Latest News – First Edition News

ഡൽഹിയിലെ വിദ്യാർഥി സമരത്തിന് ഐക്യദാർഡ്യവുമായി ക്രൈസ്റ്റ് കോളേജ് അധ്യാപകർ
ഡൽഹിയിലെ വിദ്യാർഥി സമരത്തിന് ഐക്യദാർഡ്യവുമായി ക്രൈസ്റ്റ് കോളേജ് അധ്യാപകർ

ഇരിങ്ങാലക്കുട : ഡൽഹിയിലെ വിദ്യാർഥി സമരത്തിന് ഐക്യദാർഡ്യവുമായി ക്രൈസ്റ്റ് കോളേജ് അധ്യാപകർ. എകെപിസിടിഎ കോളേജ് യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് കോളേജ് ഗേറ്റിന് മുന്നിൽ പരിപാടി സംഘടിപ്പിച്ചത്. സെക്രട്ടറി ബിബിൻ തോമസ്, കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം മൂവിഷ് കെ എസ് , ജില്ലാ കൗൺസിൽ അംഗം ബിൻ്റു കല്യാൺ , ലിഷ കെ കെ , തരുൺ ആർ, ജാവിയ ജോസ് , അജിത്ത് ആർ, അനൂപ്കുമാർ , അഖിൽ തോമസ്, എഡ്‌വിൻ ജോസ്, മഞ്ജു എൻ ജെ, ശ്രീവിദ്യ വി വി എന്നിവർ പങ്കെടുത്തു

ഋതു അന്താരാഷട്ര പരിസ്ഥിതി ചലച്ചിത്രമേളയുടെ മൂന്നാം പതിപ്പിന് തുടക്കമായി
‘ഋതു’ അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയുടെ മൂന്നാം പതിപ്പിന് തുടക്കമായി; പരിസ്ഥിതി എന്ന് പറയുന്നത് ഏറ്റവും മൗലികമായ ചിന്തയാണെന്ന് മേതിൽ ദേവിക ; ശ്രദ്ധ നേടി ‘കാവട്ടം’ ‘ഹാർട്ട്സൂത്ര’വും

ഇരിങ്ങാലക്കുട : പരിസ്ഥിതി എന്ന് പറയുന്നത് ഏറ്റവും മൗലികമായ ചിന്തയാണെന്ന് നർത്തകിയും സംവിധായികയുമായ മേതിൽ ദേവിക. ” ഋതു” അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയുടെ മൂന്നാം പതിപ്പ് സെന്റ് ജോസഫ്‌സ് കോളേജിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ബ്ലെസ്സി അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ചലച്ചിത്ര കേന്ദ്രം ഡയറക്ടർ ചെറിയാൻ ജോസഫ്, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി രക്ഷാധികാരി പി കെ ഭരതൻമാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. ജനറൽ കൺവീനർ ക്യാപ്റ്റൻ ലിറ്റി ചാക്കോ സ്വാഗതവും സ്റ്റുഡൻ്റ് കോർഡിനേറ്റർ റെയ്ച്ചൽ തോമസ് നന്ദിയും പറഞ്ഞു. നേരത്തെ മാസ് തിയേറ്ററിൽ ഡോ. മേതിൽ ദേവികയുടെ കാവട്ടം, ഹാർട്ട്സൂത്ര എന്നീ ഡോക്യുമെന്ററികൾ ഉദ്ഘാടന ചിത്രങ്ങളായി പ്രദർശിപ്പിച്ചു. കൂടിയാട്ട കുലപതി വേണുജി ദേവികയെ പൊന്നാടയണിയിച്ച് ആദരിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടന ചടങ്ങിന് മുമ്പ് അവതരിപ്പിച്ച ചവിട്ട് നാടകം ശ്രദ്ധ നേടി. തുടർന്ന് ട്രൈബൽ കൾച്ചർ ഇൻ വയനാട് , ചൂഡുമണി, കടമക്കുടി, പരുന്താട്ടം എന്നീ ഡോക്യുമെൻ്ററികൾ പ്രദർശിപ്പിച്ചു.അധ്യാപക അനധ്യാപകർക്കുള്ള മുറം ചേറ്റൽ മത്സരം, കോളജിൻ്റെ മ്യൂസിക് ബാൻ്റ് രാഗയുടെ ജാനകിയമ്മ അനുസ്മരണ ഗാനങ്ങൾ , വിവിധ ഫൂഡ് സ്റ്റാളുകൾ, കരകൗശല വസ്തുക്കളുടെ പ്രദർശനം തുടങ്ങിയ പരിപാടികളും സമാന്തരമായി നടന്നു.

ഋതു പരിസ്ഥിതി ചലച്ചിത്രോൽസവത്തിൻ്റെ മൂന്നാം പതിപ്പിന് കൊടിയേറി
” ഋതു ” പരിസ്ഥിതി ചലച്ചിത്രോത്സവത്തിൻ്റെ മൂന്നാം പതിപ്പിന് കൊടിയേറി ; സലിംകുമാറിന് ആദരവുമായി ‘പൊക്കാളി’ ഡോക്യുമെന്ററി പ്രദർശനം

ഇരിങ്ങാലക്കുട: സെന്റ് ജോസഫ് കോളേജിന്റെയും തൃശ്ശൂർ ചലച്ചിത്ര കേന്ദ്രം, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഋതു’ അന്താരാഷ്ട്ര പരിസ്ഥിതി ഫിലിം ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പിന് തുടക്കമായി. അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഫിലിം കാർണിവലിന് കൊടിയേറ്റി. പ്രിൻസിപ്പൽ സിസ്റ്റർ ഡോ ബ്ലെസ്സി അധ്യക്ഷത വഹിച്ചു.

ഫെസ്റ്റിവൽ കോർഡിനേറ്റർ ക്യാപ്റ്റൻ ലിറ്റി ചാക്കോ ഫെസ്റ്റിവൽ ബുക്കിന്റെ ആദ്യ പതിപ്പ് എംഎൽഎ യ്ക്ക് സമ്മാനിച്ചു. തുടർന്ന് സ്റ്റുഡന്റ് കോർഡിനേറ്റർമാരായ റേച്ചൽ റോസ്,

മിസ്.അരുണിമ എന്നിവർക്ക് ഫെസ്റ്റിവലിന്റെ ആദ്യ പാസുകൾ എം.എൽ.എ വിതരണം ചെയ്തു. ഡോ. ജോസ് കുര്യാക്കോസ് അവതാരകനായിരുന്ന ചടങ്ങിൽ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.

നേരത്തെ അന്തരിച്ച നടൻ സലീം കുമാറിന് ആദരാഞ്ജലിയായി പരിസ്ഥിതി ആസ്പദമാക്കി സലിം കുമാർ സംവിധാനം ചെയ്ത ‘പൊക്കാളി’ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.തുടർന്ന് നടന്ന ചർച്ചയിൽ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രസിഡണ്ട് മനീഷ് അരീക്കാട്ട്, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി അംഗങ്ങളായ രാധാകൃഷ്ണൻ വെട്ടത്ത്, വിൻസന്റ് പി. എഫ്, ഗണിതശാസ്ത്ര അധ്യാപിക ധന്യ, മൂന്നാം വർഷ ചരിത്ര വിദ്യാർത്ഥിനി ബിൻസി എന്നിവർ സംസാരിച്ചു.

ആളൂരിലെ അപകടം; ജുവിൻ രാജുവിൻ്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കൈമാറി
ആളൂരിൽ പോലീസ് വാഹനം ഇടിച്ചുണ്ടായ അപകടം; ജൂവിൻ രാജുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കൈമാറി; അനന്തുകൃഷ്ണന് ചികിത്സക്കും നടപടി.

ഇരിങ്ങാലക്കുട:ആളൂരിൽ പോലീസ് വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച പീണിക്കപ്പറമ്പിൽ ജൂവിൻ രാജുവിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അനുവദിച്ച അഞ്ച് ലക്ഷം രൂപ അഡ്വ. തോമസ് ഉണ്ണിയാടൻ എം എൽ എ കൈമാറി. അപകടത്തിൽ പരിക്കേറ്റ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന തയ്യിൽ അനന്തകൃഷ്ണന് ചികിത്സ സഹായം നൽകാനുള്ള സർക്കാർ തീരുമാനം നടപ്പാക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിവരങ്ങൾ എത്രയും വേഗം സർക്കാരിൽ ലഭ്യമാക്കുന്നതിന് റവന്യൂ ഉദ്യോഗസ്ഥരെ തോമസ് ഉണ്ണിയാടൻ എം എൽ എ ചുമതലപ്പെടുത്തി. വാഹനം ഓടിച്ചിരുന്ന ജീപ്പ് ഡ്രൈവർക്കെതിരെ നേരത്തെ നരഹത്യക്ക് കേസെടുക്കുകയും ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

ജുവിന്റെ വസതിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് പി.സി.ഷണ്മുഖൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു എടത്താടൻ, ചാലക്കുടി തഹസിൽദാർ കെ.എ. ജേക്കബ്, ഡെപ്യൂട്ടി

തഹസിൽദാർ ടി.വി.ആന്റണി, വില്ലേജ് ഓഫീസർ ടി.ആർ. രജീഷ്, വി.എൻ.മനോജ്, ബാബു തോമസ് , മിനി മോഹൻദാസ്, നൈജു ജോസഫ് എന്നിവരും സന്നിഹിതരായിരുന്നു.

വല്ലക്കുന്ന് വിശുദ്ധ അൽഫോൺസാ ദൈവാലയത്തിൽ ഊട്ടുതിരുന്നാൾ ജൂലൈ 28 ന്
വല്ലക്കുന്ന് വിശുദ്ധ അൽഫോൺസാ ദൈവാലയത്തിൽ ഊട്ടുതിരുനാൾ ജൂലൈ 28 ന്

ഇരിങ്ങാലക്കുട : വല്ലക്കുന്ന് വിശുദ്ധ അൽഫോൺസാ ദൈവാലയത്തിലെ ഊട്ടു തിരുനാൾ ജൂലൈ 28 ന് ആഘോഷിക്കും. 28 ന് രാവിലെ 6.15, 8 , 10.30 , വൈകീട്ട് 5 എന്നീ സമയങ്ങളിൽ കുർബാന ഉണ്ടായിരിക്കും. 10.30 ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ ലിൻസറ്റൻ ഒലക്കേങ്കിൽ കാർമ്മികത്വം വഹിക്കും. 7.30 മുതൽ വൈകീട്ട് 5 വരെ നടക്കുന്ന നേർച്ച ഊട്ടിൽ 30000 പേർ പങ്കെടുക്കുമെന്ന് വികാരി ഫാ ഷാജു കാച്ചപ്പിള്ളി, ജനറൽ കൺവീനർ ബാബു ആൻ്റണി പള്ളിപ്പാട്ട് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു . സംഘാടകരായ സജി കോക്കാട്ട് , ജിക്സോ ലോനപ്പൻ കോരേത്ത്, ജോൺസൻ കോക്കാട്ട് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു

ജെസിഐ യുടെ നേതൃത്വത്തിൽ ആഗസ്റ്റ് 1 ന് ഓൾ കേരള ഇൻ്റർ കൊളീജിയറ്റ് ഡാൻസ് മൽസരം
ജെസിഐയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 1 ന് ഇരിങ്ങാലക്കുടയിൽ ഓൾ കേരള ഇൻ്റർ കൊളീജിയറ്റ് ഡാൻസ് മൽസരം

ഇരിങ്ങാലക്കുട : ജെസിഐ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ ആഗസ്റ്റ് ഒന്നിന് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ അഖില കേരള ഇൻ്റർ കൊളീജിയറ്റ് ഡാൻസ് മൽസരം സംഘടിപ്പിക്കുന്നു. രാവിലെ 9 ന് കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ബ്ലെസി മൽസരം ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പ്രമുഖ കോളേജുകളിൽ നിന്നായി ഇരുപത് ടീമുകൾ സിനിമാറ്റിക് ഡാൻസ് മൽസരത്തിൽ പങ്കെടുക്കുമെന്ന് ജെസിഐ ഇരിങ്ങാലക്കുട പ്രസിഡൻ്റ് ഷൈജോ ജോസ്, സെക്രട്ടറി കിരൺ ശ്രീനിവാസ് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. പങ്കെടുക്കുന്ന ടീമുകൾക്ക് ഒന്നരലക്ഷത്തോളം രൂപയുടെ പ്രൈസുകൾ നൽകും . വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ സമ്മാനദാനം നിർവഹിക്കും. പ്രോഗ്രാം ഡയറക്ടർ ഹാരിഷ് പോൾ , ട്രഷറർ ലിൻ്റോ തോമസ്, പബ്ലിസിറ്റി കൺവീനർ ടെൽസൻ കോട്ടോളി , ജിസൻ പി ജെ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു

തുമ്പൂരിൽ ഞാറ്റുവേല മഹോൽസവത്തിന് തുടക്കമായി
തുമ്പൂരിൽ ഞാറ്റുവേല ഉത്സവമേളത്തിന് തുടക്കമായി

ഇരിങ്ങാലക്കുട : വേളൂക്കര ഗ്രാമപഞ്ചായത്തും തുമ്പൂർ സർവീസ് സഹകരണബാങ്കും സംയുക്തമായി നടത്തുന്ന ഞാറ്റുവേല ഉത്സവമേളത്തിന് തുടക്കമായി. അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സഹകരണ ജോയിന്റ് രജിസ്റ്റാർ പി. രാമചന്ദ്രൻ വൃക്ഷതൈ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കോർഡിനേറ്റർ ടി എസ് സജീവൻ മാസ്റ്റർ,വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വത്സല ബാബു, കൊറ്റനെല്ലൂർ ഫാത്തിമ മാതാ ചർച്ച് വികാരി റവ. ഫാദർ വർഗീസ് ചാലിശ്ശേരി, ബാലൻ അമ്പാടത്ത് , വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഉജിത സുരേഷ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിനോയ്‌ ഐക്കരപറമ്പിൽ ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമിത സുധീന്ദ്രൻ, ബ്ലോക്ക് മെമ്പർ ഗീത മനോജ്‌, വാർഡ് മെമ്പർ മാരായ ഷാറ്റോ കുര്യൻ, സനിജ സന്തോഷ്‌, കൃഷി ഓഫീസർ പി. ഓ. തോമസ്, മുൻ പ്രസിഡണ്ടുമാരായ കെ. വി. മോഹനൻ, ശശിധരൻ ആക്കപ്പിള്ളി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംഘാടക സമിതി കൺവീനർ ലാൽ വട്ടപറമ്പിൽ സ്വാഗതവും ബാങ്ക് സെക്രട്ടറി കെ.എസ്‌.മനോജ്‌നന്ദിയും പറഞ്ഞു.

മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ
തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ മദ്യലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ; പ്രതിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് പോലീസ്

ഇരിങ്ങാലക്കുട : മദ്യലഹരിയിൽ അശ്രദ്ധമായി ബസ് ഓടിച്ച ഡ്രൈവറെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ തൃശ്ശൂർ റൂട്ടിലോടുന്ന തോംസൺ ബസിന്റെ ഡ്രൈവറായ കണിമംഗലം പനമുക്ക് റൈസ് മിൽ സമീപം കുരുതുകുളങ്ങര വീട്ടിൽ സിജിത്ത് (37) എന്നയാളാണ് അറസ്റ്റിലായത്. രാവിലെ 09.05 മണിയോടെയാണ് സംഭവം. കൊടുങ്ങല്ലൂരിൽ നിന്നും തൃശൂർ ഭാഗത്തേക്ക് വരുന്ന തോംസൺ ബസിന്റെ ഡ്രൈവർ മദ്യപിച്ചാണ് വാഹനം ഓടിക്കുന്നതെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് പോലീസ് സംഘം ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം വാഹനം തടയാനായി നിൽക്കുന്നതിനിടയിൽ, മനുഷ്യജീവന് അപകടം വരുത്തക്ക വിധം അതിവേഗതയിലും അശ്രദ്ധമായും രഹസ്യ വിവരത്തിൽ പറഞ്ഞ തോംസൺ ബസ് ബസ് സ്റ്റാന്റിലേക്ക് വരികയായിരുന്നു. ഡ്രൈവർ മദ്യലഹരിയിലാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്ന് ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പകരം യാത്രാസൗകര്യം ഏർപ്പെടുത്തിയ ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനായി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് റിപ്പോർട്ട് നൽകും. എസ് എച്ച് ഒ ദിലീഷ് ടി, സബ് ഇൻസ്പെക്ടർ മനോജ് എം.എൻ, ജി.എസ്.ഐ മുഹമ്മദ് റാഷി, സി.പി.ഒ ജോവിൻ ജോയ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

(Untitled)
മൂന്നാമത് ” ഋതു ” അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയ്ക്ക് ഇന്ന്  കൊടിയേറ്റും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ നടക്കുന്ന മൂന്നാമത് ‘ഋതു’ അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയേറ്റും. മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങിൽ അഡ്വ തോമസ് ഉണ്ണിയാടൻ എംഎ കൊടിയേറ്റ കർമ്മം നിർവഹിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ ഫാ സിസ്റ്റർ ബ്ലെസ്സി, ജനറൽ കൺവീനർ ക്യാപ്റ്റൻ ലിറ്റി ചാക്കോ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. പരിസ്ഥിതി പ്രമേയമാക്കി വിട പറഞ്ഞ നടൻ സലീംകുമാർ സംവിധാനം ” പൊക്കാളി ” യുടെ പ്രദർശനവും സലീംകുമാർ അനുസ്മരണവും നാളെ കൊടിയേറ്റത്തിന് മുന്നോടിയായി നടക്കും. 24 ന് രാവിലെ 9:30 ന് മാസ്സ് തീയേറ്ററിൽ ഡോ മേതിൽ ദേവികയുടെ ഡോക്യുമെന്ററികളുടെ പ്രദർശനത്തോടെ ചലച്ചിത്ര മേളയ്ക്ക് തുടക്കമാകും. അതേസമയം കോളേജ് ഓഡിറ്റോറിയത്തിൽ തനത് കലാരൂപമായ ‘ചവിട്ടുനാടകം’ അരങ്ങേറും. 11 മണിക്ക് കോളേജിൽ നടക്കുന്ന ചടങ്ങിൽ മേതിൽ ദേവിക മേള ഉദ്ഘാടനം ചെയ്യും.

വിദ്യാർത്ഥികൾ നിർമ്മിച്ച 16 ലധികം പരിസ്ഥിതി ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ഉദ്ഘാടനത്തിനു ശേഷം ഹ്രസ്വചിത്ര പ്രദർശനങ്ങൾ, അധ്യാപകർക്കായി ‘തൈര് കടയൽ’ മത്സരം, സ്ക്രിപ്റ്റ് ഗാർഡനിൽ ‘രാഗ ഓപ്പൺ ബാൻഡ്’ , വൈകീട്ട് 6.30 ന് ലൈവ് ബാൻഡ് എന്നിവ നടക്കും.

24 ന് മന്ത്രി ഒ. ജെ. ജനീഷ് ഋതുവേദി സന്ദർശിക്കും. 25 ന് ശനിയാഴ്ച

ചിത്രങ്ങളുടെ പ്രദർശനം തുടരും.

ക്യാമ്പസ്സിൽ പുതുതായി ഒരുക്കിയ ഇക്കോ ഗാർഡനായ ‘ഋതു ഗാർഡൻസ് മന്ത്രി കെ എ തുളസി ഉദ്ഘാടനം ചെയ്യും.

25 ന് രാവിലെ 8.30 ന്

കർക്കടക ‘കുമ്പിളൂട്ട്’ എന്ന മെഗാ പരിപാടിയിൽ കർക്കടക മാസത്തിന്റെ തനിമ വിളിച്ചോതി 2500-ലധികം ആളുകൾക്ക് ചൂടു കഞ്ഞിയും പുഴുക്കും ചമ്മന്തിയും വിതരണം ചെയ്യും.

തനത് നാടൻ രുചികളും വൈവിധ്യമാർന്ന വിഭവങ്ങളും അണിനിരക്കുന്ന 36-ലധികം ഫുഡ് ഫെസ്റ്റുകളും, കരകൗശല-നിർമ്മാണ വൈഭവം വിളിച്ചോതുന്ന മനോഹരമായ കലാകൗശല പ്രദർശനങ്ങളും ക്യാമ്പസ്സിൽ ഒരുക്കിയിട്ടുണ്ട്.

മെഗാ ഫാഷൻ ഷോ & കുക്കിംഗ് ചലഞ്ച്: ഓഡിറ്റോറിയത്തിൽ വെച്ച് എക്കോ-ഫ്രണ്ട്‌ലി ആശയങ്ങൾ ഉൾക്കൊള്ളിച്ചുള്ള ‘ഫാഷൻ ഷോ’യും, പാർക്കിംഗ് ഏരിയയിൽ രക്ഷിതാക്കൾക്കായി പാചക മത്സരവും നടക്കും. മീഡിയ കോർഡിനേറ്റർ ഡോ. അഞ്ജു ആൻ്റണി,സ്റ്റുഡൻ്റ് കോർഡിനേറ്റർമാരായ റെയ്ച്ചൽ റോസ് ,

അരുണിമ സി. യു എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു. തൃശ്ശൂർ ചലച്ചിത്ര കേന്ദ്ര, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്

ഇരിങ്ങാലക്കുട ടൗൺ ബാങ്കിലെ പ്രതിസന്ധി; മുഖ്യമന്ത്രിയുടെ സഹായം തേടി നിക്ഷേപകർ
ഇരിങ്ങാലക്കുട ടൗൺ സഹകരണബാങ്കിലെ പ്രതിസന്ധി; മുഖ്യമന്ത്രിയുടെ ഇടപെടൽ തേടി നിക്ഷേപകർ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി പരിഹരിക്കാനും നിക്ഷേപങ്ങൾ തിരിച്ച് ലഭിക്കാനും മുഖ്യമന്ത്രിയുടെ സഹായം തേടി ബാങ്ക് ആക്ഷൻ കമ്മിറ്റി . വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകർ കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി, രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ എന്നിവരെ സമീച്ചിരുന്നു. ഇതിൻ്റെ തുടർച്ചയായിട്ടാണ് കഴിഞ്ഞ ദിവസം സ്ത്രീകൾ ഉൾപ്പെടെയുള്ള നിക്ഷേപക സംഘം ബാങ്ക് ആക്ഷൻ കമ്മിറ്റിയുടെ പേരിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. എഴായിരത്തോളം വരുന്ന നിക്ഷേപകർക്കായി 600 കോടി രൂപ ലഭിക്കാനുണ്ടെന്നും ക്യാൻസർ രോഗികൾ മുതൽ പാലിയേറ്റീവ് സംരക്ഷണയിൽ കഴിയുന്നവർ വരെ നിക്ഷേപകരുടെ കൂട്ടത്തിൽ ഉണ്ടെന്നും ചികിൽസയ്ക്കായി പണം ലഭിക്കാതെ പന്ത്രണ്ട് പേർ ഇതിനകം മരണമടഞ്ഞതായും യോഗ്യതയില്ലാത്തവരെ ജീവനക്കാരായി നിയമിച്ചതും ക്രമവിരുദ്ധമായി ബ്രാഞ്ചുകൾ ആരംഭിച്ചതും ലോണുകൾ നൽകിയതും ഉൾപ്പെടെയുള്ള ബാങ്ക് ചെയർമാൻ്റെയും ഭരണ സമിതി അംഗങ്ങളുടെയും കെടുകാര്യസ്ഥതയാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് നിവേദനത്തിൽ വ്യക്തമാക്കുന്നുണ്ട്. ബാങ്ക് ഇപ്പോൾ 185 കോടി രൂപയുടെ നഷ്ടത്തിലാണെന്നും ആർബിഐ യുടെ നിയന്ത്രണം നീളുമെന്നാണ് സൂചനയെന്നും പണം തിരിച്ച് ലഭിക്കാനും കുറ്റവാളികൾക്കെതിരെ ക്രിമിനൽ നിയമ നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തെക്കുറിച്ച് ധാരണ ഉണ്ടെന്നും ഇരിങ്ങാലക്കുട രൂപത ബിഷപ്പ് ഉൾപ്പെടെയുള്ളവർ ബന്ധപ്പെട്ടിരുന്നുവെന്നും എന്താണ് ചെയ്യാൻ കഴിയുക എന്ന് നോക്കാമെന്നും മുഖ്യമന്ത്രി മറുപടി നൽകി. കഴിഞ്ഞ ദിവസം ആലുവ ദേശത്ത് ഉള്ള വസതിയിൽ വച്ചാണ് നിക്ഷേപക സംഘം മുഖ്യമന്ത്രിയെ കണ്ടത്