Reviews – First Edition News

കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് സംസ്ഥാന സമ്മേളനം കോഴിക്കോട് ഫെബ്രുവരി 14 ന്
സംസ്ഥാന സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് കേരള സ്റ്റേറ്റ് എക്സ്- സർവ്വീസസ് ലീഗ് ; സംഘടനയുടെ സംസ്ഥാന സമ്മേളനം ഫെബ്രുവരി 14 ന്

ഇരിങ്ങാലക്കുട : വിമുക്തഭടൻമാർക്ക് സംസ്ഥാന സർക്കാറിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന പരാതിയുമായി കേരള സ്റ്റേറ്റ് എക്സ്- സർവ്വീസസ് ലീഗ് . ഫെബ്രുവരി 14 ന് കോഴിക്കോട് ചേരുന്ന സംഘടനയുടെ സംസ്ഥാന സമ്മേളനം സർക്കാരിന് മുമ്പിൽ ആവശ്യങ്ങൾ ഉന്നയിക്കുമെന്ന് സംഘടനയുടെ ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡൻ്റ് ക്യാപ്റ്റൻ സോമൻ, സെക്രട്ടറി ജോർജ് എം ഡി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം വിമുക്തഭടൻമാരാണുള്ളത്. മൂന്ന് ലക്ഷത്തോളം കുടുംബങ്ങൾ ഇവരെ ആശ്രയിച്ചാണ് കഴിയുന്നത്. സമ്മേളനം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ട്രഷറർ സി കെ വൽസൻ, യൂണിറ്റ് പ്രസിഡൻ്റ് ജിജിമോൻ റപ്പായി, വനിതാ വിംഗ് കൺവീനർ രമ കൃഷ്ണമൂർത്തി എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു

മുരിയാട് പഞ്ചായത്തിലെ പുല്ലൂർ പൊതുമ്പുച്ചിറ ടൂറിസം ഹബ്ബാകാൻ ഒരുങ്ങുന്നു; നിർമ്മാണ പ്രവർത്തനങ്ങൾ 90 ലക്ഷം രൂപ ചിലവിൽ
മുരിയാട് പഞ്ചായത്തിലെ പുല്ലൂർ പൊതുമ്പുചിറ ടൂറിസം ഹബ്ബാവാൻ ഒരുങ്ങുന്നു; നിർമ്മാണ പ്രവർത്തനങ്ങൾ 90 ലക്ഷം രൂപ ചിലവിൽ

ഇരിങ്ങാലക്കുട :സംസ്ഥാന സർക്കാരിന്റെ ടൂറിസം വകുപ്പ് ആവിഷ്ക്കരിച്ച ഡെസ്റ്റിനേഷൻ ടൂറിസം ചലഞ്ച് പ്രോഗ്രാമിൻ്റെ ഭാഗമായി അനുമതി ലഭിച്ച മുരിയാട് പഞ്ചായത്തിലെ പുല്ലൂർ പൊതുമ്പു ചിറയിൽ ടൂറിസം നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ ആസ്തി വികസന ഫണ്ടും സംസ്ഥാന സർക്കാരിൻ്റെ ടൂറിസം വകുപ്പ് അനുവദിച്ച ഫണ്ടും മുരിയാട് ഗ്രാമപഞ്ചായത്ത് ഫണ്ടും സംയോജിപ്പിച്ച് 90 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

മൂന്ന് ഘട്ടമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൻ്റെ നിർമ്മാണോദ്ഘാടനം പൊതുമ്പു ചിറക്ക് സമീപം നടന്ന ചടങ്ങിൽ വെച്ച് പദ്ധതിയുടെ ത്രിമാന ചിത്രങ്ങൾ പ്രകാശനം ചെയ്തു കൊണ്ട് ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിച്ചു.

ചടങ്ങിൽ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ , വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധനേഷ് കെ.എസ്, എന്നിവർ മുഖ്യാതിഥികളായിരുന്നു. മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരിത സുരേഷ് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.യു.വിജയൻ ഭരണസമിതി അംഗം തോമസ് തൊകലത്ത് എന്നിവർ ആശംസകൾ നേർന്നു. മുരിയാട് ഗ്രാമപഞ്ചായത്ത് അസി എഞ്ചിനിയർ സിമി സെബാസ്റ്റ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു.ഭരണ സമിതി അംഗം സേവ്യർ ആളൂക്കാരൻ സ്വാഗതവും മുരിയാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.പി ജസീന്ത നന്ദിയും പറഞ്ഞു. ആദ്യഘട്ട നിർമ്മാണം 6 മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആളൂരിൽ വൻ കഞ്ചാവ് വേട്ട; ഒന്നരക്കിലോയിലധികം കഞ്ചാവുമായി കാപ്പ കേസിലെ പ്രതിയടക്കം മൂന്ന് പേർ പിടിയിൽ
ആളൂരിൽ വൻ കഞ്ചാവ് വേട്ട; ഒന്നരക്കിലോയിൽ അധികം കഞ്ചാവുമായി കാപ്പ കേസിലെ പ്രതിയടക്കം മൂന്ന് പേർ പിടിയിൽ

ഇരിങ്ങാലക്കുട : ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പഞ്ഞപ്പിള്ളിയിൽ വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്ന കാപ്പ പ്രകാരം നാടുകടത്തപ്പെട്ട പ്രതിയടക്കം മൂന്നുപേർ പിടിയിൽ.

കൊലപാതക കേസ്,പോലീസുകാരനെ ആക്രമിച്ച കേസ് എന്നിങ്ങനെ നിരവധി കേസുകളിലെ പ്രതിയും കാപ്പ പ്രകാരം നാടുകടത്തപ്പെട്ട ചേർപ്പ് സ്വദേശി മിജോ ജോസ് ( 35) ,കവർച്ചകേസടക്കം നിരവധി കേസുകളിലെ പ്രതിയായ പുതുക്കാട് പോലീസ് സ്റ്റേഷൻ റൗഡി കല്ലൂർ സ്വദേശി അനീഷ് എന്ന പാമ്പ് അനീഷ് (25) ,ഊരകം സ്വദേശി സതീഷ് ബാബു ( 39) എന്നിവരാണ് പിടിയിലായത്.

സതീഷ് ബാബുവാണ് ഒരു മാസം മുൻപ് ഈ വീട് വാടകയ്ക്ക് എടുത്തത്.

കമ്പം , തേനി എന്നീ സ്ഥലങ്ങളിൽ നിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് ചെറിയ ചെറിയ പാക്കറ്റുകളിലാക്കി വിൽപ്പന നടത്തി വരികയായിരുന്നു.

പ്രതികളിൽ നിന്ന് 1.660 കിലോ കഞ്ചാവ് പിടിച്ചെടുത്തു.

റൂറൽ ഡിസിപി ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്

ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ ജി സുരേഷിന്റെ നേതൃത്വത്തിൽ മാള സി ഐ സജിൻ ശശി, ആളൂർ എസ് ഐ മാരായ സുബിന്ത്,പ്രമോദ്, രാധാകൃഷ്ണൻ, ചേർപ്പ് എസ് ഐ പ്രദീപൻ, സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ബാബു ടി ആർ,സിവിൽ പോലീസ് ഓഫീസർമാരായ അനിൽകുമാർ, അനൂപ്, ബിജുകുമാർ, ബിലഹരി, ആഷിക്. എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

മൂന്ന് പ്രതികളെയുംചാലക്കുടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കാപ്പ ഉത്തരവ് ലംഘിച്ച് തൃശ്ശൂർ റവന്യു ജില്ലയിൽ പ്രവേശിച്ച കേസിലെ പ്രതി ആളൂരിൽ അറസ്റ്റിൽ
കാപ്പ ഉത്തരവ് ലംഘിച്ച് തൃശ്ശൂർ റവന്യു ജില്ലയിൽ പ്രവേശിച്ച കേസിലെ പ്രതി ആളൂരിൽ അറസ്റ്റിൽ

ഇരിങ്ങാലക്കുട : കാപ്പ നിയപ്രകാരം തൃശ്ശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ജില്ലയിൽ പ്രവേശിച്ച ചാലക്കുടി തുരുത്തിപറമ്പ് തച്ചനാടൻ വീട്ടിൽ ജയൻ (34) എന്നയാളെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു.

ആറുമാസം തൃശ്ശൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് നിരോധനമുള്ള പ്രതി ജയൻ നിരോധന ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച് താമസിച്ചു വരികയായിരുന്നു.

തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ ജി സുരേഷിന്റെ നേതൃത്വത്തിൽ ആളൂർ എസ് ഐ സുരേന്ദ്രൻ,എസ് ഐ മാരായ ജയകൃഷ്ണൻ, റോയ്, എഎസ്ഐ സൂരജ് എന്നിവരായിരുന്നു പ്രതികളെ പിടികൂടിയത്.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വയനാടിനോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധവുമായി കിസാൻസഭ പ്രവർത്തകർ
വയനാടിനോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധവുമായി കിസാൻ സഭ പ്രവർത്തകർ

ഇരിങ്ങാലക്കുട : വയനാടിനോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധവുമായി കിസാൻ സഭ . വയനാടിനെ സംരക്ഷിക്കുക, വയനാടിനോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കിസാൻ സഭ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് കിസാൻ സഭ ജില്ലാ പ്രസിഡന്റ് കെ കെ രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡൻറ് ഒ. എസ് വേലായുധൻ അധ്യക്ഷത വഹിച്ചു. എഐടിയുസി മണ്ഡലം സെക്രട്ടറി കെ. കെ. ശിവൻ, സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.സി ബിജു എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി എ.ജെ ബേബി സ്വാഗതവും മണ്ഡലം കമ്മിറ്റി അംഗം മുരളി മണക്കാട്ടുംപടി നന്ദിയും പറഞ്ഞു.

കനത്ത മഴയിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ കൃഷിനാശം; മുനയം താത്കാലിക ബണ്ട് നിർമ്മാണം പാതിവഴിയിൽ തകർന്നു; എടക്കുളത്ത് തുടർച്ചയായ മഴയിൽ ഒരു വീടും ഭാഗികമായി തകർന്നു
കനത്ത മഴയിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ കൃഷി നാശം; മുനയം താത്കാലിക ബണ്ട് നിർമ്മാണം പാതി വഴിയിൽ തകർന്നു; എടക്കുളത്ത് തുടർച്ചയായ മഴയിൽ ഒരു വീടും ഭാഗികമായി തകർന്നു.

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ ആയിരത്തോളം എക്ടറിൽ കൃഷിനാശം . കാറളത്ത് 225 എക്ടറിലും കാട്ടൂരിൽ 10 എക്ടറിലും മുരിയാട് 360 എക്ടറിലും പൊറത്തിശ്ശേരിയിൽ 235 എക്ടറിലും ഇരിങ്ങാലക്കുടയിൽ 10 എക്ടറിലുമാണ് കൃഷി വെള്ളം കയറിയ അവസ്ഥയിലുള്ളത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ഞാറ് നടീൽ പൂർത്തിയാക്കിയവരാണ് ഇതിൽ അറുപത് ശതമാനം കർഷകരും. അതേ സമയം ജില്ലയിലെ ഷട്ടറുകളും തടയിണയകളും തുറന്നിട്ടുളളതിനാൽ വെള്ളം ധാരാളമായി ഒഴുകി പോകുന്ന സാഹചര്യവും നിലവിലുണ്ട്.

കനത്ത മഴയിൽ മുനയം താത്കാലിക ബണ്ട് നിർമ്മാണവും തകർന്ന അവസ്ഥയിലായി. ജില്ലയിലെ നെൽകൃഷി സംരക്ഷിക്കാൻ കനോലി കനാലും കരുവന്നൂർ പുഴയും സംഗമിക്കുന്നിടത്താണ് ഇറിഗേഷൻ വകുപ്പ് ലക്ഷങ്ങൾ ചിലവഴിച്ച് ബണ്ട് നിർമ്മിക്കുന്നത് . ബണ്ട് നിർമ്മാണത്തിനായി സ്ഥാപിച്ച മുളകൾ ചൊവ്വാഴ്ച ഉച്ചയോടെ തള്ളി പോവുകയായിരുന്നു. ബണ്ട് നിർമ്മാണം ഒരാഴ്ച മുമ്പാണ് ആരംഭിച്ചത്. മണ്ണിട്ട് നിറയ്ക്കുന്ന പ്രവൃത്തി ആരംഭിക്കുന്നതിന് മുമ്പാണ് മഴയിൽ ചണ്ടി വന്ന് അടിഞ്ഞും മറ്റും മുളകൾ തള്ളിപ്പോയിരിക്കുന്നത്.

മഴയിൽ പൂമംഗലം പഞ്ചായത്തിൽ എടക്കുളം കോമ്പാത്ത് അജിത്തിൻ്റെ വീടിന് ഭാഗികമായ നഷ്ടം ഉണ്ടായിട്ടുണ്ട്.

പതിനഞ്ചാമത് ദേശീയ പല്ലാവൂർ താളവാദ്യമഹോൽസവത്തിന് തിരി തെളിഞ്ഞു; പല്ലാവൂർ , തൃപ്പേക്കുളം പുരസ്കാരങ്ങൾ പരയ്ക്കാട് തങ്കപ്പൻമാരാർക്കും പിണ്ടിയത്ത് ചന്ദ്രൻനായർക്കും സമർപ്പിച്ചു
പതിനഞ്ചാമത് ദേശീയ പല്ലാവൂർ താളവാദ്യ മഹോൽസത്തിന് തിരി തെളിഞ്ഞു; പല്ലാവൂർ , തൃപ്പേക്കുളം പുരസ്കാരങ്ങൾ പരയ്ക്കാട് തങ്കപ്പൻമാരാർക്കും പിണ്ടിയത്ത് ചന്ദ്രൻനായർക്കും സമർപ്പിച്ചു.

ഇരിങ്ങാലക്കുട : പതിനഞ്ചാമത് ദേശീയ പല്ലാവൂർ താളവാദ്യ മഹോൽസവത്തിന് തിരി തെളിഞ്ഞു. സംഗമേശ സന്നിധിയിൽ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങ് കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്തു. കൂടൽ മാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പല്ലാവൂർ ഗുരുസ്മൃതി പുരസ്കാരം പരയ്ക്കാട് തങ്കപ്പൻമാരാർക്കും തൃപ്പേക്കുളം പുരസ്കാരം പിണ്ടിയത്ത് ചന്ദ്രൻനായർക്കും പ്രവാസി വ്യവസായി ടി വേണുഗോപാൽ മേനോൻ സമർപ്പിച്ചു. ഭരതനാട്യനർത്തകി പത്മിനി രാമചന്ദ്രൻ്റെ സ്മരണാർത്ഥം മകൻ പ്രേംചന്ദ്രൻ എർപ്പെടുത്തിയ പത്മജ്യോതി പുരസ്കാരങ്ങൾ കലൈമാമണി പ്രിയദർശിനി ഗോവിന്ദിനും മൃദംഗ വിദ്വാൻ കലൈമാമണി നെല്ലയ് ഡി കണ്ണനും മട്ടന്നൂർ ശങ്കരൻകുട്ടിയും ഗുരുദക്ഷിണ പുരസ്കാരങ്ങൾ കുഴൂർ വിജയൻമാരാർക്കും കാവശ്ശേരി കുട്ടികൃഷ്ണപിഷാരിക്കും ഡെട്രായൂട്ട് കലാക്ഷേത്ര ഡയറക്ടർ രാജേഷ് നായരും സമർപ്പിച്ചു. വി കലാധരൻ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. സമിതി രക്ഷാധികാരി കലാമണ്ഡലം ശിവദാസ് , ദേവസ്വം മെമ്പർ അഡ്വ കെ ജി അജയ്കുമാർ, സമിതി സെക്രട്ടറി കണ്ണമ്പിള്ളി ഗോപകുമാർ എന്നിവർ സംസാരിച്ചു.

ലയൺ ലേഡി ക്ലബിൻ്റെ ഹോളിഡേ ബസാർ ഡിസംബർ 7, 8 തീയതികളിൽ; പോസ്റ്റർ പ്രകാശനം ചെയ്തു
ലയൺ ലേഡി ക്ലബിൻ്റെ ഹോളിഡേ ബസാർ ഡിസംബർ 7, 8 തീയതികളിൽ; പോസ്റ്റർ പ്രകാശനം ചെയ്തു.

ഇരിങ്ങാലക്കുട : ഡിസംബർ 7, 8 തീയതികളിലായി ഇരിങ്ങാലക്കുട ലയൺ ലേഡി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ലയൺസ് ഹാളിൽ സംഘടിപ്പിക്കുന്ന ” ഹോളിഡേ ബസാർ 2024 ” ൻ്റെ പോസ്റ്റർ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് പ്രകാശനം ചെയ്തു. എക്സിബിഷൻ്റെ ഉദ്ഘാടനം ഡിസംബർ 7 ന് രാവിലെ 9 ന് ലയൺസ് മുൻ മൾട്ടിപ്പൾ കൗൺസിൽ ചെയർപേഴ്സൺ സുഷമ നന്ദകുമാർ നിർവഹിക്കും. രാവിലെ 9 മുതൽ വൈകിട്ട് 9 മണി വരെയായി നടക്കുന്ന എക്സിബിഷനിൽ വിവിധ ജില്ലകളിൽ നിന്നായി അമ്പതോളം സ്റ്റാളുകൾ ഉണ്ടായിരിക്കുമെന്ന് ലയൺ ലേഡി ക്ലബ് പ്രസിഡണ്ട് ഡോ ശ്രുതി ബിജു, സെക്രട്ടറി അന്ന ഡെയിൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. എക്സിബിഷനിൽ നിന്നും ലഭിക്കുന്ന തുക പൂർണ്ണമായും ജീവകാരുണ്യ പ്രവർത്തനങ്ങക്കായി വിനിയോഗിക്കും. ട്രഷറർ വിന്നി ജോർജ്ജ്, കോർഡിനേറ്റർ ഫെനി എബിൻ വെള്ളാനിക്കാരൻ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

ക്രൈസ്റ്റ് കോളേജിലെ സോഷ്യൽ വർക്ക് വകുപ്പിൻ്റെ ഫാ ഡിസ്മസ് അവാർഡുകൾ കൊടുന്ന സൈറിൻ സ്പെഷ്യൽ സ്കൂളിനും സിസ്റ്റർ കാന്തിക്കും ജൂറി അവാർഡ് ഫാ ജോൺസൻ അന്തിക്കാടിനും
ക്രൈസ്റ്റ് കോളേജിലെ സോഷ്യൽ വർക്ക് വകുപ്പിൻ്റെ ഫാ ഡിസ്മസ് അവാർഡുകൾ കൊടുന്ന സൈറിൻ സ്പെഷ്യൽ സ്കൂളിനും സിസ്റ്റർ കാന്തിക്കും ജൂറി അവാർഡ് ഫാ ജോൺസൻ അന്തിക്കാടിനും

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സോഷ്യൽ വർക്ക് വകുപ്പിൻ്റെ ഫാ ഡിസ്മസ് അവാർഡിന് കൊടുന്ന സൈറിൻ സ്പെഷ്യൽ സ്കൂളും ഇരിങ്ങാലക്കുട പ്രതീക്ഷ ട്രെയിനിംഗ് സെന്ററിലെ സിസ്റ്റർ കാന്തിയും സ്പെഷ്യൽ ജൂറി അവാർഡിന് തൃശ്ശൂർ പോപ്പ് പോൾ മേഴ്സി ഹോമിലെ ഫാ ജോൺസൻ അന്തിക്കാട്ടും അർഹരായി. പതിനായിരം രൂപയും ട്രോഫിയും അടങ്ങുന്ന അവാർഡുകൾ അടുത്ത വർഷം ഫെബ്രുവരിയിൽ സമ്മാനിക്കുമെന്ന് പ്രിൻസിപ്പൽ ഫാ ഡോ ജോളി ആൻഡ്രൂസ്, മാനേജർ ഫാ ജോയ് പീണിക്കപ്പറമ്പിൽ , സോഷ്യൽ വർക്ക് വകുപ്പിന്റെ സാമൂഹ്യ പ്രതിബദ്ധത പ്രവർത്തനങ്ങളുടെ കോർഡിനേറ്റർ ഫാ ജോയി വട്ടോളി എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഭിന്നശേഷി വിഭാഗത്തിൽ വരുമാന സംരംഭങ്ങൾ നടത്തി വിജയിപ്പിച്ച സ്നേഹഗിരി മിത്രാലയം സ്പെഷ്യൽ സ്കൂളിലെ നിതിൻ ഡേവിസിനും പ്രതീക്ഷ ട്രെയിനിംഗ് സെൻ്ററിലെ വിദ്യാർഥിയായ അഞ്ജുവിൻ്റെ അമ്മ ലിസി തോമസിനും അവാർഡുകൾ സമ്മാനിക്കും. വകുപ്പിൻ്റെ നേതൃത്വത്തിൽ 500 ഓളം ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിച്ച് വരുന്നുണ്ട്. കോളേജ് പിആർഒ ഫാ സിബി, ഡോ ടി വിവേകാനന്ദൻ, പ്രൊഫ ഷീബ വർഗ്ഗീസ്, പ്രൊഫ സജിത് എൻ എസ് , അശ്വതി എം എൻ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു

29-മത് കേരള രാജ്യാന്തര ചലച്ചിത്ര മേള; വിളംബരടൂറിംഗ് ടാക്കീസിന് ഇരിങ്ങാലക്കുടയിൽ സ്വീകരണം; ചലച്ചിത്ര സംസ്കാരം രൂപപ്പെടുത്തിയെടുക്കുന്നതിൽ ചലച്ചിത്രമേളകൾക്ക് നിർണ്ണായക പങ്കെന്നും എല്ലാ ക്യാംപസുകളിലും സജീവമായ ഫിലിം ക്ലബുകൾ ഉണ്ടാകേണ്ടതുണ്ടെന്നും മന്ത്രി ഡോ ആർ ബിന്ദു
29 – മത് കേരള രാജ്യാന്തര ചലച്ചിത്രമേള; വിളംബര ടൂറിംഗ് ടാക്കീസിന് ഇരിങ്ങാലക്കുടയിൽ സ്വീകരണം; ചലച്ചിത്ര സംസ്കാരം രൂപപ്പെടുത്തിയെടുക്കുന്നതിൽ ചലച്ചിത്രമേളകൾക്ക് നിർണ്ണായകമായ പങ്കാണുള്ളതെന്നും എല്ലാ ക്യാംപസുകളിലും ഫിലിം ക്ലബുകൾ ഉണ്ടാകേണ്ടതുണ്ടെന്നും മന്ത്രി ഡോ ആർ ബിന്ദു.

ഇരിങ്ങാലക്കുട : മലയാള നാടിൻ്റെ അഭിമാനങ്ങളിൽ ഒന്നാണ് എല്ലാം വർഷവും മികവുറ്റ രീതിയിൽ സംഘടിക്കപ്പെടുന്ന രാജ്യാന്തര ചലച്ചിത്രമേളയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കുന്ന 29 – മത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മുന്നോടിയായി നടക്കുന്ന വിളംബര ടൂറിംഗ് ടാക്കീസിൻ്റെ തൃശ്ശൂർ ജില്ലയിലെ ആദ്യ സ്വീകരണത്തിൻ്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് ഓട്ടോണമസ് കോളേജിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചലച്ചിത്ര സംസ്കാരം രൂപപ്പെടുത്തി എടുക്കുന്നതിൽ ഫിലിം സൊസൈറ്റികൾക്കും ചലച്ചിത്രമേളകൾക്കും നിർണ്ണായകമായ പങ്കാണുള്ളതെന്നും എല്ലാ ക്യാംപസുകളിലും സജീവമായ ഫിലിം ക്ലബുകൾ ഉണ്ടാകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു . ഫാ ജോസ് തെക്കൻ സെമിനാർ ഹാളിൽ നടന്ന സ്വീകരണ ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഫാ ഡോ ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് മുഖ്യാതിഥി ആയിരുന്നു കോളേജ് മാനേജർ ഫാ ജോയ് പീണിക്കപ്പറമ്പിൽ, സംസ്ഥാന ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് മെമ്പർ പ്രകാശ് ശ്രീധർ, അക്കാദമി ജനറൽ കൗൺസിൽ അംഗം സിബി കെ തോമസ്, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി രക്ഷാധികാരി പി കെ ഭരതൻമാസ്റ്റർ , ഡീൻ ഓഫ് ഇൻ്റർനാഷണൽ അഫേയ്ഴ്സ് ഡോ കെ ജെ വർഗ്ഗീസ് ,കൊട്ടക ഫിലിം ക്ലബ് സഹകോർഡിനേറ്റർ പ്രൊഫ ബിബിൻ തോമസ് എന്നിവർ സംസാരിച്ചു. തുടർന്ന് അപർണ്ണ സെൻ സംവിധാനം ചെയ്ത ബംഗാളി ചിത്രമായ ‘ ദി ജപ്പാനീസ് വൈഫ് ‘ പ്രദർശിപ്പിച്ചു.