാനിക്കര പ്രിയദർശിനി സർവീസുകൾ മുടങ്ങിക്കഴിഞ്ഞു. താത്കാലിക ജീവനക്കാരിൽ നിന്നും ഡെപ്പോസിറ്റായി പതിനായിരം രൂപ വച്ച് കെഎസ്ആർടിസി കൈപ്പറ്റുകയും ചെയ്തിരുന്നു. രണ്ട് ദിവസം മാത്രമാണ് ഇവർക്ക് ജോലി ചെയ്യാൻ സാധിച്ചത്. എന്നാൽ ആരെയും ഒഴിവാക്കിയിട്ടില്ലെന്നും ഭരണപരമായ പ്രശ്നം മാത്രമാണെന്നും ഇവ പരിഹരിച്ച് ജീവനക്കാരെ തിരിച്ചെടുക്കുമെന്നും കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കുന്നുണ്ട്

പൊറത്തിശ്ശേരിയിലെ കള്ള് ഷാപ്പ് വിരുദ്ധ സമരം രണ്ടര മാസം പിന്നിട്ടു
പൊറത്തിശ്ശേരിയിൽ കള്ള് ഷാപ്പ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള സമരം രണ്ടര മാസം പിന്നിട്ടു ; ഷാപ്പ് പ്രവർത്തിക്കുന്നത് ചട്ടങ്ങൾ ലംഘിച്ചെന്ന് സമരസമിതി; നടപടി ക്രമങ്ങൾ പൂർണ്ണമായും പാലിച്ചെന്ന് വിശദീകരിച്ച് എക്സൈസ് അധികൃതർ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ വാർഡ് 35 ൽ പൊറത്തിശ്ശേരിയിൽ പ്രവർത്തിക്കുന്ന കള്ള് ഷാപ്പ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമര സമിതി നടത്തുന്ന സമരം രണ്ടര മാസം പിന്നിട്ടു. വീവൺ നഗർ സ്റ്റോപ്പിന് അടുത്തായി സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ ഈ വർഷം ഏപ്രിൽ 11 മുതലാണ് കള്ള് ഷാപ്പ് പ്രവർത്തനം ആരംഭിച്ചത്. ചേലൂർ പനോക്കിൽ വീട്ടിൽ സുബീഷിൻ്റെ ലൈസൻസിയിൽ നേരത്തെ അടുത്ത് തന്നെയുള്ള കാലപ്പഴക്കമുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഷാപ്പാണ് ഏപ്രിൽ മുതൽ ഇവിടെ ആരംഭിച്ചത്. എന്നാൽ ജനവാസമേഖലയിൽ പ്രവർത്തിക്കുന്ന ഷാപ്പ് കേരള അബ്കാരി ചട്ടങ്ങൾക്ക് വിരുദ്ധമായിട്ടാണ് പ്രവർത്തിക്കുന്നതെന്നും ഷാപ്പിൻ്റെ 400 മീറ്റർ പരിധിയിൽ ക്ഷേത്രങ്ങളും ഉന്നതികളും വരുന്നുണ്ടെന്നും ഷാപ്പ് ജനവാസ മേഖലയിൽ നിന്നും മാറ്റി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് ജനകീയസമര സമിതി ഉപവാസം ഉൾപ്പെടെയുള്ള സമര പരിപാടികൾ ആരംഭിച്ചിട്ടുള്ളത്. ജില്ലാ ഭരണകൂടത്തിനും ആർഡിഒ വിനും എക്സൈസ് വകുപ്പിനും നഗരസഭയ്ക്കും ഇരുനൂറോളം പേർ ഒപ്പിട്ട നിവേദനവും കൈമാറിക്കഴിഞ്ഞു. എന്നാൽ പരാതിയിൽ സൂചിപ്പിച്ചിട്ടുള്ള ക്ഷേത്രങ്ങൾ നിത്യപൂജയില്ലാത്ത കുടുംബ ക്ഷേത്രങ്ങളാണെന്നും വാർഡിൽ പട്ടികജാതി വികസന വിഭാഗത്തിൽ നിന്നും ലഭ്യമായ വിവരം പ്രകാരം വാർഡിൽ ഉന്നതികൾ ഇല്ലെന്നും ഷാപ്പിന് പുറക് വശത്തായിട്ടാണ് വീടുകൾ സ്ഥിതി ചെയ്യുന്നതെന്നും മാലിന്യ പ്രശ്നങ്ങൾ ഇല്ലെന്നും ഇരിങ്ങാലക്കുട എക്സൈസ് വിഭാഗം തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ നിത്യപൂജ ഉള്ള ക്ഷേത്രങ്ങൾ വേണമെന്ന് ചട്ടം പറയുന്നില്ലെന്നും നിത്യപൂജയുള്ള ക്ഷേത്രങ്ങളെ ദൂരപരിധി പുനപരിശോധനയിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണെന്നും സമരസമിതി പ്രവർത്തകർ പറയുന്നു. പരിശോധനയിലെ അപാകങ്ങൾ തിരുത്തണമെന്നും ഷാപ്പ് മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തെ വീണ്ടും സമീപിക്കാൻ ഒരുങ്ങുകയാണ് സമരസമിതി

മുനിസിപ്പൽ പാർക്കിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകരുടെ മാർച്ച്
മുനിസിപ്പൽ പാർക്കിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട നഗരസഭ ഓഫീസിലേക്ക് യുവമോർച്ച പ്രവർത്തകരുടെ മാർച്ച്

ഇരിങ്ങാലക്കുട : മുനിസിപ്പൽ പാർക്കിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് . നഗരസഭ മന്ദിരത്തിലേക്ക് നടത്തിയ മാർച്ച് യുവമോർച്ച തൃശ്ശൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് കെ എം ലാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് സുഖിൻ പടിയൂർ അധ്യക്ഷത വഹിച്ചു. യുവമോർച്ച സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി എൻ ആർ ഹരിപ്രസാദ്, ജില്ലാ വൈസ് പ്രസിഡൻ്റുമാരായ ആശിഷ് , ജിനു ഗിരിജൻ, ജില്ലാ സെക്രട്ടറി ശ്രീരാജ് എം എസ്, മണ്ഡലം ജനറൽ സെക്രട്ടറി അമീഷ്, ബിജെപി ജില്ലാ സെക്രട്ടറിമാരായ അഖിലാഷ് വിശ്വനാഥൻ, അജീഷ് പൈക്കാട്ട്, ബിജെപി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ്, ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, ബിജെപി ഏരിയ പ്രസിഡൻ്റുമാരായ സൂരജ്, ലിഷോൺ കാട്ട്ള , യുവമോർച്ച ആളൂർ മണ്ഡലം പ്രസിഡണ്ട് വിശ്വജിത്ത്, ജനറൽ സെക്രട്ടറി അശ്വന്ത് തുടങ്ങിയവർ പങ്കെടുത്തു.കുട്ടികളുടെ പാർക്ക് ശവപ്പറമ്പാക്കി മാറ്റിയ മുനിസിപ്പാലിറ്റിക്കെതിരെ പാർക്കിൽ റീത്ത് വച്ച് പ്രതിഷേധിച്ചു

ടൗൺ ബാങ്കിലെ പ്രതിസന്ധി; നടപടികൾ വിശദീകരിച്ച് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
പ്രതിസന്ധിയിലായ ഇരിങ്ങാലക്കുട ടൗൺ സഹകരണബാങ്കിനെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടിക്ക് പ്രഥമ പരിഗണനയെന്ന് ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ; ബാങ്കിൽ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് ഫൊറൻസിക് ഓഡിറ്റ് ആരംഭിച്ച് കഴിഞ്ഞതായും കമ്മിറ്റി

ഇരിങ്ങാലക്കുട : പ്രതിസന്ധിയിലായ ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിനെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടിയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് അഡ്മിനിസ്ട്രീവ് കമ്മിറ്റി . പ്രവർത്തനങ്ങളിലും ലോണുകൾ അനുവദിച്ചതിലും വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്നാണ് ബാങ്കിൽ ആർബിഐ നിയന്ത്രണങ്ങൾ കൊണ്ട് വന്നത്. കിട്ടാക്കടങ്ങൾ അടപ്പിച്ച് നിക്ഷേപകർക്ക് നിക്ഷേപ തുകകൾ തിരിച്ച് നൽകി പഴയ രീതിയിലേക്ക് പ്രവർത്തനങ്ങൾ കൊണ്ട് വരാനാണ് ശ്രമം നടത്തുന്നത്. സമയമെടുക്കുന്ന പ്രക്രിയയാണിത്. മറ്റ് ബാങ്കുകളുമായി ലയിപ്പിക്കുക എന്നതാണ് രണ്ടാമത്തെ മാർഗ്ഗം. തമിഴ്നാട്ടിലെ ചില പ്രമുഖ ബാങ്കുകളുമായി സംസാരിച്ച് കഴിഞ്ഞിട്ടുണ്ട്. രണ്ട് വഴികളും ഒരു പോലെ തുടരനാണ് ആർബിഐ നിർദ്ദേശം തന്നിട്ടുള്ളത്. പഴയത് പോലെ സംസ്ഥാന ഗവൺമെൻ്റിൻ്റെ നിയന്ത്രണത്തിലുള്ള സൊസൈറ്റി ആക്കി മാറ്റുക എന്നതാണ് മൂന്നാമത്തെ വഴി. ഒട്ടേറെ നടപടി ക്രമങ്ങളും ഉന്നതതല തീരുമാനങ്ങളും ഇതിന് ആവശ്യമുണ്ട്. ലിക്വിഡേറ്റ് ചെയ്യുക എന്നതാണ് അവസാനത്തെ മാർഗ്ഗമെന്ന് ബാങ്ക് കോൺഫ്രറൻസ് ഹാളിൽ നടന്ന യോഗത്തിൽ നിക്ഷേപകരോട് അഡ്മിനിസ്ട്രേറ്റർ ഗോപീകൃഷ്ണൻ പറഞ്ഞു.

ബാങ്കിൻ്റെ ഇത്രയും കാലത്തെ പ്രവർത്തനങ്ങളെ സംബന്ധിച്ച് ഫോറൻസിക് ഓഡിറ്റ് ആരംഭിച്ച് കഴിഞ്ഞതായും നിക്ഷേപകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അഡ്മിനിസ്ട്രേറ്റർ വെളിപ്പെടുത്തി . ക്രമക്കേടുകൾ കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ നടപടി ഉണ്ടാകും. ചിലവുകൾ കുറയ്ക്കുന്നതിൻ്റെ ഭാഗമായി 38 താത്കാലിക ജീവനക്കാരെ പിരിച്ച് വിട്ടിട്ടുണ്ട്. വിരമിച്ചവർക്ക് പകരം ആരെയും നിയമിച്ചിട്ടില്ല. നിക്ഷേപകരുടെ ആശങ്കകളും വികാരങ്ങളും ആർബിഐ അധികൃതരെ അറിയിക്കും. അഡ്വൈസറി കമ്മിറ്റി അംഗങ്ങളായ കെ മോഹനൻ, ടി എം മോഹൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി; സങ്കടങ്ങളുടെ കെട്ടഴിച്ചും രോഷകുലരായും നിക്ഷേപകർ
ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി; ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയ്ക്ക് മുന്നിൽ സങ്കടങ്ങളുടെ കെട്ടഴിച്ചും രോഷാകുലരായും നിക്ഷേപകർ ; ജീവനക്കാരെ പിരിച്ച് വിടണമെന്നും ബാങ്കിനെ പ്രതിസന്ധിയിലാക്കിയവരെയും കൂട്ട് നിന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും നിക്ഷേപകർ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിനെ പ്രതിസന്ധിയിലാക്കിയവരുടെ പേരിൽ ആർബിഐ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്ന് നിക്ഷേപകർ. രാവിലെ പത്ത് മണിയോടെ ബാങ്കിൽ എത്തിയ നിക്ഷേപകരാണ് ബാങ്ക് ജനറൽ മാനേജർക്കും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്കും മുന്നിൽ രോഷാകുലരായി പ്രതികരിച്ചത്. വിഷയങ്ങൾക്ക് കാരണമായ ഭരണസമിതി ചെയർമാനും അംഗങ്ങളും ഞെളിഞ്ഞ് നടക്കുകയാണ്. ഒരു വർഷമായി നിക്ഷേപകർ ക്ഷമിച്ച് കഴിയുകയാണ്. ബാങ്കിൽ വന്ന് ചോദിച്ചാൽ ആർ ബി ഐ യോട് പറയാനാണ് ജീവനക്കാർ പറയുന്നത്. ഇവരെ പിരിച്ച് വിടണം. പകുതി ശമ്പളത്തിന് ജോലി ചെയ്യാൻ ഞങ്ങൾ തയ്യാറാണ്. വിഷയത്തിൽ കേന്ദ്രമന്ത്രിയുടെ സഹായം തേടിയപ്പോൾ എതിരായി പ്രതികരിക്കുകയാണ് ജീവനക്കാരുടെ യൂണിയൻ ചെയ്തത്. ബാങ്കിൽ വൻ തുകകൾ കുടിശ്ശിക വരുത്തിയവരുടെ പേരുകൾ പുറത്ത് വിടണം. ജനം അറിയട്ടെ. എല്ലാ ക്രമക്കേടുകൾ കാണിച്ചവരെയും കൂട്ട് നിന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ട് വരണം. നിക്ഷേപങ്ങൾ സമാഹരിക്കാൻ പിന്നാലെ നടന്ന ജീവനക്കാർ ആരും തങ്ങളുടെ കൂടെയില്ല. ചികിൽസകൾ, മക്കളുടെ വിവാഹം, പഠനം എല്ലാം പ്രതിസന്ധിയിലായി. പലരും ആത്മഹത്യയുടെ വക്കിലാണെന്ന് നിക്ഷേപകർ പറഞ്ഞു

നേരത്തെ ബിഷപ്പ് ഹൗസിൽ എത്തി രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ്റെ സഹായവും നിക്ഷേപകർ തേടി. സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്കായി പിരിച്ചെടുത്ത തുകകൾ ടൗൺ ബാങ്കിൽ നിക്ഷേപിച്ചത് മൂലം സേവന പ്രവർത്തനങ്ങൾക്കായി മറ്റ് ഫണ്ടുകൾ കണ്ടേത്തണ്ട അവസ്ഥയാണെന്നും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ നേരത്തെ തന്നെ വിഷയം ധരിപ്പിച്ചിച്ച് കഴിഞ്ഞിട്ടുണ്ടെന്നും രൂപത നേതൃത്വം മറുപടി നൽകിയതായിട്ടാണ് സൂചന. അതേ സമയം നിക്ഷേപങ്ങൾ തിരിച്ച് കിട്ടാനുള്ള ശ്രമങ്ങൾക്ക് വൈദികർ പൂർണ്ണ പിന്തുണയാണ് നൽകിയതെന്ന് നിക്ഷേപകർ ഫസ്റ്റ് എഡീഷ്യൻ ന്യൂസിനോട് പറഞ്ഞു. സ്ത്രീകൾ അടക്കം നൂറോളം നിക്ഷേപകരാണ് രാവിലെ തന്നെ ബാങ്കിൽ എത്തിയത്.

ഓപ്പറേഷൻ തൂഫാൻ; കഞ്ചാവുമായി കാട്ടൂർ സ്വദേശി അറസ്റ്റിൽ
ഓപ്പറേഷൻ തൂഫാൻ; കഞ്ചാവുമായി കാട്ടൂർ സ്വദേശി അറസ്റ്റിൽ

ഇരിങ്ങാലക്കുട : കുട്ടികൾക്കും യുവാക്കൾക്കും മറ്റും വിൽപന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി കാട്ടൂർ പൊഞ്ഞനം ശ്രീകാളീശ്വരി ഉന്നതി സ്വദേശി അഞ്ചാംകൂട്ടത്തിൽ വീട്ടിൽ സ്നേഹിതനെ (24) അറസ്റ്റ് ചെയ്തു.

നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.ചേർപ്പ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷെമീർ പി എം, എസ് ഐ മഹേഷ്‌ സി എം, എ എസ് ഐ മിനി, ജി എ എസ് ഐ ധനേഷ് സി ജി, ജി എസ് സി പി ഒ ശ്യാം, സി പി ഒ കൃഷ്ണ കുമാർ, സി പി ഒ അബ്ദുൾ വാഹിദ്, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

കേന്ദ്രമന്ത്രിയുടെ സഹായം തേടി ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ നിക്ഷേപകർ
ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലേക്കും ഇ ഡി എത്തുമോ ? കേന്ദ്രമന്ത്രിയുടെ സഹായം തേടി നിക്ഷേപകർ ; സമഗ്രമായ ഫൊറൻസിക് ഓഡിറ്റ് നടത്തണമെന്നും ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകൾ പൊതുസമൂഹത്തിന് മുന്നിൽ കൊണ്ട് വരണമെന്നും ആവശ്യപ്പെട്ട് നിക്ഷേപകർ

ഇരിങ്ങാലക്കുട: ഐടിയു ബാങ്കിൻ്റെ പ്രതിസന്ധി പരിഹരിക്കാനും നിക്ഷേപങ്ങൾ തിരിച്ച് ലഭിക്കാനും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ സഹായം അഭ്യർഥിച്ച് നിക്ഷേപകർ. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പുതിയ ബ്ലോക്കിൻ്റെ ഉദ്ഘാടന ചടങ്ങിന് മന്ത്രി എത്തിയപ്പോഴാണ് ഇവർ നിവേദനം കൈമാറിയത്. കുട്ടികളുടെ പഠനത്തിനും ചികിൽസാ ചിലവുകൾ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി തങ്ങൾ ബുദ്ധിമുട്ടുകയാണെന്ന് സ്ത്രീകൾ അടക്കമുള്ളവർ കേന്ദ്രമന്ത്രിയോട് പറഞ്ഞു. ഫണ്ട് ഉണ്ടായിട്ടും പിടിച്ച് വച്ചിരിക്കുകയാണ്. ബാങ്ക് ആർബിഐ നിയന്ത്രണത്തിൽ ആയത് കൊണ്ട് തരാൻ പറ്റില്ലെന്നാണ് പറയുന്നത്. ആരാണ് ആർബിഐ ? വേറെ ബാങ്കിനെ കൊണ്ട് ഐടിയു ബാങ്കിനെ എടുപ്പിക്കാൻ മന്ത്രി ശ്രമിക്കണമെന്നും നിക്ഷേപകർ ആവശ്യപ്പെട്ടു. കരുവന്നൂരിൽ ഇ ഡി ഇടപെട്ട് സ്വത്തുകൾ കണ്ട് കെട്ടി നൽകിയിട്ടും കരുവന്നൂർ ബാങ്ക് ഭരണസമിതി അത് സ്വീകരിക്കുന്നില്ലെന്നും കേന്ദ്രം ഇടപെട്ടാലും ഇതാണ് അവസ്ഥയെന്നും ശ്രമിക്കാമെന്നും നിക്ഷേപകരുടെ പേര് വിവരങ്ങൾ കൈമാറണമെന്നും മന്ത്രി പറഞ്ഞു . ടൗൺ സഹകരണ

ബാങ്കിന്റെ ഇന്നത്തെ പ്രതിസന്ധിയിലേക്ക് നയിച്ച സാമ്പത്തിക ക്രമക്കേടുകൾ, അനധികൃത ഇടപാടുകൾ, വീഴ്ചകൾ എന്നിവയെക്കുറിച്ച് സമഗ്രമായ ഫോറൻസിക് ഓഡിറ്റ് നടത്തണമെന്നും, ഇതിന് ഉത്തരവാദികളായ മുൻ-നിലവിലെ ഭരണസമിതി അംഗങ്ങൾ, മാനേജ്മെന്റ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ സമഗ്ര അന്വേഷണം നടത്തണമെന്നും

ഉത്തരവാദികളായവരുടെ സ്വത്തുക്കളും സാമ്പത്തിക ഇടപാടുകളും കണ്ടെത്തി, ആവശ്യമായാൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കണമെന്നും, ബാങ്കിൽ നടന്നതായി ആരോപിക്കപ്പെടുന്ന എല്ലാ സാമ്പത്തിക ക്രമക്കേടുകളും പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവരണമെന്നും നിക്ഷേപകർ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.