Exclusive News – First Edition News

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി; ക്രമവിരുദ്ധമായ ലോണുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് മുൻ മാനേജർമാരിൽ നിന്നും വിശദീകരണങ്ങൾ തേടി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി; ക്രമവിരുദ്ധമായ ലോണുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് മുൻ മാനേജർമാരിൽ നിന്നും വിവരങ്ങൾ നേടി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ;ഫൊറൻസിക് ഓഡിറ്റ് നടക്കുന്നത് ആറ് ലോൺ ഫയലുകൾ കേന്ദ്രീകരിച്ച്

ഇരിങ്ങാലക്കുട : ക്രമവിരുദ്ധമായ ലോണുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ നിന്നും വിരമിച്ച ജനറൽ മാനേജർ ഉൾപ്പെടെയുള്ള എട്ടോളം മാനേജർമാരിൽ നിന്നും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി വിവരങ്ങൾ തേടി. വസ്തുക്കളുടെ മൂല്യം കൃത്യമായി നിർണ്ണയിക്കാതെ കോടികൾ വായ്പകൾ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് വിവിധ ശാഖകളിൽ നിന്നും വിരമിച്ച മാനേജർമാരെ വിളിച്ച് വരുത്തി ആർബിഐ ചുമതലപ്പെടുത്തിയ അഡ്‌മിനിസ്ട്രേറ്റിവ് കമ്മിറ്റി വിവരങ്ങൾ തേടിയത്. എന്നാൽ ബാങ്കിൻ്റെ പിരിച്ച് വിടപ്പെട്ട ഭരണ നേതൃത്വത്തിൻ്റെയും ഭരണ സമിതിയുടെയും നിർദ്ദേശങ്ങൾക്ക് വഴങ്ങിയാണ് വൻതുകകൾ ലോണായി അനുവദിച്ചതെന്ന് ഇവരിൽ ചിലർ വ്യക്തമാക്കിയതായിട്ടാണ് സൂചന. ചർച്ചക്കിടയിൽ ഒരു റിട്ട മാനേജരുമായി വാക്കേറ്റം ഉണ്ടായതായും വ്യക്തമായിട്ടുണ്ട്. കുടിശ്ശികകൾ പിരിച്ചെടുക്കാൻ മുൻ മാനേജർമാരുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട് . അതേ സമയം ബാങ്കിൽ ഫൊറൻസിക് ഓഡിറ്റ് ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ഇരിങ്ങാലക്കുട സ്വദേശികൾ ഉൾ പ്പെടെയുള്ളവർക്ക് അനുവദിച്ച ആറ് ലോൺ ഫയലുകളെ കേന്ദ്രീകരിച്ചാണ് ഫൊറൻസിക് ഓഡിറ്റ് നടക്കുന്നത് . നടപടികളെക്കുറിച്ചുള്ള ആശങ്കകളെ തുടർന്ന് വിരമിച്ച ചില മാനേജർമാർ ഹൈക്കോടതി അഭിഭാഷകരുമായി ബന്ധപെട്ട് കഴിഞ്ഞതായും വ്യക്തമായിട്ടുണ്ട്.

അതേ സമയം ബാങ്കിൻ്റെ പ്രവർത്തന പരിധിയായ തൃശ്ശൂർ ജില്ലയ്ക്ക് പുറത്തുള്ള സ്ഥലങ്ങളും വസ്തുക്കളും ഈട് വച്ച് കോടികൾ വായ്പ നൽകിയതിൻ്റെ കണക്കുകളും പുറത്ത് വന്നു. മെയിൻ ബ്രാഞ്ച്, ആളൂർ , കാട്ടൂർ, കൊരട്ടി , അന്നമനട ബ്രാഞ്ചുകളിൽ നിന്നായി കോട്ടയം, മലപ്പുറം , പാലക്കാട് , കണ്ണൂർ, എറണാകുളം ജില്ലകളിലെ സ്ഥലങ്ങൾ ഈട് വച്ച് 24 കോടിയോളം രൂപയാണ് വായ്പ നൽകിയിരിക്കുന്നത്.

ഇരിങ്ങാലക്കുട ഠാണാവിൽ സബ് ജയിൽ പ്രവർത്തിച്ചിരുന്ന സ്ഥലം ഉപയോഗാനുമതിയുമായി പോലീസ് വകുപ്പിന് കൈമാറിയതായി റവന്യൂ അധികൃതർ
ഇരിങ്ങാലക്കുട ഠാണാവിൽ സബ് ജയിൽ പ്രവർത്തിച്ചിരുന്ന സ്ഥലം ഉപയോഗാനുമതിയുമായി പോലീസ് വകുപ്പിന് നൽകി കഴിഞ്ഞതായി റവന്യൂ അധികൃതർ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഠാണാവിൽ സബ് ജയിൽ പ്രവർത്തിച്ചിരുന്ന സ്ഥലം പോലീസ് കൺട്രോൾ റൂം ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിർത്തി കൊണ്ട് പോലീസ് വകുപ്പിന് ഉപയോഗാനുമതി നൽകി 2024 ആഗസ്റ്റ് 19 ന് ജില്ലാ കളക്ടർ ഉത്തരവായതാണെന്ന് റവന്യൂ അധികൃതർ. മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് തഹസിൽദാർ ആൻ്റോ ജേക്കബ് ഇക്കാര്യം വിശദീകരിച്ചത്. ബിടിആർ പ്രകാരം പുറമ്പോക്ക് പോലീസ് സ്റ്റേഷൻ എന്നും സെറ്റിൽമെൻ്റ് രജിസ്റ്റർ പ്രകാരം ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എന്നുമാണ് സ്ഥലത്തെ രേഖപ്പെടുത്തിയിരിക്കുന്നതെന്നും തഹസിൽദാർ അറിയിച്ചു.

പുതിയ കോർട്ട് കോംപ്ലക്സ് പ്രവർത്തനക്ഷമമാകുന്നതോടെ സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലെ പാർക്കിംഗ് പ്രശ്നവും ഗതാഗത കുരുക്കിനും പരിഹാരമാകുമെന്ന് യോഗത്തിൽ തഹസിൽദാർ അറിയിച്ചു.

വെള്ളാങ്ങല്ലൂരിൽ കെഎസ്ടിപി യുടെ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായി നടന്നിട്ടില്ലെന്നും വെള്ളക്കെട്ട് ഉൾപ്പെടെയുള്ള വിഷയങ്ങളും അപകടങ്ങളും ഉണ്ടാകുന്നുണ്ടെന്നും പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷംസു വെളുത്തേരി യോഗത്തിൽ ചൂണ്ടിക്കാട്ടി. പടിയൂർ പുളിക്കലച്ചിറ റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറുന്നത് സംബന്ധിച്ച തീരുമാനം പഞ്ചായത്ത് ഭരണ സമിതി എടുത്ത് കഴിഞ്ഞതായി പ്രസിഡണ്ട് കെ പി കണ്ണൻ അറിയിച്ചു.

വിട പറഞ്ഞ ഗായകൻ പി ജയചന്ദ്രൻ്റെ പേരിൽ ഇരിങ്ങാലക്കുടയിൽ സ്മാരകം നിർമ്മിക്കണമെന്ന് കേന്ദ്ര മന്ത്രിയുടെ പ്രതിനിധി കൃപേഷ് ചെമ്മണ്ടയും ഇരിങ്ങാലക്കുട കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെൻ്ററിൽ നിന്നും രാമേശ്വരത്തേക്കും വേളാങ്കണ്ണിയിലേക്കും സർവീസ് ആരംഭിക്കണമെന്ന് മുസ്ലീം ലീഗ് പ്രതിനിധി കെ എ റിയാസുദ്ദീനും യോഗത്തിൽ ആവശ്യപ്പെട്ടു . ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ പെട്രോൾ പമ്പിന് എതിർവശത്തായി റോഡിനെക്കാൾ ഉയരത്തിലായുള്ള മൂന്ന് സ്ലാമ്പുകൾ അപകട ഭീഷണി ഉയർത്തുന്നുണ്ടെന്നും ഇവ നീക്കം ചെയ്യാൻ നടപടികൾ സ്വീകരിക്കണമെന്നും സിപിഐ പ്രതിനിധി കെ എസ് പ്രസാദ് ആവശ്യപ്പെട്ടു

യോഗത്തിൽ അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡൻ്റ് ഭാഗ്യവതി ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് വീണ്ടും ബ്രേക്ക്
നഗരസഭയുടെ ” ടേക്ക് എ ബ്രേക്ക് ” പദ്ധതിക്ക് വീണ്ടും ബ്രേക്ക്

ഇരിങ്ങാലക്കുട : 2022 ഡിസംബറിൽ തദ്ദേശ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യുകയും പിന്നീട് ദീർഘകാലം ഏറ്റെടുക്കാൻ ആരുമില്ലാതെ അടച്ചിടുകയും തുടർന്ന് നഗരസഭയിലെ താത്കാലിക ജീവനക്കാരൻ്റെ ബന്ധു അഞ്ച് മാസത്തോളം തട്ടുകട ശൈലിയിൽ നടത്തി പൂട്ടിടുകയും ഒടുവിൽ കണ്ടിജൻ്റ് ജീവനക്കാരനെ വച്ച് ടോയ്ലറ്റ് സേവനങ്ങൾ മാത്രമായി നഗരസഭ നേരിട്ട് നടത്തിയ ” ടേക്ക് എ ബ്രേക്ക് ” പദ്ധതിക്ക് വീണ്ടും ബ്രേക്ക്. ദേശീയ സംസ്ഥാന പാതയോരങ്ങളിലൂടെ കുടുംബസമേതം യാത്ര ചെയ്യുന്നവർക്ക് സുരക്ഷിതവും ഉന്നത നിലവാരമുള്ളതുമായ ശുചി മുറികൾ ലഭ്യമാക്കുക എന്ന സംസ്ഥാന സർക്കാരിൻ്റെ തന്നെ കാഴ്ചപ്പാടിൻ്റെ ഭാഗമായിട്ടാണ് ഇരുപത് ലക്ഷത്തോളം രൂപ ചിലവഴിച്ച് എഴ് ടോയ്ലറ്റുകളും ബാത്ത്റൂമും വിശ്രമമുറിയുമടങ്ങുന്ന കെട്ടിടം ഠാണാവിൽ പൂതംക്കുളത്തിന് സമീപത്തായി നിർമ്മിച്ചത്. കോഫി ഷോപ്പും റിഫ്രഷ്മെൻ്റ് സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിട്ടിരുന്നു. ശുചീകരണ സംവിധാനങ്ങൾക്കായി ടാങ്കുകൾ സ്ഥാപിക്കാൻ 2023-24 വർഷത്തിൽ നാല് ലക്ഷം രൂപ കൂടി നഗരസഭ ചിലവഴിച്ചു. 2024 ൽ നഗരസഭയിലെ താത്കാലിക ജീവനക്കാരൻ്റെ ബന്ധു 4.5 ലക്ഷം രൂപ വാടകയ്ക്ക് എറ്റെടുത്ത് പ്രവർത്തനം ആരംഭിച്ചെങ്കിലും അഞ്ച് മാസം മാത്രമാണ് ബ്രേക്ക് ഇല്ലാതെ പ്രവർത്തിച്ചത്. വിമർശനങ്ങൾ ഉയർന്നതിനെ തുടർന്നാണ് 4000 രൂപ പ്രതിമാസ വാടകയ്ക്ക് കുടുംബശ്രീ സിഡിഎസിനെ നടത്തിപ്പ് എല്പിക്കാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചത്. എന്നാൽ ചായയും ചെറുകടികളും മിഠായിയും മാത്രമേ വില്ക്കാൻ പാടുള്ളൂവെന്നും കെട്ടിടത്തിൻ്റെ അറ്റകുറ്റപ്പണികൾ സിഡിഎസ് തന്നെ ചെയ്യണമെന്നും വീട്ടിൽ നിന്ന് പോലും ഭക്ഷണം ഉണ്ടാക്കി കൊണ്ട് വന്ന് നൽകാൻ കഴിയില്ലെന്നുമുള്ള നിബന്ധനകൾ അംഗീകരിക്കാൻ കഴിയില്ലെന്നും ലാഭകരമായി നടത്താൻ കഴിയില്ലെന്നും കുടുംബശ്രീ സിഡിഎസും അറിയിച്ചതോടെ കണ്ടിജൻ്റ് ജീവനക്കാരനെ വച്ച് ടോയ്‌ലറ്റ് സൗകര്യങ്ങൾ മാത്രമായി പദ്ധതി നഗരസഭ നേരിട്ട് ഉന്തി തള്ളുകയായിരുന്നു. പദ്ധതിയുടെ നടത്തിപ്പ് പൊറത്തിശ്ശേരി സ്വദേശി ലേലത്തിലൂടെ 25000 രൂപ അഡ്വാൻസും 10500 രൂപ പ്രതിമാസ വാടകയും എന്ന വ്യവസ്ഥകളിൽ ഏറ്റെടുത്തതോടെയാണ് അറ്റകുറ്റപ്പണികൾക്കായി നാല് വർഷം മുമ്പ് മാത്രം ഉദ്ഘാടനം ചെയ്ത കെട്ടിടം അടച്ചിട്ടിരിക്കുന്നത്.

ഇരിങ്ങാലക്കുടയിലേക്ക് വീണ്ടും അധ്യാപക അവാർഡ്
ഇരിങ്ങാലക്കുടയിലേക്ക് വീണ്ടും അധ്യാപക അവാർഡ്; ജെനിൽ ജോണിനുള്ള അംഗീകാരം ദേശീയ തലത്തിൽ ശ്രദ്ധ നേടിയ വാട്ടർ ബെൽ ഉൾപ്പെടെയുള്ള പദ്ധതികളുടെ ആവിഷ്ക്കാരത്തിന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലേക്ക് വീണ്ടും സംസ്ഥാന അധ്യാപക അവാർഡ്. ഇരിങ്ങാലക്കുട മടത്തിക്കര സ്വദേശി യും ക്രൈസ്റ്റ് കോളേജ് റിട്ട സൂപ്രണ്ട് ജോണിൻ്റെ മകനുമായ മടത്തിക്കര കിഴക്കേ വീട്ടിൽ ജെനിൽ ജോണിനെ തേടിയാണ് സംസ്ഥാനതലത്തിലുള്ള അംഗീകാരം എത്തിയിരിക്കുന്നത്. വിദ്യാഭ്യാസ, ആരോഗ്യ ,കായിക മേഖലകളിൽ നടത്തിയ ഇടപെടലുകളാണ് തലോർ സെൻ്റ് തെരസിറ്റാസ് യുപി സ്‌കൂളിലെ കായികവിഭാഗം അധ്യാപകനായ ജെനിൽ ജോണിന് പുരസ്‌കാരം നേടികൊടുത്തിരിക്കുന്നത്. വിദ്യാർഥികളിൽ ജലപാനശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ 2016 ൽ ജെനിൽ ആവിഷ്ക്കരിച്ച വാട്ടർബെൽ പദ്ധതി ദേശീയതലത്തിൽ ശ്രദ്ധ നേടി. ഉപജില്ല കായിക മേളയിൽ തലോർ സ്‌കൂളിനെ കഴിഞ്ഞ 14 വർഷങ്ങളിലും ജേതാക്കൾ ആക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. കോവിഡ് ഘട്ടത്തിൽ ഓൺലൈൻ പഠനം സംബന്ധിച്ച സംസ്ഥാനതല കമ്മിറ്റിയിൽ അംഗമായിരുന്നു. ഇന്ത്യൻ ഹാൻഡ് ബോൾ ടീം അംഗമായി നാല് അന്താരാഷ്ട്ര മൽസരങ്ങളിൽ കളിച്ചിട്ടുള്ള ജെനിൽ ജോൺ ഡൽഹിയിൽ നടന്ന അന്താരാഷ്ട്ര നാടകോൽസവത്തിൽ പങ്കെടുത്തിട്ടുണ്ട്. കേശദാനത്തിൻ്റെ പ്രാധാന്യം എടുത്ത് പറയുന്ന ” മൊട്ടത്തലച്ചി ” ഉൾപ്പെടെ 25 ഓളം ഷോർട്ട് ഫിലിമുകൾ നിർമ്മിച്ചിട്ടുണ്ട്. സ്പോർട്സ് സൈക്കോളജിയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര കനേഡിയൻ ജേണലിൽ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2010 ൽ ചേലക്കര പങ്ങാരപ്പിള്ളി സെൻ്റ് ജോസഫ് യു പി സ്‌കൂളിൽ നിന്നാണ് അധ്യാപക ജീവിതം ആരംഭിച്ചത്. നേരത്തെ ക്രൈസ്റ്റ് കോളേജിലും മാള ബിഎഡ് കോളേജിലും ഗസ്റ്റ് അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. ഫിസിക്കൽ എഡ്യൂക്കേഷനിൽ എം ജി സർവകലാശാലയിൽ നിന്നും എം ഫിൽ ബിരുദം നേടിയിട്ടുള്ള ജെനിൽ ജോൺ സ്പോർട്സ് സൈക്കോളജിയിൽ നടത്തുന്ന ഗവേഷണത്തിൻ്റെ അവസാനഘട്ടത്തിലാണ്. എസ്ബിഐ ഉദ്യോഗസ്ഥയായ സോണിയയാണ് ഭാര്യ. ജോവന്ന , ഡൊമിനിക് എന്നിവർ മക്കളാണ്. സംസ്ഥാനതലത്തിലുള്ള അംഗീകാരം നേടിയ അധ്യാപകനെ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ, വാർഡ് കൗൺസിലർ എം എസ് ദാസൻ തുടങ്ങിയവർ വീട്ടിലെത്തി അഭിനന്ദിച്ചു.

ഇരിങ്ങാലക്കുട നഗരസഭ മൈതാനത്ത് നടന്ന ഓണാഘോഷം; പ്രതിഷേധ ഫുട്ബോളുമായി യുവമോർച്ച; മൈതാനത്തിൻ്റെ ഉപയോഗം സംബന്ധിച്ച് നിയമാവലിക്ക് രൂപം നൽകണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ്
ഇരിങ്ങാലക്കുട നഗരസഭ മൈതാനത്ത് നടന്ന ഓണാഘോഷം; പ്രതിഷേധ ഫുട്ബോളുമായി യുവമോർച്ച; മൈതാനത്തിൻ്റെ ഉപയോഗം സംബന്ധിച്ച് നിയമാവലിക്ക് രൂപം നൽകണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ്

ഇരിങ്ങാലക്കുട : ഐസിഎൽ ഫിൻകോർപ്പിൻ്റെ നേതൃത്വത്തിൽ നടത്തിയ ഓണാഘോഷ പരിപാടിയെ തുടർന്ന് നഗരസഭ മൈതാനം അലങ്കാലമായതിൽ പ്രതിഷേധവുമായി സംഘടനകൾ. മൈതാനത്ത് നടത്തിയ അവാർഡ് ഷോയ്ക്ക് വേണ്ടി നിർമ്മിച്ച സ്‌റ്റേജിനും പന്തലിനും വേണ്ടി മൈതാനത്ത് കൂറ്റൻ വണ്ടികൾ ഇറക്കിയതിനും പരിപാടിയെ തുടർന്ന് മൈതാനം പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളുടെ നിക്ഷേപ കേന്ദ്രമായി മാറിയതിനെ ചൊല്ലിയുമാണ് വിമർശനങ്ങൾ . നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിൽ ഗോൾ പോസ്റ്റ് തകർന്നതായും കായികപ്രേമികൾ ചൂണ്ടിക്കാണിക്കുന്നു. മൈതാനത്തിൻ്റെ അവസ്ഥയ്ക്കെതിരെ പ്രതിഷേധ ഫുട്ബോൾ കളിച്ച് കൊണ്ട് യുവമോർച്ച രംഗത്ത് വന്നു. മൈതാനം പൂർവസ്ഥിതിയിലാക്കാൻ നഗരസഭ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് യുവമോർച്ച ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് സുഖിൻ പടിയൂർ അധ്യക്ഷത വഹിച്ചു

കൗൺസിലിൻ്റെ അംഗീകാരമില്ലാതെയാണ് മൈതാനം പരിപാടിയ്ക്ക് വിട്ടു നൽകിയതെന്നും മൈതാനം കേടാകുമെന്ന് പറഞ്ഞ് ചില സംഘടനകൾക്ക് മൈതാനം നൽകാതിരുന്ന നഗരസഭ അധികൃതർ ഇത് സംബന്ധിച്ച് വ്യക്തമായ മാനദണ്ഡങ്ങൾ ഉണ്ടാക്കണമെന്നും സ്ഥലം സന്ദർശിച്ച എൽഡിഎഫ് കൗൺസിലർമാരായ പി വി ശിവകുമാർ, കെ എസ് പ്രസാദ്, ലേഖ ഷാജൻ , നന്ദുലാൽ എന്നിവർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് എൽഡിഎഫ് നഗരസഭ അധികൃതർക്ക് രേഖാമൂലം പരാതി നൽകി.

അതേ സമയം നിർമ്മാണ സാമഗ്രികൾ നീക്കം ചെയ്യുന്നതോടെ മൈതാനം പൂർവസ്ഥിതിയിലാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും പരിപാടിയുടെ അടുത്ത ദിവസം തന്നെ മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചിരുന്നതായും ഐസിഎൽ അധികൃതർ അറിയിച്ചു.

ഇരിങ്ങാലക്കുട ടൗൺ സഹകരണബാങ്ക് ഹെഡ് ഓഫീസിന് മുന്നിൽ താത്കാലിക മതിൽ നിർമ്മിച്ചത് ഒരു വിഭാഗം ജീവനക്കാർ; നീക്കം പ്രതിഷേധസമരങ്ങളെ തടയാൻ
ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് ഹെഡ് ഓഫീസിന് മുന്നിൽ താത്കാലിക മതിൽ നിർമ്മിച്ചതിന് പിന്നിൽ ഒരു വിഭാഗം ജീവനക്കാർ; നീക്കം ബാങ്കിന് മുന്നിൽ നിക്ഷേപകർ നടത്തുന്ന സമരങ്ങൾ നിയന്ത്രിക്കാനെന്ന് സൂചന

ഇരിങ്ങാലക്കുട : ആർബിഐ യുടെ നിയന്ത്രണത്തിലുള്ള ടൗൺ സഹകരണ ബാങ്ക് ഹെഡ് ഓഫീസിന് മുന്നിൽ താത്കാലിക മതിൽ നിർമ്മിച്ചതിന് പിന്നിൽ ഒരു വിഭാഗം ബാങ്ക് ജീവനക്കാർ. കെഎസ്ടിപി യുടെ നേതൃത്വത്തിൽ നടന്ന റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ബാങ്കിൻ്റെ മതിൽ പൊളിച്ചു നീക്കിയത്. സാമ്പത്തിക അച്ചടക്കം പാലിക്കാഞ്ഞതിനെ തുടർന്ന് കഴിഞ്ഞ വർഷം ബാങ്ക് ആർബിഐ യുടെ നിയന്ത്രണത്തിൽ ആവുകയും സാമ്പത്തിക ഇടപാടുകൾക്കും നിയന്ത്രണം വന്നതോടെ ബാങ്കും പരിസരങ്ങളും നിശ്ചലമായ അവസ്ഥയിലായിരുന്നു. എന്നാൽ പണം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകർ ശക്തമായ പ്രതിഷേധങ്ങളുമായി ബാങ്ക് അങ്കണത്തിൽ എത്തി തുടങ്ങിയതോടെ എത്തിയതോടെ പ്രതിരോധത്തിലായ ഒരു വിഭാഗം ജീവനക്കാരാണ് താത്കാലിക മതിലും ഗേറ്റും നിർമ്മിക്കാൻ മുൻകൈ എടുത്തത്. നിർമ്മാണത്തിനായി ഫണ്ട് അനുവദിക്കാൻ നിർവാഹമില്ലെന്ന് ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയും മാനേജ്മെൻ്റും വ്യക്തമാക്കിയതോടെ പണം പിരിച്ചെടുത്ത് ഒരു വിഭാഗം ജീവനക്കാർ തന്നെ നിർമ്മാണത്തിനായി ഇറങ്ങുകയായിരുന്നു. ഷീറ്റ് കൊണ്ടുള്ള താത്കാലിക മതിലാണ് ഇപ്പോൾ നിർമ്മിച്ചിരിക്കുന്നത് . ഗേറ്റിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പുറക് വശത്ത് കൂടി പ്രവേശിക്കേണ്ടതാണെന്ന നോട്ടീസും പതിച്ചിട്ടുണ്ട്. തിരുവോണനാളിൽ ബാങ്കിന് മുന്നിൽ നിക്ഷേപകർ പട്ടിണി സമരം പ്രഖ്യാപിച്ചിരുന്നു. ഇത് തടയാനാണ് ജീവനക്കാരിൽ ഒരു വിഭാഗം അടിയന്തരമായി ഉണർന്ന് പ്രവർത്തിച്ചതെന്നാണ് സൂചന.

ടൗൺ ബാങ്ക് നിക്ഷേപകരെയും മാധ്യമ പ്രവർത്തകരെയും തടഞ്ഞ സംഭവത്തിൽ വിമർശനവുമായി മുൻ നഗരസഭ ചെയർപേഴ്സനും മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായിരുന്ന ബെൻസി ഡേവിഡ്
ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് നിക്ഷേപകരെ തടയാൻ പോലീസും ചിലരും ശ്രമിച്ച നടപടി നിർഭാഗ്യകരമെന്ന് നഗരസഭ മുൻ ചെയർപേഴ്‌സനും മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായിരുന്ന ബെൻസി ഡേവിഡ് ; മാധ്യമപ്രവർത്തകർക്ക് നേരെ യൂത്ത് കോൺഗ്രസും ദിവസക്കൂലിക്കാരും തിരിഞ്ഞത് പാർട്ടി നേതൃത്വത്തിന് വലിയ അപമാനം സൃഷ്ടിച്ചതായും ഇത്തരം നിലപാടുകൾ ഉപേക്ഷിച്ച് നിക്ഷേപകരുടെ കണ്ണീരൊപ്പാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നും വിമർശനം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ഓഫീസിൽ എത്തിയ ടൗൺ സഹകരണ ബാങ്ക് നിക്ഷേപകരെ തടയാൻ പോലീസും മറ്റ് ചിലരും ശ്രമിച്ച നടപടി നിർഭാഗ്യകരമെന്നും കഷ്ടപെട്ട് പണം സമ്പാദിച്ച സാധാരണക്കാരെ ആശ്വസിപ്പിക്കേണ്ട രാഷ്‌ട്രീയ നേതൃത്യങ്ങൾ പിരിച്ച് വിട്ട താത്കാലിക ജീവനക്കാരെയും യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും ഉപയോഗിച്ച് നിക്ഷേപകരെ അധിക്ഷേപിച്ചത് കോൺഗ്രസ് പാർട്ടിയുടെ ജനകീയ പ്രതിഛായയ്ക്ക് ഭംഗം വരുത്തിയതായും ഇരിങ്ങാലക്കുട നഗരസഭ മുൻ ചെയർപേഴ്സനും മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായിരുന്ന ബെൻസി ഡേവിഡ് . സമൂഹമാധ്യമത്തിലൂടെയാണ് സ്വാതന്ത്ര്യദിനത്തിൽ പട്ടണത്തിൽ അരങ്ങേറിയ സംഭവങ്ങളിൽ മുൻചെയർപേഴ്സൻ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. നിക്ഷേപകരുടെ മുദ്രാവാക്യങ്ങൾ ബാങ്കിൻ്റെ പഴയ ഭരണ സമിതിക്കും പ്രാദേശിക നേതൃത്വത്തിനും അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടെങ്കിലും പണം നഷ്ടപ്പെട്ടവരുടെ നെഞ്ച് പൊട്ടിയുള്ള വേദനയാണെന്ന് കോൺഗ്രസ് തിരിച്ചറിയണം. യൂത്ത് കോൺഗ്രസ് പ്രവർത്തകരും ദിവസക്കൂലിക്കാരും ചേർന്ന് മാധ്യമ പ്രവർത്തകർക്ക് നേരെ തിരിഞ്ഞതും പാർട്ടി നേതൃത്വത്തിന് വലിയ അപമാനമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരം നിലപാടുകൾ അവസാനിപ്പിച്ച് സാധാരണക്കാരായ നിക്ഷേപകരുടെ കണ്ണീർ ഒപ്പാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നും മഹിള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട്, ജില്ലാ ആസൂത്രണ സമിതി അംഗം, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, പൊറത്തിശ്ശേരി മണ്ഡലം കോൺഗ്രസ് സെക്രട്ടറി, ജനശ്രീ നിയോജകമണ്ഡലം ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ച മുൻചെയർപേഴ്‌സൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇരിങ്ങാലക്കുട ടൗൺ സഹകരണബാങ്ക് ; സർഫാസി ആകട് പ്രകാരം പിടിച്ചെടുത്ത വസ്തുവകകളുടെയും കുടിശ്ശികകാരുടെയും പട്ടികയിൽ അഞ്ഞൂറിലധികം പേർ
ഇരിങ്ങാലക്കുട ടൗൺ സഹകരണബാങ്ക് ; സർഫാസി ആക്ട് പ്രകാരം പിടിച്ചെടുത്ത വസ്‌തുവകകളുടെയും കുടിശ്ശികകാരുടെയും പട്ടികയിൽ അഞ്ഞൂറിൽ അധികം പേർ

തൃശ്ശൂർ: 2002 ലെ സർഫാസി ആക്ട് പ്രകാരം ലോൺ തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് പിടിച്ചെടുത്ത വസ്തുവകകളുടെയും കുടിശ്ശികകാരുടെയും പട്ടികയിൽ 551 പേർ. മെയിൻ ബ്രാഞ്ചിൽ നിന്നും മറ്റ് ബ്രാഞ്ചുകളിൽ നിന്നുമായി ലോൺ എടുത്ത് കുടിശ്ശിക വരുത്തിയ ഇവരിൽ പലരുടെയും പേരിൽ കോടികളുടെ ബാധ്യതകളാണുളളത്. മെയിൻ ബ്രാഞ്ചിൽ നിന്നും ലക്ഷങ്ങളുടെയും കോടികളുടെയും ലോൺ എടുത്ത് തിരിച്ചടവിൽ വീഴ്ച വരുത്തിയവരുടെ പട്ടികയിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് റോഡിൽ മാളിയേക്കൽ കൂനൻ വീട്ടിൽ പ്രിൻസ് ജോസ്, ഇരിങ്ങാലക്കുട ഓടമ്പിള്ളി ലൈനിൽ ജോർജ് അറയ്ക്കൽ , ഇരിങ്ങാലക്കുട മടത്തിക്കര പള്ളായി ബാബു , ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി മാന്ത്ര ജോയ്, ഇരിങ്ങാലക്കുട കൊളങ്ങര വീട്ടിൽ രാധാകൃഷ്ണൻ , ക്രൈസ്റ്റ് നഗറിൽ മാളിയേക്കൽ കൂനൻ വിജി ജോസ് തുടങ്ങി അഞ്ഞൂറിലധികം പേരുകളാണ് കുടിശ്ശിക വരുത്തിയവരുടെ പട്ടികയിൽ ബാങ്കിൻ്റെ വെബ്സൈറ്റിൽ ഉള്ളത്. മെയിൻ ബ്രാഞ്ച് കൂടാതെ നട, തലോർ, വെള്ളാങ്ങല്ലൂർ , ചാലക്കുടി, കോടാലി , കൊരട്ടി, കൊടകര, ആളൂർ, മാള, അന്നമനട, കാട്ടൂർ, കരുവന്നൂർ , ആമ്പല്ലൂർ തുടങ്ങിയ ബ്രാഞ്ചുകളിൽ നിന്നായിട്ടാണ് ലോണുകൾ നൽകിയിട്ടുളളത്.

ഇരിങ്ങാലക്കുട ടൗൺ ബാങ്ക് പ്രതിസന്ധി; തിരുവോണ നാളിൽ ബാങ്കിന് മുന്നിൽ പട്ടിണിസമരം
ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൻ്റെ പുനരുദ്ധാരണത്തിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ബാങ്കിൻ്റെ മൂലധന നിക്ഷേപത്തിൻ്റെ പങ്കാളികളാകണമെന്ന് ബാങ്ക് നിക്ഷേപക സംരക്ഷണ സമിതി; തിരുവോണനാളിൽ ബാങ്കിന് മുന്നിൽ പട്ടിണി സമരം നടത്തുമെന്നും നിക്ഷേപകർ

തൃശ്ശൂർ: ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൻ്റെ പുനരുദ്ധാരണത്തിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ബാങ്കിൻ്റെ മൂലധന നിക്ഷേപത്തിൽ പങ്കാളികളാകണമെന്നും ഫൊറൻസിക് ഓഡിറ്റ് നടത്തണമെന്നും ബാങ്കിൻ്റെ പ്രതിസന്ധിക്ക് കാരണമായ ഭരണസമിതി അംഗങ്ങളുടെ സ്വത്തുകൾ കണ്ട് കെട്ടി നിക്ഷേപകർക്ക് പണം നൽകണമെന്നും നിക്ഷേപകരെ അധിക്ഷേപിച്ച ബാങ്ക് മുൻ ഭരണ സമിതി ചെയർമാൻ കൂടിയായ നഗരസഭ ചെയർമാൻ എം പി ജാക്സൻ രാജിവയ്ക്കണമെന്നും ഐടിയു ബാങ്ക് നിക്ഷേപ സംരക്ഷണസമിതി. 2019 മുതൽ ആർബിഐ നൽകിയ നിബന്ധനകൾ പാലിക്കാഞ്ഞതിനെ തുടർന്നാണ് കഴിഞ്ഞ വർഷം ജൂലൈ 30 ന് ബാങ്ക് ആർബിഐ നിയന്ത്രണത്തിലാക്കിയത്. മൂല്യമില്ലാത്ത വസ്തുക്കൾ ഈടാക്കി സ്വീകരിച്ച് വായ്പകൾ നൽകിയതും യോഗ്യരല്ലാത്തവരെ ജീവനക്കാരായി നിയമിച്ചതും നിയമ വിരുദ്ധമായി ബ്രാഞ്ചുകൾ ആരംഭിച്ചതുമെല്ലാം ബാങ്കിൻ്റെ പതനത്തിന് കാരണമായി. 123 കോടി രൂപ സഞ്ചിത നഷ്ടം കാണിക്കുന്ന ബാങ്കിൽ 482 കോടി രൂപയാണ് നിക്ഷേപകർക്ക് ലഭിക്കാനുള്ളത്. ഡിഐസിജിസി മുഖാന്തരം നിക്ഷേപകർക്ക് കൊടുത്ത തീർത്ത 462 കോടി രൂപ തിരികെ ലഭിക്കാനായി ബാങ്കിൻ്റെ ഗവൺമെൻ്റ് സെക്യൂരിറ്റികൾ മുതലായ ഇനത്തിൽ 382 കോടി രൂപ മരവിപ്പിച്ച് നിർത്തിയിരിക്കുകയാണ്. പലിശ 7.5 ശതമാനത്തിൽ നിന്നും 2 ആക്കി കുറച്ച് കഴിഞ്ഞു . നിയമവിരുദ്ധമായി ആരംഭിച്ച ബ്രാഞ്ചുകൾക്ക് കൊടുക്കുന്ന 9 കോടി രൂപ വാടകയും ജീവനക്കാരുടെ ശമ്പള ഇനത്തിൽ പ്രതിവർഷം 4 കോടി രൂപയുമാണ് ബാങ്ക് ചിലവഴിക്കുന്നത് . തിരുവോണ നാളിൽ ബാങ്ക് ഹെഡ് ഓഫീസിന് മുന്നിൽ പട്ടിണി സമരം നടത്തുമെന്നും സമര സമിതി നേതാക്കളായ പ്രിൻസ് മാത്യു, ലിയോ പി ആൻ്റോ, ജോസ് സി കെ , അഡ്വ ആൻ്റണി തെക്കേക്കര, സനോജ് മോഹൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

കനത്ത മഴ; മുകുന്ദപുരം താലൂക്കിൽ കൂടുതൽ ക്യാമ്പുകൾ തുറന്നു
കനത്ത മഴ; മുകുന്ദപുരം താലൂക്കിൽ കൂടുതൽ ക്യാമ്പുകൾ തുറന്നു; കാറളം നന്തിയിലും കാട്ടൂർ ചെമ്പൻ ചാലിലും ഇരിങ്ങാലക്കുട ആസാദ് റോഡിലും വീടുകൾ വെള്ളക്കെട്ടിൽ; പടിയൂരിൽ തെങ്ങ് വീണ് വീടിന് ഭാഗിക നഷ്ടം; കാറളത്ത് വാർഡ് 6 ൽ കിണർ ഇടിഞ്ഞു.

ഇരിങ്ങാലക്കുട : തുടർച്ചയായ മഴയിൽ വീടുകൾ വെള്ളക്കെട്ടിൽ ആയതോടെ മുകുന്ദപുരം താലൂക്കിൽ കൂടുതൽ പേർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്. ഇരിങ്ങാലക്കുട വില്ലേജിൽ ജവഹർ നഗറിലെ പകൽ വീട്ടിൽ ആരംഭിച്ച ക്യാമ്പിൽ അഞ്ച് പേരും തൊട്ടിപ്പാളിൽ കെഎസ് യു പി സ്‌കൂളിലെ ക്യാമ്പിൽ മൂന്ന് പേരും നെല്ലായി വില്ലേജിൽ ജെയുപി സ്കൂളിലെ ക്യാമ്പിൽ 36 പേരുമാണ് കഴിയുന്നത്. ഇരിങ്ങാലക്കുട മണ്ഡലത്തിൽ കാറളത്ത് വാർഡ് ഒന്ന് നന്തിയിൽ പത്തോളം വീടുകളും കാട്ടൂരിൽ വാർഡ് 14 ൽ നെടുമ്പുരയിൽ എട്ടോളാം വീടുകളും വെള്ളക്കെട്ടിലാണ്. വെള്ളം കയറിയ പ്രദേശങ്ങൾ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ , പഞ്ചായത്ത് , വില്ലേജ് അധികൃതർ എന്നിവർ സന്ദർശിച്ചു .പടിയൂർ പഞ്ചായത്തിൽ വൈക്കം അമ്പലത്തിൻ്റെ അടുത്ത് തെങ്ങ് വീണ് കലവറപറമ്പിൽ ജോസഫ് സീമോൻ്റെ വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കാറളം പഞ്ചായത്തിൽ വാർഡ് 6 ൽ മറൂക്കാരൻ ജയപ്രകാശിൻ്റെ കിണറിൻ്റെ ഒരു റിംഗ് കഴിഞ്ഞ ദിവസം രാത്രിയിൽ ഇടിഞ്ഞിട്ടുണ്ട്.

കരുവന്നൂർ പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇല്ലിക്കൽ റെഗുലേറ്ററിൻ്റെ ഷട്ടറുകൾ തുറന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരാൻ സാധ്യത ഉണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്