ആന എഴുന്നള്ളിപ്പ് സുഗമമാക്കണമെന്നും ആചാരങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കൂടൽമാണിക്യം ക്ഷേത്രം നടയിൽ മനുഷ്യ ചങ്ങലുമായി സായാഹ്ന കൂട്ടായ്മ
ആന എഴുന്നള്ളിപ്പ് സുഗമമാക്കണമെന്നും ആചാരങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കൂടൽമാണിക്യം ക്ഷേത്ര നടയിൽ മനുഷ്യച്ചങ്ങലയുമായി സായാഹ്നകൂട്ടായ്മ ഇരിങ്ങാലക്കുട: ഉത്സവങ്ങളും ആചാരങ്ങളും സംരക്ഷിക്കുക, പരമ്പരാഗത ക്ഷേത്രാചാരങ്ങളുടെ ഭാഗമായ ആന എഴുന്നള്ളിപ്പ് സുഗമമാക്കുക, എന്നാവശ്യമുയർത്തി ശ്രീ കൂടൽമാണിക്യം സായാഹ്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കൂടൽമാണിക്യം ക്ഷേത്രത്തിനു കിഴക്കേ നടയിൽ നിന്ന് മനുഷ്യച്ചങ്ങല തീർത്തു. വൈകീട്ട് നാമജപത്തോടെ നടന്ന മനുഷ്യ ചങ്ങലയിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. സായാഹ്ന കൂട്ടായ്മ ഭാരവാഹികളായ അരുൺകുമാർ, നിർമ്മൽ രവീന്ദ്രൻ, സുമേഷ് കാരുകുളങ്ങര,Continue Reading
വൈദ്യുതി നിരക്ക് വർധന; മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് ആംആദ്മി പ്രവർത്തകരുടെ പ്രതിഷേധം
വൈദ്യുതി നിരക്ക് വർദ്ധന; മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് ആം ആദ്മി പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം ഇരിങ്ങാലക്കുട : വൈദ്യുതി നിരക്ക് വർധനവിൽ പ്രതിഷേധിച്ച് ആം ആദ്മി പ്രവർത്തകർ. കെഎസ്ഇബി ഇരിങ്ങാലക്കുട നമ്പർ വൺ ഓഫീസിന് മുന്നിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം. കെഎസ് ഇബി മാനേജ്മെന്റിന്റെ പിടിപ്പുകേടിന് ജനങ്ങളെ പിഴിയുകയാണ് സർക്കാർ ചെയ്യുന്നതെന്ന് സമരക്കാർ വിമർശിച്ചു. മണ്ഡലം പ്രസിഡണ്ട് ജിജിമോൻ മാപ്രാണം ഉദ്ഘാടനം ചെയ്തു.ജില്ലാ ജോയിന്റ് സെക്രട്ടറി ഡോ.Continue Reading
വൈദ്യുതി ചാർജ്ജ് വർധന; പ്രതിഷേധവുമായി കോൺഗ്രസ്സ് പ്രവർത്തകർ
വൈദ്യുതി ചാർജ്ജ് വർധന; പ്രതിഷേധവുമായി കോൺഗ്രസ്സ് പ്രവർത്തകർ ഇരിങ്ങാലക്കുട : വൈദ്യുതി ചാർജ്ജ് വർധനവിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്സ് പ്രവർത്തകർ . കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും , യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെയും നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം രാജീവ് ഗാന്ധി മന്ദിരത്തിൽ നിന്നും ആരംഭിച്ച് ഠാണാവിൽ സമാപിച്ചു. കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ പ്രതിഷേധ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി.എസ്. അബ്ദുൾ ഹഖ് അധ്യക്ഷതContinue Reading
സ്വകാര്യ ബസ്സുകളുടെ അമിത വേഗതയും റണ്ണിംഗ് ടൈം പുനക്രമീകരണവും കെഎസ്ടിപി റോഡ് നിർമ്മാണവും ഗതാഗത നിയന്ത്രണങ്ങളും അനുബന്ധവിഷയങ്ങളും ചർച്ച ചെയ്യാൻ പ്രാദേശികമായി പ്രത്യേക യോഗം വിളിക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം
സ്വകാര്യ ബസ്സുകളുടെ അമിത വേഗതയും റണ്ണിംഗ് ടൈം പുനക്രമീകരണവും കെഎസ്ടിപി റോഡ് നിർമ്മാണത്തെ തുടർന്നുള്ള ഗതാഗത നിയന്ത്രണങ്ങളും അനുബന്ധ വിഷയങ്ങളും ചർച്ച ചെയ്യാൻ പ്രാദേശികമായി പ്രത്യേക യോഗം വിളിക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗം ഇരിങ്ങാലക്കുട : സ്വകാര്യ ബസ്സുകളുടെ അമിത വേഗതയും തുടർന്നുണ്ടാകുന്ന അപകടങ്ങളും കെഎസ്ടിപി റോഡ് നിർമ്മാണത്തെ തുടർന്നുള്ള ഗതാഗത നിയന്ത്രണങ്ങൾ ലംഘിച്ച് കൊണ്ട് സ്വകാര്യ ബസ്സുകൾ നടത്തുന്ന സർവീസുകളും അനുബന്ധ വിഷയങ്ങളും ചർച്ചContinue Reading
2025 ലെ ശ്രീകൂടൽമാണിക്യം തിരുവുൽസവം; എസ്റ്റിമേറ്റിന് അംഗീകാരം; സബ്-കമ്മിറ്റികളും രൂപീകരിച്ചു
2025 ലെ കൂടൽമാണിക്യം തിരുവുൽസവം; ഉൽസവത്തിൻ്റെ എസ്റ്റിമേറ്റിന് അംഗീകാരം; സബ്-കമ്മിറ്റികൾക്കും രൂപം നൽകി. ഇരിങ്ങാലക്കുട : 2025 ലെ ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്രോൽസവത്തിൻ്റെ നടത്തിപ്പിനായുള്ള കമ്മിറ്റികളായി. 1 , 81, 31,000 രൂപ വരവും 1,78, 68,000 രൂപ ചിലവും 2 , 63, 000 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ഉൽസവത്തിൻ്റെ എസ്റ്റിമേറ്റിനും ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ ഊട്ടുപ്പുരയിൽ ചേർന്ന ആലോചനയോഗം അംഗീകാരം നൽകി. ദേവസ്വം ചെയർമാൻContinue Reading
ബലാൽസംഗക്കേസിൽ കാക്കാത്തുരുത്തി സ്വദേശിയും മുൻ സ്വകാര്യ ബസ് ജീവനക്കാരനുമായ പ്രതി അറസ്റ്റിൽ
ബലാത്സംഗ കേസ്സിൽ കാക്കാത്തുരുത്തി സ്വദേശിയും മുൻ സ്വകാര്യ ബസ് ജീവനക്കാരനുമായ പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട : വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കാക്കാത്തുരുത്തി വലിയപറമ്പിൽ വീട്ടിൽ രഞ്ചിഷിനെയാണ് (49) ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ ജി സുരേഷിന്റെ നിർദ്ദേശ പ്രകാരം കാട്ടൂർ ഇൻസ്പെക്ടർ ഇ ആർ ബൈജുവിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതി അതിജീവിതയെ വിവാഹ വാഗ്ദാനം നൽകുകയും സൗഹൃദം നടിച്ച് അതിജീവിതയുടെ നഗ്ന ചിത്രങ്ങൾ പകർത്തുകയുംContinue Reading
ഉദ്ഘാടനം കഴിഞ്ഞിട്ട് പത്ത് മാസം ; ഷീ ലോഡ്ജ് ഇനിയും പ്രവർത്തനക്ഷമമായില്ല; റീത്ത് വച്ച് സിപിഎം പ്രവർത്തകരുടെ പ്രതിഷേധം
ഉദ്ഘാടനം കഴിഞ്ഞിട്ട് പത്ത് മാസം ; ഷീ ലോഡ്ജ് ഇനിയും പ്രവർത്തനക്ഷമമായില്ല; റീത്ത് വച്ച് സിപിഎം പ്രവർത്തകരുടെ പ്രതിഷേധം. ഇരിങ്ങാലക്കുട : നഗരസഭയിലെ ഷീ ലോഡ്ജ് ഉദ്ഘാടനം കഴിഞ്ഞ് പത്ത് മാസം പിന്നിട്ടിട്ടും തുറന്ന് കൊടുക്കാത്തതിൽ റീത്ത് വച്ച് പ്രതിഷേധം. സിപിഎം ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് നഗരസഭ അധികൃതർ ഒഴിഞ്ഞ് മാറുകയാണെന്നും ഉദ്ഘാടനത്തിന് മുമ്പ് തന്നെ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതായിരുന്നുവെന്നും സമരക്കാർContinue Reading
ഹോളിഡേ ബസാർ – ക്രിസ്മസ് സെയിൽസ് എക്സിബിഷന് ലയൺസ് ഹാളിൽ തുടക്കമായി
ഹോളിഡേ ബസാർ – ക്രിസ്മസ് സെയിൽസ് എക്സിബിഷന് ലയൺസ് ഹാളിൽ തുടക്കമായി ഇരിങ്ങാലക്കുട : ലയൺ ലേഡി ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “ഹോളിഡേ ബസാർ 2024” ക്രിസ്മസ്സ് സെയിൽസ് എക്സിബിഷന് തുടക്കമായി. ലയൺസ് ഹാളിൽ നടന്ന ചടങ്ങിൽ ലയൺസ് മുൻ കേരള മൾട്ടിപ്പൾ കൗൺസിൽ ചെയർപേഴ്സൺ സുഷമ നന്ദകുമാർ എക്സിബിഷൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ലയൺ ലേഡി പ്രസിഡൻറ് ഡോ.ശ്രുതി ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അന്ന ഡെയിൻ സ്വാഗതവുംContinue Reading
ഇന്ത്യൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗാന്ധി മെഡൽ നേടിയ സ്വീഡിഷ് ചിത്രം ” ക്രോസ്സിംഗ് ” ഡിസംബർ 6 ന് വൈകീട്ട് ഓർമ്മ ഹാളിൽ
ഇന്ത്യൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗാന്ധി മെഡൽ നേടിയ സ്വീഡിഷ് ചിത്രം ” ക്രോസ്സിംഗ് ” ഡിസംബർ 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ ഇരിങ്ങാലക്കുട :55 മത് ഇന്ത്യൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഐസിഎഫ്ടി – യുനസ്കോ ഗാന്ധി മെഡൽ നേടിയ 2024 ലെ സ്വീഡിഷ് ചിത്രം ” ക്രോസ്സിംഗ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 6 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. വർഷങ്ങളായി കാണാതായ തൻ്റെContinue Reading
വർണ്ണക്കുട സാംസ്കാരികോൽസവം ഇരിങ്ങാലക്കുടയിൽ ഡിസംബർ 26 മുതൽ; 501 അംഗ സംഘാടക സമിതി രൂപീകരിച്ചു Varnakkuda Cultural Fest in Irinjalakuda from Dec 26 onwards
‘വർണ്ണക്കുട’ സാംസ്കാരികോൽസവം ഇരിങ്ങാലക്കുടയിൽ ഡിസംബർ 26 മുതൽ; 501 അംഗ സംഘാടക സമിതി രൂപീകരിച്ചു ഇരിങ്ങാലക്കുട : ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയുടെ സ്വന്തം സാംസ്കാരികോത്സവമായി ഉയർന്നുകഴിഞ്ഞ ‘വർണ്ണക്കുട’യുടെ ഈ വർഷത്തെ എഡിഷൻ ഡിസംബർ 26 മുതൽ 29 വരെ അരങ്ങേറും. ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനം വേദിയായ ‘വർണ്ണക്കുട’ ജനകീയോത്സവത്തിന് സംഘാടകസമിതിയായി. ടൗൺ ഹാളിൽ നടന്ന സംഘാടകസമിതി രൂപീകരണ യോഗം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിContinue Reading