ഓപ്പറേഷൻ ” സൈ ഹണ്ട് ” ; തൃശ്ശൂർ റൂറൽ ജില്ലയിൽ 14 പേർ അറസ്റ്റിൽ

ഓപ്പറേഷൻ ” സൈ ഹണ്ട് ” ; തൃശ്ശൂർ റൂറൽ ജില്ലയിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി 22 കേന്ദ്രങ്ങളിൽ റെയ്ഡ്; 14 പേർ അറസ്റ്റിൽ

 

ഇരിങ്ങാലക്കുട : ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ ” സൈ- ഹണ്ട് ” ഓപ്പറേഷനിൽ ൽ തൃശ്ശൂർ റൂറൽ ജില്ലയിൽ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി 23 മൊബൈൽ ഫോണുകൾ, 8 ചെക്ക് ബുക്കുകൾ, 13 ബാങ്ക് പാസ് ബുക്കുകൾ, ഒരു ലാപ് ടോപ്പ്, 5 എ ടി എം കാർഡ്, 7 ആധാർ കാർഡ്, 3 പാൻകാർഡ് എന്നിവ പിടിച്ചെടുത്തു. ഈ കേസുകളിലായി 14 പ്രതികളെ അറസ്റ്റ് ചെയ്തു. മറ്റത്തൂർ ചെമ്പൂച്ചിറ സ്വദേശികളായ പനിയിരുത്തി വീട്ടിൽ ദിബീഷ് (38) , പട്ളിക്കാടൻ സുജിത്ത് (38), അമ്പലപറമ്പിൽ സനൂപ് (34) , ചെട്ടിച്ചാൽ ഉള്ളാട്ടിപറമ്പിൽ നിമീഷ് (31) , നാടിപ്പാറ അരിക്കാട്ട് രാഹുൽ (27) , അരിക്കാട്ട് വിനീത് (34),നന്തളി വീട്ടിൽ സനൽ (32), ചാലക്കുടി എലിഞ്ഞിപ്ര വടയാട്ട് വീട്ടിൽ അശ്വിൻ (20) , കോടശ്ശേരി കണ്ണേംപറമ്പിൽ വിഷ്ണു ( 31) , മേട്ടിപ്പാടം കാട്ടിലപറമ്പൻ ദീപൻ (43),

അഴീക്കോട് പുത്തൻപള്ളി വലിയ വീട്ടിൽ അസറുദ്ദീൻ (31) , പാലക്കാട് പട്ടിശ്ശേരി മുഹമ്മദ് നിഷാദ് ( 24 ) , തളിക്കുളം കുന്നത്ത് വീട്ടിൽ നിഖിൽ (34)

കൊടകര കൊപ്രക്കളം തുമ്പരത്തി അരുൺ ( 31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെന്ന് സംശയിക്കുന്ന ആറ് പേർക്കാണ് നോട്ടീസ് നൽകിയത്.ഓൺലൈൻ തട്ടിപ്പുകളിലൂടെ ലഭിക്കുന്ന പണം കൈമാറ്റം ചെയ്യുന്നതിനായി കമ്മീഷൻ കൈപ്പറ്റി ബാങ്ക് അക്കൗണ്ടുകളും എ.ടി.എം. കാർഡുകളും തട്ടിപ്പുകാർക്ക് വാടകയ്ക്ക് നൽകി തട്ടിപ്പുകാർക്ക് സഹായം നൽകിയവരാണ് പിടിയിലായത്.തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ ഡി സി ആർ ബി ഡി.വൈ.എസ്.പി വർഗീസ് അലക്സാണ്ടർ, സൈബർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സുജിത്ത്. പി എസ്, എസ് ഐ മാരായ മുഹമ്മദ് മുഹ്സിൻ പി, സുബിന്ത് കെ.എസ്, വിനീത്, റിഷിപ്രസാദ് ടി.വി, ബിജു കെ.കെ, അജൽ കെ, ലാലു എ.വി, പ്രദീപ് എൻ, ധനീഷ് പി.ഡി, പാട്രിക് പി.വി, അൽബി തോമസ് വർക്കി, കൃഷ്ണപ്രസാദ്, സൗമ്യ ഇ.യു, സബീഷ് എസ്, അഫ്സൽ, ബെന്നി കെ.ടി, റഷീദ് പി.എം, അഭിഷ് ടി , അജയൻ , എബിൻ സി.എൻ , സാലീം,

ജൂനിയർ എസ്.ഐ മാരായ സുബിൻ പി.ജിമ്മി, മനു ചെറിയൻ,

ജി എസ് ഐ മാരായ വിനോദ് ഇ.ബി, രഘുനാഥൻ, മൂസ, സതീശൻ, ജോഷി കെ.ടി, സുജിത്, ഷൈൻ ടി.ആർ, ജയകൃഷ്ണൻ പി, സൂരജ് വി.ദേവ്, സെബ, പ്രദീപ്,

ജി.എ.എസ്.ഐ മാരായ ആഷ്.ലിൻജോൺ, ദിലീപ് കെ.വി, രജനി ജോസഫ്, രാജനീശൻ, അലീമ, ത്രേസ്യ, ഷീബ, സിന്ദു ടി.കെ, രാജീവ് എം.എൻ, വിപിൻ ടി.എം, മധു, വഹാബ്, മിഥുൻ കൃഷ്ണ, ഉമേഷ് , ലിജു എൽ.ആർ

ജി.എസ്.സി.പി.ഒ മാരായ ബിജു, ദിലീഷ് കുമാർ, ഷാജു സി.എ, രൂപേഷ്, രഞ്ജിത്ത് , റെജി എ.യു, ഷിജോ തോമസ്, പ്രശാന്ത്, ബിനു എം.ജെ, ഷാജമോൾ, മനോജ് എ.കെ, രമേഷ് ചന്ദ്രൻ, അജിത്, ധനേഷ്, സോണി പി.എക്സ്, സനേഷ് , ഷിന്റോ കെ.ജെ, ജെമെർസൺ, ഷനിൽ, സുബീഷ്, ധനീഷ്,

സി.പി.ഒ മാരായ അക്ഷയ് അപ്പുക്കുട്ടൻ, വിശാഖ്, ഹസീബ് , സുൽഫിക് , ഷാനിൽ, സൗമ്യ കിഷോർകുമാർ, മഞ്ജു, ധന്യ, ശ്രീജിത്, ശ്രീജിത്, സുർജിത് സാഗർ, പവിത്രൻ, ഷാബു, ഷാൻമോൻ, സുമി, ഉമേഷ് കൃഷ്ണൻ, രെജിത്ത് , സിമി മോഹൻ ദാസ്, കൃപേഷ് , ഗോപകുമാർ, ഷാജി , പ്രതീഷ്, ആഷിക്, അരുൺ, സനീല, വിശാഖ്, ഹരികൃഷ്ണൻ, നിവേദ് ആർ, ജിഷ ജോയ് പി, ദിവ്യ, നിശാന്ത് എ.ബി, സുജിത്, നീതു

എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.

വിവിധ സൈബർ തട്ടിപ്പുകളിൽപ്പെട്ട് പരാതിക്കാർക്ക് നഷ്ടപ്പെട്ടതിൽ തൃശ്ശൂർ റൂറൽ ജില്ലയിൽ 23047000/ രൂപ പരാതിക്കാർക്ക് റിലീസ് ചെയ്ത് നൽകിയെന്നും വിവിധ തട്ടിപ്പുകളിൽ നഷ്ടപ്പെട്ട പണത്തിൽ 85734800/- രൂപ ഫ്രീസ് ചെയ്തിട്ടുമുണെന്ന് പോലീസ് അധികൃതർ അറിയിച്ചു.

Please follow and like us: