കുട്ടംകുളം സംരക്ഷണ പ്രവൃത്തികൾക്ക് ഇന്ന് തുടക്കമാകും

കുട്ടംകുളം സംരക്ഷണ-സൗന്ദര്യവത്കരണ പ്രവൃത്തികൾക്ക് നാളെ തുടക്കമാകും.

 

ഇരിങ്ങാലക്കുട : സാമൂഹിക നീതിക്ക് വേണ്ടി നടന്ന സമരങ്ങളുടെ അടയാളമായ കുട്ടംകുളത്തിൻ്റെ സംരക്ഷണ- സൗന്ദര്യവത്കരണ പ്രവൃത്തികൾക്ക് നാളെ തുടക്കമാകും. 4.04 കോടി രൂപ ചിലവഴിച്ച് നവീകരിക്കുന്ന പ്രവ്യത്തിയുടെ ഉദ്ഘാടനം നവംബർ 4 ന് വൈകീട്ട് 4.30 ന് നടക്കുന്ന ചടങ്ങിൽ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പത്ര സമ്മേളനത്തിൽ അറിയിച്ചു. കുട്ടംകുളത്തിൻ്റെ പൈതൃക ഭാവത്തെ സംരക്ഷിച്ച് കൊണ്ട് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നിർവഹിക്കുക. 2021 മെയ് 16 നാണ് കനത്ത മഴയിൽ കുട്ടംകുളത്തിൻ്റെ തെക്കേ മതിൽ ഇടിഞ്ഞ് വീണത്. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി, ഭരണ സമിതി അംഗങ്ങളായ രാഘവൻ മുളങ്ങാടൻ, അഡ്വ കെ ജി അജയ്കുമാർ, വി സി പ്രഭാകരൻ , അഡ്മിനിസ്ട്രേറ്റർ ജി എസ് രാധേഷ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: